മൗലവി ജമാലുദ്ദീൻ മങ്കട

തിരുവനന്തപുരം പാളയം ജുമാമസ്ജിദ് മുൻ ഇമാം, കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ, ഇസ്‌ലാമിക പണ്ഡിതൻ, പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്[അവലംബം ആവശ്യമാണ്] മൗലവി ജമാലുദ്ദീൻ മങ്കട. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയിൽ അംഗമായിരുന്ന മൗലവി, മത സൗഹാർദ്ദ രംഗത്ത് കേരളത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു[1]. സംഘടനക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്തതായി ആരോപിക്കപ്പെട്ടതോടെ ഇപ്പോൾ ജമാഅത്തിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ടു.[2]

മൗലവി ജമാലുദ്ദീൻ മങ്കട
ജനനം(1970-03-15)മാർച്ച് 15, 1970
തൊഴിൽഇമാം, അദ്ധ്യാപകൻ
ജീവിത പങ്കാളി(കൾ)കെ. പി. ജസീന
മക്കൾദാനിയ, നാജിയ, നാദിയ, ഹാദിയ, അഹ്മദ് യാസീൻ
മാതാപിതാക്കൾ(s)മായിൻ, കെ. ആയിശ

ജീവിതരേഖതിരുത്തുക

1970 മാർച്ച് 15 ന് ജനനം മലപ്പുറം ജില്ലയിലെ മങ്കടയിൽ ജനനം. ശാന്തപുരം ഇസ്‌ലാമിയ കോളജിൽ പഠനം. സർക്കാർ അധ്യാപകനായി സേവനമനുഷ്ടിച്ചു. എസ്.ഐ.ഒ. മലപ്പുറം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി.എസ്.ഐ.ഒ. സംസ്ഥാനസമിതി അംഗം, മലർവാടി ബാലസംഘം സ്റേറ്റ് കോഡിനേറ്റർ എന്നീ നിലകളിൽ സംഘാടക രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.1997 മുതൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമാണ്. മലയാളം, അറബി, ഇംഗ്ളീഷ്, ഉർദു എന്നീ ഭാഷകളറിയാം.[3][പ്രവർത്തിക്കാത്ത കണ്ണി]

വത്തിക്കാനിൽതിരുത്തുക

ലോക കത്തോലിക്കാസഭാ ആസ്ഥാനമായ വത്തിക്കാൻ സന്ദർശിച്ച് കത്തോലിക്കാ ബാവ മാർ ക്ലിമ്മിസ് ബസിലിയോസിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുകയും ആശംസകളർപ്പിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു ഇസ്‌ലാമിക പണ്ഡിതൻ ഈ രിതിയിൽ ഔദ്യോഗികമായി സംബന്ധിക്കുന്നത്. വത്തിക്കാനിലേക്ക് ക്ഷണിക്കപ്പെട്ട മൗലവി ആ ക്ഷണം സ്വീകരിച്ചുകൊണ്ട് അവിടെ പോവുകയും സ്‌നേഹസമ്മാനമായി ഖുർആൻ വചനങ്ങൾ ഉല്ലേഖനം ചെയ്ത വിശുദ്ധ കഅ്ബയുടെ മാതൃക ക്രിസ്ത്യാനികളുടെ വിശുദ്ധ പിതാവിന് സമർപ്പിക്കുകയും ചെയ്തു.[4]

മത സൌഹാർദ്ദ പരിപാടികൾതിരുത്തുക

സാംസ്കാരിക പരിപാടികളിലും മതസൗഹാർദ്ദ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ്. 2010 ൽ നടന്ന ഇന്റർ നാഷണൽ ഇന്റർഫൈത്ത് ഡയലോഗുകളിൽ പങ്കെടുത്തിട്ടുണ്ട്.[5] പ്രമുഖ സാഹിത്യകാരി കമലസുരയ്യയുടെ സംസ്കാര ചടങ്ങിന് നേതൃത്വം നൽകുകയും അന്യമതസ്ഥരായ സാമൂഹിക സാംസ്കാരിക പ്രമുഖരായ നേതാക്കന്മാർക്കും ബന്ധുക്കൾക്കും മുസ്ലിം ആചാരപ്രകാരം പള്ളിക്കകത്ത് നടക്കുന്ന പ്രാർഥനയിൽ പങ്കെടുക്കാൻ അവസരം സൃഷ്ടിക്കുകുയം നേതൃത്വം നൽകിയതിൻറെയും പേരിലും ജമാലുദ്ദീൻ മങ്കട ശ്രദ്ധേയത നേടുകയുണ്ടായി.[6][പ്രവർത്തിക്കാത്ത കണ്ണി] മലങ്കര കാത്തലിക് സിറിയൻ ചർച്ച് വികാരിയുമായ ഡോ. മനങ്കരകാവിൽ ഗീവർഗീസ് മാത്യു , ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി തുടങ്ങിയവരുമായി സൌഹാർദ്ദ സദസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്.[7][പ്രവർത്തിക്കാത്ത കണ്ണി]

സാംസ്കാരിക രംഗംതിരുത്തുക

സാമൂഹിക സാംസ്കാരികരംഗങ്ങളിൽ സംസ്ഥാന സർക്കാറിൻരെ ഔദ്യോഗിക പരിപാടികളിൽ സംബന്ധിക്കാറുണ്ട്. സാമൂഹിക വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്ന ഇദ്ദേഹം മദ്യവിരുദ്ധ സമരങ്ങളിൽ സജീവ സാന്നിദ്ധ്യവുമാണ്.[8] ഇതര മതാഘോഷ പരിപാടികളിൽ പങ്കെടുക്കുകയും സാംസ്കാരിക സമന്വയ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും [9][പ്രവർത്തിക്കാത്ത കണ്ണി]മാനവമൈത്രീസംഗമങ്ങൾക്ക്[10] നേതൃത്വം കൊടുക്കുകയും ചെയ്യാറുണ്ട്.

പുറംകണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൗലവി_ജമാലുദ്ദീൻ_മങ്കട&oldid=2915712" എന്ന താളിൽനിന്ന് ശേഖരിച്ചത്