മോഹൻ സിങ്

ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ച നേതാവ്

മോഹൻ സിങ് (Punjabi: ਮੋਹਨ ਸਿਂਘ (Gurmukhi); موہن سنگھ (Shahmukhi); 1909 – 1989) ഇന്ത്യൻ സൈനിക ഓഫീസറും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അംഗവുമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് തെക്കു കിഴക്കൻ ഏഷ്യയിൽ ആദ്യ ഇന്ത്യൻ നാഷണൽ ആർമിയെ സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്തതിൽ അദ്ദേഹത്തിനു വലിയ പങ്കുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷം, മോഹൻ സിങ് പിന്നീട് രാജ്യസഭയിലെ പാർലമെന്റ് അംഗമായി പൊതുസേവനം അനുഷ്ടിച്ചു.

മോഹൻ സിങ്
Singh (in turban) being greeted by the Japanese Major Fujiwara Iwaichi, April 1942
ജനനം3 January 1909
മരണം1989 (വയസ്സ് 79–80)
ദേശീയതഇന്ത്യൻ
തൊഴിൽസൈനികൻ
അറിയപ്പെടുന്നത്ഫസ്റ്റ് ഇന്ത്യൻ നാഷണൽ ആർമി സ്ഥാപക ജനറൽ
പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യസമരം

ആദ്യകാല ജീവിതം തിരുത്തുക

സിയാൽകോട്ടിനു (ഇപ്പോഴുള്ള പാകിസ്താനിൽ) സമീപമുള്ള ഉഗാക് ഗ്രാമത്തിൽ താരാസിസിങിന്റെയും ഹുകം കൗറിന്റേയും ഒരേയൊരു മകനായാണ് ഇദ്ദേഹം ജനിച്ചത്. ജനിക്കുന്നതിനു രണ്ടുമാസത്തിനുമുൻപ് അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചതിനെതുടർന്ന് അമ്മ മോഹൻ സിംഗ് ജനിച്ചു വളർന്ന ബദിയാനയിലെ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി.[1]

സൈനിക ജീവിതം തിരുത്തുക

മോഹൻ സിങ് സെക്കണ്ടറി സ്കൂൾ പാസായതിനുശേഷം 1927 ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ 14 ാം പഞ്ചാബ് റെജിമെന്റിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഹ്രൊസ്പുറിലെ തന്റെ റിക്രൂട്ട് ട്രെയിനിംഗ് പൂർത്തിയാക്കിയതിന് ശേഷം മോഹൻ സിങ് റെജിമെൻറിന്റെ രണ്ടാമത്തെ ബറ്റാലിയനിൽ നിയമിതനായതിനെതുടർന്ന് അദ്ദേഹം നോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ പ്രവിശ്യയിൽ സേവനം അനുഷ്ടിച്ചു. 1931 ൽ അദ്ദേഹം ഒരു ഓഫീസറായി തിരഞ്ഞെടുക്കപ്പെടുകയും നൗഗോങിലുള്ള (മധ്യപ്രദേശ്) കിച്ചെനെർ കോളേജിലെ ആറു മാസം നീണ്ട പരിശീലനവും​ ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലെ രണ്ടര വർഷ പരിശീലനത്തിനും ശേഷം 1935 ഫെബ്രുവരി 1 ന് അദ്ദേഹത്തിന് കമ്മീഷൻ ലഭിക്കുകയും തുടർന്ന് ഒരു ബ്രിട്ടീഷ് ആർമി യൂണിറ്റിൽ രണ്ടാം ബറ്റാലിയൻ ബോർഡർ റെജിമെന്റിൽ​ ഒരു വർഷത്തേക്ക് നിയമിതനായി.

രണ്ടാം ലോക മഹായുദ്ധം തിരുത്തുക

1941 ഡിസംബർ 7-ന് ഹവായിയിലെ പേൾ ഹാർബർ എയർപോർട്ടിലെ അമേരിക്കൻ വ്യോമത്താവളത്തെ അപ്രതീക്ഷിതമായി ആക്രമിച്ചുകൊണ്ട് ജപ്പാൻ യുദ്ധത്തിൽ പ്രവേശിച്ചു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-17. Retrieved 2018-08-18.

ഗ്രന്ഥസൂചി തിരുത്തുക

  • "Mohan Singh, General, Soldiers Contnbution to Indian Independence Delhi, 1974"
  • Lebra, Joyce C. (1977), Japanese trained armies in South-East Asia, New York, Columbia University Press, ISBN 0-231-03995-6.
  • Fay, Peter W. (1993), The Forgotten Army: India's Armed Struggle for Independence, 1942-1945., Ann Arbor, University of Michigan Press., ISBN 0-472-08342-2.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മോഹൻ_സിങ്&oldid=3642148" എന്ന താളിൽനിന്ന് ശേഖരിച്ചത്