ആർ.പി.എം ഉപയോഗിക്കുന്ന ലിനക്സ് വിതരണങ്ങളിൽ പാക്കേജുകൾ കൈകാര്യം ചെയ്യാനുപയോഗിക്കുന്ന സോഫ്റ്റ്‍വെയറാണ് യെല്ലോ ഡോഗ് അപ്ഡേറ്റർ അഥവാ യം. ഇത് ഗ്നൂ അനുമതി പത്രപ്രകാരം പുറത്തിറക്കിയിട്ടുള്ള ഒരു സ്വതന്ത്രസോഫ്റ്റ്‍വെയറാണ്. ഒരു കൂട്ടം പ്രോഗ്രാമർമാർ സെത് വിദാലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്. കമാന്റ് ലൈൻ സമ്പർക്കമുഖമാണ് യം ന് ഉള്ളത്. എന്നാൽ ചിത്രസമ്പർക്കമുഖം ഉപയോഗിക്കുന്ന ചില സോഫ്റ്റ്‍വെയറുകൾ യം ഉപയോഗിക്കാനായി രൂപപ്പെടുത്തിയിട്ടുണ്ട്.

Yellowdog updater,Modified
Yum.png
Screenshot-Yum Extender 2.0.4-1.png
A screenshot from Yum Extender in Fedora 8
വികസിപ്പിച്ചത്Seth Vidal
Stable release
3.4.3 / ജൂൺ 28 2011 (2011-06-28), 3233 ദിവസങ്ങൾ മുമ്പ്
Repository Edit this at Wikidata
ഭാഷPython
ഓപ്പറേറ്റിങ് സിസ്റ്റംLinux
തരംpackage management
അനുമതിപത്രംGNU GPL ≥2
വെബ്‌സൈറ്റ്http://yum.baseurl.org/

ഡ്യൂക്ക് സർവ്വകലാശാലയിലെ ഭൗതികശാസ്ത്രവിഭാഗത്തിലുള്ള റെഡ്ഹാറ്റ് ലിനക്സ് വിതരണങ്ങളിൽ മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമായും യം നിർമ്മിച്ചത്. യെല്ലോഡോഗ് അപ്ഡേറ്ററിനെ പൊളിച്ച് എഴുതിയാണ് യം നിർമ്മിച്ചത്. റെഡ്ഹാറ്റ് എന്റർപ്രൈസ് ലിനക്സ്, ഫെഡോറ, സെന്റ് ഒഎസ് എന്നിവയിലെല്ലാം യം ഉപയോഗിച്ചുവരുന്നു.

ഗ്രാഫിക്കൽ സമ്പർക്കമുഖങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=യം&oldid=2926052" എന്ന താളിൽനിന്ന് ശേഖരിച്ചത്