സംഗീതത്തിൽ വ്യത്യസ്ത സ്വരങ്ങൾ (notes) ചിട്ടയായി ആരോഹണത്തിലും (മുകളിലേക്ക്), അവരോഹണത്തിലും (താഴേക്ക്) അതുപോലെ തന്നെ കോഡിലും ഉപയോഗിക്കുന്നതിന്‌ പാശ്ചാത്യ സംഗീതത്തിൽ മ്യൂസിക്കൽ സ്കെയിൽ എന്ന് പറയുന്നു. ഭാരതീയസംഗീതത്തിലെ രാഗത്തിന് സമാനമാണ് പാശ്ചാത്യസംഗീതത്തിലെ സ്കെയിൽ.

ഭാരതീയ സംഗീതത്തിലെ പോലെ തന്നെ സ്വരങ്ങൾ കുറഞ്ഞ ആവൃത്തിയിൽ നിന്നും കൂടിയ ആവൃത്തിയിലേക്കാണ് പുരോഗമിക്കുന്നത്. ഒരു പ്രത്യേക ആവൃത്തിയിലുള്ള സ്വരം മുതൽ അതിന്റെ ഇരട്ടി ആവൃത്തി വരെയുള്ള മേഖലയെയാണ് ഒരു ഒക്റ്റേവ് എന്നുപറയുന്നത്. ആദ്യത്തെ ഒക്റ്റേവ് അവസാനിക്കുന്നിടത്തുനിന്നും അടുത്ത ഇരട്ടി ആവൃത്തിവരെയുള്ള മേഖലെയെ അടുത്ത ഒക്റ്റേവ് എന്നും പറയുന്നു. ഒക്റ്റേവുകളുടെ ഇത്തരത്തിലുള്ള പുരോഗമനത്തെ ഒക്റ്റേവ് ആവർത്തനം എന്നു പറയുന്നു.

ഉദാഹരണത്തിന് C എന്ന സ്വരം അടിസ്ഥാനമായെടുത്താൽ, (ഭാരതീയസംഗീതത്തിൽ സ) C മുതൽ മുകളിലേക്ക് അടുത്ത C വരെ അതായത് C -D -E -F -G -A -B -(C ) വരെയും, വീണ്ടും താഴോട്ടു C -B -A -G -F -E -D -(C ) വരെയും ഉള്ള സ്വരങ്ങളുടെ വിന്യാസത്തെ ആണ് സ്കെയിൽ എന്ന് പറയുന്നത്. ഇതിൽ ബ്രാക്കറ്റിൽ ഉള്ള C അടുത്ത ഒക്ടേവിന്റെ തുടക്കത്തിലുള്ള C ആണ്.

പലതരം സ്കെയിലുകൾ തിരുത്തുക

സ്കെയിലുകൾ പല തരത്തിൽ ഉണ്ട്. ഡയാടോണിക്, ക്രോമാടിക്, ഹോൾ ടോൺ, പെന്റാടോണിക്, ഹെക്സാടോണിക്, ഹെപ്റ്റാടോണിക്, ഒക്റ്റാടോണിക്, മുതലായവ. ഇതിൽ ക്രോമാടിക് എന്നാൽ അടുത്തടുത്ത് വരുന്ന സ്വരങ്ങൾ എന്നാണ്‌. 1100 - 1600 കാലഘട്ടങ്ങളിൽ കൂടുതലും വൈറ്റ് നോട്സ് എന്നറിയപ്പെടുന്ന വിഭാഗത്തിലെ സ്കെയിലായ മേജർ സ്കെയിൽ ആണ് ഉപയോഗിച്ചിരുന്നത്. അതിനുശേഷം 1600-1900 കളിലും പിന്നീടും മൈനർ സ്കെയിലുകളും മറ്റും നിലവിൽ വന്നു.

മൈക്രോ ടോണൽ സ്കെയിൽ തിരുത്തുക

ഒരു ഒക്റ്റേവിനെ 12 സ്വരങ്ങളായി വിഭജിച്ചിരിക്കും. അതുകഴിഞ്ഞാൽ അടുത്ത ഒക്റ്റേവ് തുടങ്ങും. ഇതാണ് പാശ്ചാത്യ-പൌരസ്ത്യ സംഗീതോപകരണങ്ങളിൽ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ചില സംഗീതജ്ഞർ രണ്ടു ഒരേ ആവൃത്തി വരുന്ന സ്വരങ്ങളുടെ ഇടയിലുള്ള അളവിനെ 13ഉം 24ഉം 43ഉം വരെ ഭാഗങ്ങളായി വിഭജിച്ചു പരീക്ഷണം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിഭജിക്കുമ്പോൾ കേൾക്കുന്ന സ്വരങ്ങളെ മൈക്രോ നോട്സ് എന്നും അവയിൽ നിന്നും ഉണ്ടാവുന്ന സ്കെയിലിനെ മൈക്രോ ടോണൽ സ്കെയിൽ എന്നും പറയുന്നു. ഹാരറി പാർച് ആണ് ആദ്യമായി ഇത്തരം പരീക്ഷണം നടത്തിയത്. 1970ൽ എമിൽ റിച്ചാർഡ്സ് വീണ്ടും ഇത്തരം പരീക്ഷണം നടത്തി. ഈസ്ലി ബ്ലാക്ക് വുഡ് ഇത്തരത്തിലുള്ളവ രചിച്ചു വച്ചിട്ടുമുണ്ട്. രാഗ സംഗീതത്തിലും ബ്ലൂസിലും ജാസിലും സ്വരങ്ങൾ വളച്ച് (bend ചെയ്ത്) ഇത്തരത്തിൽ സ്വരങ്ങൾ ഉണ്ടാക്കാറുണ്ട്. ഉദാഹരണം ബ്ലൂസിൽ C മേജർ സ്കേലിൽ പാടുമ്പോൾ G നോട്ട് bend ചെയ്ത് G ക്കും G sharp നും ഇടക്കുള്ള സ്വരം ഉണ്ടാക്കും. ഇവയെ ബ്ലൂ നോട്ട് എന്ന് വിളിക്കും.

പാശ്ചാത്യ-പൗരസ്ത്യ സംഗീതം തിരുത്തുക

റോക്കിലും, ജാസിലും, ബ്ലൂസിലും, കിഴക്കൻ രാജ്യങ്ങളുടെ സംഗീതത്തിലും എല്ലാം വ്യത്യസ്തമായ സ്കെയിലുകളും അവയുടെ സഞ്ചാരവും ആണ് ഉപയോഗിക്കുന്നത്. പാശ്ചാത്യ-പൗരസ്ത്യ സംഗീതരീതികളിൽ സ്വരങ്ങൾ എല്ലാം തന്നെ ഒരേ ആവൃത്തി ഉള്ള 12 സ്വരങ്ങളായിട്ടാണ് വിഭജിച്ചിട്ടുള്ളതെങ്കിലും സ്വരങ്ങൾ സഞ്ചരിക്കുന്ന രീതിയിലാണ് വ്യത്യാസമുള്ളത്.

  ഇപ്രകാരം സ്വരങ്ങൾ എഴുതി വക്കുന്നതിനു സ്റ്റാഫ് നൊട്ടേഷൻ എന്നു പറയുന്നു

"https://ml.wikipedia.org/w/index.php?title=മ്യൂസിക്കൽ_സ്കെയിൽ&oldid=1716258" എന്ന താളിൽനിന്ന് ശേഖരിച്ചത്