മോത്തിലാൽ റോയി

വിപ്ലവകാരി, പത്രപ്രവർത്തകൻ, സാമൂഹ്യ പരിഷ്കർത്താവ്

ബംഗാളിൽ നിന്നുള്ള ഒരു വിപ്ലവകാരിയും സാമൂഹ്യ പരിഷ്കർത്താവും പത്രപ്രവർത്തകനുമാണ് മോത്തിലാൽ റോയി (1883 ജനുവരി 5 - 1959 ഏപ്രിൽ 10). ഇദ്ദേഹം ദേശീയവാദി സംഘടനയായ 'പ്രബർത്തക് സംഘ' (പ്രവർത്തക സംഘം) സ്ഥാപിച്ചു.[1]

മോത്തിലാൽ റോയി
ജനനംജനുവരി 5, 1883
Borai Chanditala, ചന്ദൻനഗർ, ഹൂഗ്ലി ജില്ല, ബ്രിട്ടീഷ് ഇന്ത്യ
മരണംഏപ്രിൽ 10, 1959(1959-04-10) (പ്രായം 76)
തൊഴിൽവിപ്ലവകാരി, പത്രപ്രവർത്തകൻ, സാമൂഹ്യ പരിഷ്കർത്താവ്

ആദ്യകാല ജീവിതംതിരുത്തുക

ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ചന്ദൻനഗറിലാണ് (പഴയ ചന്ദ്രനഗർ) മോത്തിലാൽ റോയ് ജനിച്ചത്. ഉത്തർ പ്രദേശിലെ ഛേത്രി രജപുത്ര കുടുംബത്തിലെ അംഗമായ ബീഹാറിലാൽ സിംഹ റോയിയുടെ മകനാണ്. ഫ്രീ ചർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് മോത്തിലാൽ റോയിയുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായത്. മകളുടെ മരണത്തെത്തുടർന്ന് അദ്ദേഹം വൈഷ്ണവിസത്തിലേക്ക് ആകൃഷ്ടനായി. തുടർന്ന് പാവപ്പെട്ട ആളുകളെ സഹായിക്കുന്നതിനായി 1920-ൽ ഒരു സംഘടനയുണ്ടാക്കി.[2]

പ്രവർത്തനങ്ങൾതിരുത്തുക

1905-ൽ ബംഗാൾ വിഭജനത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികളിൽ മോത്തിലാൽ റോയ് പങ്കെടുത്തു. പിന്നീട് അദ്ദേഹം ബംഗാളിലെ സായുധ വിപ്ലവകാരികളുമായി ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി. 1908-ൽ നരേൻ ഗോസ്വാമിയെ വധിക്കുന്നതിനുള്ള റിവോൾവർ എത്തിച്ചുകൊടുത്തത് മോത്തിലാലായിരുന്നു. അരവിന്ദഘോഷിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ മോത്തിലാൽ റോയി പ്രബർത്തക സംഘ എന്നൊരു സംഘടനയ്ക്കു രൂപം നൽകി. അതോടെ 'സംഘ ഗുരു' എന്ന പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. സംഘത്തിന്റെ മുഖപ്രസിദ്ധീകരണമായ 'പ്രബർത്തക്' ദ്വൈവാരികയിൽ മഹീന്ദ്ര നാഥ് നായകിനെ പോലുള്ള വിപ്ലവകാരികൾ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.[3] മോത്തിലാൽ റോയിയുടെ വീടും പ്രബർത്തക സംഘിന്റെ ഓഫീസും നൂറുകണക്കിനു സ്വാതന്ത്ര്യ സമരസേനാനികളുടെ അഭയകേന്ദ്രങ്ങളായിരുന്നു. വിപ്ലവകാരികൾക്കു പണവും ആയുധങ്ങളും എത്തിച്ചുകൊടുക്കുന്നതിലും മോത്തിലാലിനു പങ്കുണ്ടായിരുന്നു.[4] 1910 ഫെബ്രുവരി 21-ന് അരവിന്ദഘോഷ് ചന്ദൻനഗർ സന്ദർശിച്ചപ്പോൾ റോയിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.[5][6] ചന്ദൻനഗറിൽ വിദ്യാലയങ്ങൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, ഖാദി വ്യവസായ കേന്ദ്രങ്ങൾ, അച്ചടിശാലകൾ എന്നിവയും മോത്തിലാൽ സ്ഥാപിച്ചിട്ടുണ്ട്.[2]

അവലംബംതിരുത്തുക

  1. "Message and Mission of Prabartak Samgha". ശേഖരിച്ചത് December 3, 2017.
  2. 2.0 2.1 Volume 1, Subhodh Chandra Sengupta & Anjali Basu (2002). Samsad Bangali Charitabhidhan (Bibliographical Dictionary) (in Bengali). Kolkata: Sahitya Samsad. pp. 390–391. ISBN 81-85626-65-0.
  3. Sailendra Nath Sen. "Chandernagore: From Boundage to Freedom, 1900-1955". ശേഖരിച്ചത് December 4, 2017.
  4. "Next weekend you can be at Chandernagore". telegraphindia.com. February 6, 2005. ശേഖരിച്ചത് December 3, 2017.
  5. Peter Heehs. "The Lives of Sri Aurobindo". ശേഖരിച്ചത് December 3, 2017.
  6. Kaushal Kishore. "The Life and Times of Sri Aurobindo Ghosh". ശേഖരിച്ചത് December 3, 2017.
"https://ml.wikipedia.org/w/index.php?title=മോത്തിലാൽ_റോയി&oldid=2862675" എന്ന താളിൽനിന്ന് ശേഖരിച്ചത്