മുഹ്‌യുദ്ദീൻ നഖ്ശബന്ധിയ്യ

(മുഹ്യുദ്ദീൻ സാഹിബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മംഗലാപുരത്തിനടുത്ത ഭട്കലിൽ ജീവിച്ചിരുന്ന നഖ്ശബന്തിയ സൂഫി ആചാര്യനാണ് മുഹ്യുദ്ദീൻ ഭട്കൽ. മുഹ്യുദ്ദീൻ സാഹിബ്, പുലി മൊയ്തീൻ എന്നൊക്കെയുള്ള വിളിപ്പേരുകളിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പുലിത്തോൽ അല്ലെങ്കിൽ പുലി തോലിന് സമാനമായ പുതപ്പ് അണിയുന്നതിനാൽ ആണ് പുലി മൊയ്തീൻ എന്ന വിളിപ്പേര് ഇദ്ദേഹത്തിന് ലഭിക്കാൻ കാരണം.[1]

നക്ഷബന്ധിയ്യ മാർഗ്ഗത്തിലെ സുവർണ്ണ കണ്ണി ശൃഖല, മാർഗ്ഗത്തിലെ പ്രശസ്തരായ 40 വ്യക്തികളുടെ നാമങ്ങൾ അടങ്ങിയവ.

മുഹ്യുദ്ദീനെ കുറിച്ച് കൂടുതൽ ആധികാരികമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. കേരളത്തിലെ പ്രസിദ്ധ സൂഫി യോഗി അബൂബക്കർ മടവൂർന്റെ മുർഷിദ് [വഴികാട്ടി, ഗുരുനാഥൻ] എന്ന നിലയിലാണ് മുഹ്യുദ്ദീൻ പ്രശസ്തനായത്.[2]

പ്രമുഖ സൂഫി സന്യാസികളുടെ ചരിത്രങ്ങളിൽ അവരുടെ ജീവിത താര വഴി മാറ്റി വിടുന്നതിനെന്ന പോൽ ചില നിഗൂഡ വ്യക്തിത്വങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നതായി കാണാം. അത്തരത്തിൽ അബൂബക്കർ മടവൂരിന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ആളാണ് മുഹ്യുദീൻ. കോഴിക്കോട് ഒട്ടേറെ നാൾ അലഞ്ഞു തിരിഞ്ഞ ഇദ്ദേഹം ഒരു നാൾ അബൂബക്കർ പ്രധാനാധ്യാപകനായ ദർസിൽ എത്തുകയും കവിത ആലപിക്കുകയുമായിരുന്നു. ഒന്ന് രണ്ടു വട്ടം ഇതാവർത്തിച്ചപ്പോൾ അബൂബക്കർ മുഹ്യുദ്ദീനെ തേടിയെത്തുകയും ബൈഅത്ത് [അനുസരണപ്രതിജ്ഞ] ചെയ്ത് ശിഷ്വത്വം സ്വീകരിക്കുകയും ചെയ്തു. [3]

ഒമ്പതു വർഷത്തോളം നീണ്ടു നിന്ന ആധ്യാത്മിക പരിശീലനത്തിന് ശേഷം അബൂബക്കറിനെ വിട്ട് ഇദ്ദേഹം യാത്ര തിരിച്ചു. മംഗലാപുരത്ത് വെച്ച് മരണപ്പെട്ടെന്നും അവിടെ ഖബറടക്കം ചെയ്തെന്നും ആധികാരികമല്ലാത്ത വാർത്തകളുണ്ട്

അവലംബങ്ങൾ തിരുത്തുക

  1. സി.എം. മടവൂർ മായാത്ത മുദ്രകൾ>>പേജ് 30 -50
  2. ശൈഖുനാ മടവൂർ>>articles>> thursday29 Jun>>സിറാജ് ദിനപത്രം
  3. സി.എം. മടവൂർ മായാത്ത മുദ്രകൾ>>പേജ് 30 -50