മൈസൂർ റെയിൽ മ്യൂസിയം പഴയ റെയിൽ എൻജിനുകളും വിവിധ ഘടക ഭാഗങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള ഒരു മ്യൂസിയമാണ്. ഇത് മൈസൂർ റെയിൽവേ സ്റ്റേഷനു സമീപം കൃഷ്ണരാജസാഗർ റോഡിൽ പ്രവർത്തിക്കുന്നു. 1979ലാണ് ഇന്ത്യൻ റെയിൽവേ ഈ മ്യൂസിയം ആരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ റെയിൽ മ്യൂസിയമാണ് ഇത്. ഇവിടെ വിവിധ തരം റെയിൽ എൻജിനുകളും തീവണ്ടിയുടെ ഘടകഭാഗങ്ങളും കൂടാതെ ഒരു ചിത്രഗാലറിയും ഉണ്ട്.മ്യൂസിയത്തിൽ ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഒരു ചെറിയ തീവണ്ടി കുട്ടികൾക്കായി ഓടിക്കുന്നു.

റെയിൽ മ്യൂസിയത്തിലെ തീവണ്ടി എൻജിനിന്റെ മാതൃക

പ്രദർശന വസ്തുക്കൾ

തിരുത്തുക
 
ഓസ്റ്റിൻ റെയിൽ കാർ
റെയിൽ മ്യൂസിയത്തിലെ തീവണ്ടിയാത്ര
  • ഇഎസ് 506 4-6-2 തീവണ്ടി
  • ഓസ്റ്റിൻ റെയിൽ കാർ
  • പരിശോധനാ ബോഗികൾ
  • മൈസൂർ മഹാരാജാവിന്റെ രണ്ട് ബോഗികൾ
  • മഹാറാണി സലൂൺ. ഇതിൽ ഒരു അടുക്കളയും തീൻമേശയും ശൗചാലയവും ഉണ്ട്.

ചിത്രശാല

തിരുത്തുക

12°18′58.74″N 76°38′36.03″E / 12.3163167°N 76.6433417°E / 12.3163167; 76.6433417

"https://ml.wikipedia.org/w/index.php?title=മൈസൂർ_റെയിൽ_മ്യൂസിയം&oldid=4089307" എന്ന താളിൽനിന്ന് ശേഖരിച്ചത്