മൂഴിക്കൽ പങ്കജാക്ഷി

നോക്കുവിദ്യാ പാവകളി കലാകാരി

നോക്കുവിദ്യാ പാവകളി കലാകാരിയാണ് മൂഴിക്കൽ പങ്കജാക്ഷി. എട്ടാം വയസുമുതൽ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവർത്തിക്കുന്നു. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി. ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2020 ൽ പത്മശ്രീ ലഭിച്ചു. [1] കേരള ടൂറിസത്തിന്റെ ഔദ്യാഗിക വെബ്സൈറ്റിൽ പങ്കജാക്ഷി അമ്മയെ പറ്റി പരാമർശിച്ചിട്ടുണ്ട്. പാരീസിലടക്കം നോക്കുവിദ്യ പ്രദർശിപ്പിച്ചിട്ടുണ്ട്.[2]


അവലംബം തിരുത്തുക

  1. https://www.mathrubhumi.com/news/india/padma-awards-2020-1.4474673
  2. https://www.azhimukham.com/video-nokkuvidya-pavakali-by-ananthan/
"https://ml.wikipedia.org/w/index.php?title=മൂഴിക്കൽ_പങ്കജാക്ഷി&oldid=3275820" എന്ന താളിൽനിന്ന് ശേഖരിച്ചത്