യുവോൺ സിൽവെയ്ൻ
ഹെയ്തിയിൽ നിന്നുള്ള ആദ്യത്തെ വനിതാ വൈദ്യശാസ്ത്ര ഭിഷഗ്വരയായിരുന്നു യുവോൺ സിൽവെയ്ൻ (ജീവിതകാലം: ജൂൺ 28, 1907 - ഒക്ടോബർ 3, 1989)[1]. യൂണിവേഴ്സിറ്റി ഓഫ് ഹെയ്തി മെഡിക്കൽ വിദ്യാലയത്തിൽ ചേരുന്ന ആദ്യത്തെ വനിത കൂടിയായിരുന്നു അവർ. 1940-ൽ വൈദ്യശാസ്ത്ര ബിരുദം നേടിയ അവർ ബിരുദാനന്തരം, പോർട്ട്-ഓ-പ്രിൻസ് ജനറൽ ആശുപത്രിയിൽ പ്രസവചികിത്സയിലും ഗൈനക്കോളജിയിലും സ്പെഷ്യലിസ്റ്റായി ജോലി ചെയ്തു. ഹെയ്തിയിലെ ആദ്യ വനിതാ പ്രാക്ടീഷണർ എന്ന നിലയിൽ, ഹെയ്തിയൻ പൗരന്മാർക്ക്[2] മെച്ചപ്പെട്ട വൈദ്യശാസ്ത്ര പ്രവേശനവും ഉപകരണങ്ങളും നൽകുന്നതിൽ അവർ ഒരു സുപ്രധാനമായ പങ്ക് വഹിച്ചുിരുന്നു[3] അവരുടെ മറ്റ് നേട്ടങ്ങളിൽ, ഹെയ്തിയൻ സ്ത്രീകളുടെ ശാരീരികവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ സമത്വത്തിന് വേണ്ടി പോരാടുന്ന ശബ്ദങ്ങളിൽ ഒന്നായിരുന്നു അവർ.[4]
യുവോൺ സിൽവെയ്ൻ | |
---|---|
ജനനം | Port-au-Prince, Haiti | ജൂൺ 28, 1907
മരണം | ഒക്ടോബർ 3, 1989 | (പ്രായം 82)
ദേശീയത | Haitian |
പുരസ്കാരങ്ങൾ | Haitian Medical Association Posthumously Award |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Obstetrics and gynaecology |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഹെയ്തിയിലെ അമേരിക്കൻ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ഒരു പ്രധാന വ്യക്തിയും ഹെയ്തിയൻ ആക്ടിവിസ്റ്റുമായ യൂജിനി മല്ലേബ്രാഞ്ചെയുടെയും ജോർജസ് സിൽവെയിന്റെയും മകളായി പോർട്ട്-ഓ-പ്രിൻസിലാണ് ഡോ. ഇവോൺ സിൽവെയ്ൻ ജനിച്ചത്. അവർക്ക് ഏഴ് കുട്ടികളുണ്ടായിരുന്നു. അവരിൽ ഒരാൾ ഹെയ്തിയിലെ ആദ്യത്തെ വനിതാ നരവംശശാസ്ത്രജ്ഞയായ സുസെയ്ൻ കോംഹെയർ-സിൽവെയ്ൻ ആയിരുന്നു.[5]
പിതാവിനാൽ വളരെയധികം സ്വാധീനിക്കപ്പെട്ട അവർ എക്കോൾ നോർമൽ ഡി ഇൻസ്റ്റിറ്റ്യൂട്ട്സിൽ വിദ്യാഭ്യാസത്തിന് ചേർന്നു. അവിടെ ബിരുദം നേടി അധ്യാപികയായി ജോലി ചെയ്യാൻ തുടങ്ങി.[6] 28-ആം വയസ്സിൽ, ഹെയ്തി സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാലയത്തിൽ ചേരുന്ന ആദ്യത്തെ വനിതയായിരുന്നു അവർ. 1940-ൽ വൈദ്യശാസ്ത്ര ബിരുദം കരസ്ഥമാക്കി.[2] തുടർന്ന് ഇന്റർ-അമേരിക്കൻ ഹെൽത്ത് ബ്യൂറോയിൽ നിന്ന് സ്കോളർഷിപ്പ് ലഭിക്കുകയും കൊളംബിയ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ പ്രവേശനം നേടുകയും ചെയ്തു.[1] ഇന്റേൺഷിപ്പിന് മൂന്ന് വർഷത്തിന് ശേഷം അവർ ന്യൂയോർക്ക് പോസ്റ്റ്-ഗ്രാജുവേറ്റ് മെഡിക്കൽ സ്കൂളിലും ഹോസ്പിറ്റലിലും പാൻ-അമേരിക്കൻ സാനിറ്ററി ബ്യൂറോ ഫെലോഷിപ്പിൽ ജോലി ചെയ്തു.[2]
ബഹുമതികൾ
തിരുത്തുകഹെയ്തിയൻ മെഡിക്കൽ അസോസിയേഷൻ (എഎംഎച്ച്) മരണാനന്തരം ഹെയ്തിയൻ വനിതാ ഡോക്ടർ എന്ന ബഹുമതി നൽകി ആദരിച്ചു..[7]
അവലംബം
തിരുത്തുക- ↑ 1.0 1.1 Avril, Erickson (December 15, 2015). "Yvonne Sylvain, médecin (1907-1989)". Haïtiennes. Éditions science et bien commun. ISBN 9782924661055. Retrieved December 2, 2017.
- ↑ 2.0 2.1 2.2 Braggiotti, Mary (September 3, 1947). "Haiti's First Woman Physician" (PDF). New York Post. Retrieved June 26, 2018.
- ↑ Windsor, Laura Lynn (2002). Women in Medicine: An Encyclopedia. ABC-CLIO. pp. 193. ISBN 1576073920.
- ↑ Journal of Haitian Studies. The Association. 1997. p. 84.
- ↑ "Guide to the Suzanne Comhaire-Sylvan Papers M1835". Oac.cdlib.org. Retrieved March 23, 2015.
- ↑ "Haiti-Reference : Notables d'Haiti : Yvonne Sylvain n. 28 juin 1907 Port-au-Prince d. 03 oct 1989". www.haiti-reference.com. Archived from the original on 2018-06-27. Retrieved December 2, 2017.
- ↑ "La première femme haïtienne médecin honorée à titre posthume par le Corps médical" [The first woman Haitian doctor honored posthumously by the Medical Corps]. AlterPresse (in ഫ്രഞ്ച്). ഏപ്രിൽ 6, 2005. Retrieved ഡിസംബർ 2, 2017.