മെലുഹയിലെ ചിരംജീവികൾ

ചിരഞ്ജീവികൾ

അമീഷ് ത്രിപാഠിയുടെ ശിവ ട്രിലോജി സീരീസിലെ ആദ്യപുസ്തകമാണ് മെലൂഹയിലെ ചിരഞ്ജീവികൾ. റ്റിബറ്റൻ ഗോത്രവർഗ്ഗക്കാരനായ ശിവ, മെലുഹ എന്ന സാമ്രാജ്യം സംരക്ഷിക്കാനായി ദൈവികപരിവേഷമണിയുന്നതാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.

മെലൂഹയിലെ ചിരഞ്ജീവികൾ
കർത്താവ്അമിഷ് ത്രിപാഠി
പുറംചട്ട സൃഷ്ടാവ്Rashmi Pusalkar
രാജ്യംIndia
ഭാഷഇംഗ്ലീഷ്
പരമ്പര'ശിവ' ത്രയം
വിഷയംShiva, Myth, Fantasy
സാഹിത്യവിഭാഗംകഥ
പ്രസാധകർവെസ്റ്റ്ലാൻഡ് പ്രസ്
പ്രസിദ്ധീകരിച്ച തിയതി
ഫെബ്രുവരി 2010
മാധ്യമംപ്രിന്റ് പേപ്പർബാക്ക്
ഏടുകൾ390
ISBN978-93-80658-74-2
ശേഷമുള്ള പുസ്തകംനാഗന്മാരുടെ രഹസ്യം

അമീഷ് ത്രിപാഠിയുടെ മൂന്ന് ഭാഗങ്ങളുള്ള ശിവപുരാണത്തിന്റെ (ശിവത്രയം) ആദ്യഭാഗം ആണ് മെലൂഹയിലെ ചിരഞ്ജീവികൾ. ഭാരതത്തിന്റെ ആത്മാവിലൂടെ ഉള്ള ശിവന്റെ പ്രയാണം ആരംഭിക്കുന്നത് ഈ ഭാഗത്തിൽ നിന്നുമാണ്. സാധാരണ മനുഷ്യനിൽ നിന്നും മഹാദേവൻ ആയി ശിവൻ പരിണമിക്കുന്നതും മെലുഹ എന്ന രാജ്യത്തെയും അവിടുത്ത സംസ്ക്കാരത്തെയും അടുത്തറിയുന്നതും ഈ ഭാഗത്താണ് സോമരസത്തിലെ നന്മയും തിന്മയും അടുത്തറിയാനുള്ള അവസരം ശിവന് അവിടെ വച്ച് ഉണ്ടായി. തിന്മയെ നശിപ്പിക്കാൻ എത്തിയ മറ്റൊരു മഹാദേവനാണ് ശിവൻ എന്ന് മെലുഹക്കാർ ഉറച്ചു വിശ്വസിക്കുകയാണ്. കാരണം നീലകണ്ഠനായ ഒരു ദേവൻ തങ്ങളുടെ രക്ഷകനായി എത്തുമെന്നും, അദ്ദേഹം തങ്ങളെ വരൻ പോകുന്ന വിപത്തുകളിൽ നിന്നും സംരക്ഷിച്ച് നിർത്തുമെന്നും അവർ ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം ശിവനെ ധർമ്മ സങ്കടത്തിലാക്കുന്നു. മഹാദേവനിലേക്കുള്ള ശിവന്റെ പരിപൂർണ്ണ പരിണാമ ഘട്ടങ്ങളാണ് ശിവപുരാണത്തിലൂടെ അനാവരണം ചെയ്യുന്നത്. പുരോഗതി മനുഷ്യ മനസ്സിൽ വിതയ്ക്കുന്ന അല്ലെങ്കിൽ അവശേഷിപ്പിച്ചു പോകുന്ന തിന്മയുടെ പ്രതിഫലനമാണ് ഈ പുരാണ പരമ്പരയിലെ ആദ്യ ഘട്ടത്തിൽ കാണാൻ കഴിയുന്നത്. മാനവരാശിയുടെ ഏറ്റവും വലിയ നന്മയായി കണ്ടിരുന്നതും ആയിരകണക്കിന് വർഷങ്ങളായി നിലനിൽകുന്നതുമായ നന്മയായിരുന്ന സോമരസം മനുഷ്യന്റെ ഏറ്റവും വലിയ തിന്മയായ മരണത്തെ തടഞ്ഞുനിർത്തി നിരവധി വർഷങ്ങൾ നീണ്ട യവ്വനവും ജീവനവും വരദാനമായി നൽകുന്നു എന്ന് അവർ വിശ്വസിച്ചു. എന്നാൽ സോമാരസത്തെ ശിവൻ പെട്ടെന്നൊരു ദിവസം തിന്മയായി പ്രക്യാപിക്കുകയും ചെയ്യുന്നു

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെലുഹയിലെ_ചിരംജീവികൾ&oldid=3483983" എന്ന താളിൽനിന്ന് ശേഖരിച്ചത്