മേരി മഗ്ദലീൻ (ആർട്ടെമിസിയ ജെന്റിലേച്ചി)
1616-1618 നും ഇടയിൽ ഇറ്റാലിയൻ ബറോക്ക് ആർട്ടിസ്റ്റ് ആർട്ടമേസ്യാ ജെന്റിലെസ്കി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മേരി മഗ്ദലീൻ. ഈ ചിത്രം ഫ്ലോറൻസിലെ പിറ്റി കൊട്ടാരത്തിൽ തൂക്കിയിരിക്കുന്നു.[1]
ചിത്രകാരിയെക്കുറിച്ച്
തിരുത്തുകഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[2]
അവലംബം
തിരുത്തുക- ↑ Christiansen, Keith; Mann, Judith Walker (2001-01-01). Orazio and Artemisia Gentileschi (in English). New York; New Haven: Metropolitan Museum of Art ; Yale University Press. ISBN 1588390063.
{{cite book}}
: CS1 maint: unrecognized language (link) - ↑ Bissell, Ward R. Artemisia Gentileschi and the Authority of Art: Critical Reading and Catalogue Raisonne. University Park: The Pennsylvania State University Press,1999.