മുരളി പെരുന്നെല്ലി
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
പ്രമുഖ സി.പി.ഐ.(എം) നേതാവും മണലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് മുരളി പെരുന്നെല്ലി[1] . 1950 ജൂൺ 19 ന് ഊരകം എന്ന പ്രദേശത്തണ് അദ്ദേഹം ജനിച്ചത്, സ്വാതന്ത്ര്യസമര സേനാനിയായ ടി. രാഘവൻ നായർ, പി. മാലതി അമ്മ എന്നിവരാണ് മാതാപിതാക്കൾ[2]. സി.പി.ഐ (എം) തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കേരള കർഷക സംഗമ പ്രവർത്തക സമിതി അംഗമാണ് അദ്ദേഹം[2]. 2006,2016 ലും ഇദ്ദേഹം നിയമസഭയിലേക്ക് മണലൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
മുരളി പെരുന്നെല്ലി | |
---|---|
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | പി.എ. മാധവൻ |
മണ്ഡലം | മണലൂർ |
ഓഫീസിൽ മേയ് 13 2006 – മേയ് 14 2011 | |
മുൻഗാമി | എം.കെ. പോൾസൺ |
പിൻഗാമി | പി.എ. മാധവൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഊരകം | 17 ജൂൺ 1950
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം |
പങ്കാളി | മല്ലിക |
കുട്ടികൾ | ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി | ഊരകം |
As of ജൂലൈ 26, 2020 ഉറവിടം: നിയമസഭ |
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2020 | മണലൂർ നിയമസഭാമണ്ഡലം | മുരളി പെരുനെല്ലി | സി.പി.ഐ.എം., എൽ.ഡി.എഫ്. | വിജയ് ഹരി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2016 | മണലൂർ നിയമസഭാമണ്ഡലം | മുരളി പെരുനെല്ലി | സി.പി.ഐ.എം., എൽ.ഡി.എഫ്. | ഒ. അബ്ദു റാഹിമാൻ കുട്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
2006 | മണലൂർ നിയമസഭാമണ്ഡലം | മുരളി പെരുനെല്ലി | സി.പി.ഐ.എം., എൽ.ഡി.എഫ്. | എം.കെ. പോൾസൺ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ "Manalur". ManoramaOnline. Retrieved 14 January 2018.
- ↑ 2.0 2.1 "Niyamasabha" (PDF). Government of Kerala. Retrieved 14 January 2018.
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.