കേരളത്തിലെ മലമ്പുഴ അണക്കെട്ടിനോട് അനുബന്ധിച്ചുള്ള ഉദ്യാനത്തിലെ പ്രശസ്തമായ ശിൽപമാണ് യക്ഷി. കാനായി കുഞ്ഞിരാമനാണ് ഇതിന്റെ ശിൽപ്പി[1].

മലമ്പുഴയിലെ യക്ഷി

30 അടി ഉയരമുള്ള നഗ്നയായ ഒരു സ്ത്രീരൂപമാണ് ഈ ശിൽപം. കാലുകൾ നീട്ടി, മാറിടം ഉയർത്തി, അർദ്ധമയക്കത്തിൽ ആകാശത്തേക്ക് കണ്ണ് ഉയർത്തി മുടിയിഴകളിൽ വിരലോടിക്കുന്ന സ്ത്രീരൂപം സൃഷ്ടിച്ചിരിക്കുന്നത് സിമൻറിലാണ്. 1967ലായിരുന്നു ശിൽപനിർമ്മാണം.

അവലംബംതിരുത്തുക

  1. "Of Malampuzha, the yakshi and memories". Manorama Online. 2016-05-19. ശേഖരിച്ചത് 2018-02-19.
"https://ml.wikipedia.org/w/index.php?title=യക്ഷി_(ശിൽപം)&oldid=3191639" എന്ന താളിൽനിന്ന് ശേഖരിച്ചത്