അടിയന്തിരാവസ്ഥക്കു തൊട്ടു മുമ്പ് തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാളമാസികയാണ് യെനാൻ. വി. സി. ശ്രീജൻ, കെ. കെ. കൊച്ച്, സിവിക് ചന്ദ്രൻ എന്നിവർ ഈ മാസികയുടെ പത്രാധിപസമിതിയിൽ പ്രവർത്തിച്ചിരുന്നു. ഒളിവുപ്രവർത്തനം നടത്തിയിരുന്ന സി.പി.ഐ (എം. എൽ) ന്റെ ആശയപ്രചരണത്തിനായി ആരംഭിച്ച മാസികയ്ക്ക് കെ. വേണുവിന്റെ നിർദേശങ്ങളും സഹായവും ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥയുടെ ആദ്യപകലിൽ മാസിക നിരോധിക്കപ്പെടുകയും പത്രാധിപസമിതിയിലെ അംഗങ്ങളെല്ലാം അറസ്റ്റിലാവുകയും ചെയ്തു. അതോടെ ഈ പ്രസിദ്ധീകരണം ഇല്ലാതായി. വില്പനയ്ക്കായി വിതരണം ചെയ്യപ്പെട്ട കോപ്പികൾ കണ്ടുകെട്ടുകയും ചെയ്തു.

യെനാൻ കവർ

രാഷ്ട്രീയാശയങ്ങൾ പ്രചരിപ്പിക്കുവാനുള്ള പ്രസിദ്ധീകരണമായാണ് യെനാൻ മാസിക വിഭാവനം ചെയ്തിരുന്നത്. [1] കമലാ ദാസിന്റെ സമ്മർ ഇൻ കൽക്കട്ടയിലെ ചില ഭാഗങ്ങളുടെ വിവർത്തനവും ബ്രഹ്റ്റിന്റെ കവിതകളും ആദ്യ ലക്കത്തിൽ ഉണ്ടായിരുന്നു. സേതുമാധവൻ എന്ന പേരിൽ കെ. വേണു എഴുതിയ സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരം എന്ന ലേഖനവും പ്രസിദ്ധീകരിച്ചു. [2]

അവലംബം തിരുത്തുക

  1. "They Alone Heard The Chorus Of Ants | Outlook India Magazine". Retrieved 2020-07-29.
  2. മലയാള സമാന്തര മാസികാചരിത്രം, പ്രദീപ് പനങ്ങാട്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2018
"https://ml.wikipedia.org/w/index.php?title=യെനാൻ_(മലയാള_മാസിക)&oldid=3404160" എന്ന താളിൽനിന്ന് ശേഖരിച്ചത്