മുത്തലാഖ് ഇന്ത്യയിൽ
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. In Template:Multiple issues, found parameter #1 as "
...expected equal-sign: plot=y, or plot=May 2007. |
■ഇന്ത്യയിൽ മുത്തലാഖ് നിരോധിച്ചത് - സുപ്രീം കോടതി Aug 22-2017
■നേരത്തെ മുത്തലാക്ക് ഭരണഘടനാവിരുദ്ധവും ക്രൂരവും പൈശാചികവുമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു.
■മുസ്ലിം വ്യക്തിനിയമവും ഖുറാനും മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതി ശരിവെക്കുന്നതാണെന്നും മുത്തലാഖ് അനുവദിക്കാതിരിക്കുന്നത് ഖുറാൻ തിരുത്തിയെഴുതുന്നതിന് തുല്യമാണെന്നും മുത്തലാഖിന് നിയമസാധുത ഇല്ലാതാക്കരുതെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു എന്നാൽ മുസ്ലിം വ്യക്തിനിയമ ബോർഡിനെയും അലഹബാദ് ഹൈക്കോടതി നിശിതമായി വിമർശിച്ചു. ഭരണഘടനക്ക് മുകളിലല്ല വ്യക്തിനിയമ ബോർഡെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രവാചകനും വിശുദ്ധ ഖുറാനും പറഞ്ഞതിന് വിരുദ്ധമായാണ് ഇന്ത്യയിൽ മുസ്ലിം വ്യക്തിനിയമം നടപ്പാക്കുന്നത്. സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള അവകാശം സംബന്ധിച്ചും നിയമത്തിൽ പിശകുണ്ട്. ഒരു മതവിഭാഗത്തിന്റെ വ്യക്തിനിയമവും ഭരണഘടന നൽകുന്ന മൗലികാവകാശത്തിന് മുകളിലല്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.
■മുത്തലാഖിനെതിരെ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ ഭാര്യ സൽമ അൻസാരി. മുന്നു തവണ തലാഖ് ചൊല്ലിയാൽ വിവാഹബന്ധം വേർപെടുത്താമെന്ന നിയമം ഖുറാനില്ലെന്നും വിഷയത്തിൽ ഇസ്ലാമിക്ക് പണ്ഡിതന്മാരെ മാത്രം ആശ്രയിക്കാതെ സ്ത്രീകൾ ഖുറാൻ വായിക്കണമെന്നുമാണ് അവർ പറഞ്ഞത്. ഒരു പൊതു ചടങ്ങിലാണ് സൽമ അൻസാരി മുത്തലാഖുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കിയത്
■ നിയമത്തിനു മുന്നിൽ ☆മുത്തലാഖിനെതിരെ 5 സ്ത്രീകൾ കോടതിയെ സമീപിച്ചു., ആറു പെറ്റീഷനുകൾ ആണ് കോടതി പരിഗണിച്ചത
☆കേസ് 1 മുത്തലാഖുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വിവാദമായ കേസ് ഷബാനു ബീഗത്തിൻറേതാണെന്നു കരുതപ്പെടുന്നു. 1984 ൽ മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള ഷബാനു ബീഗം എന്ന 60 വയസുകാരിയായ വൃദ്ധ, തന്നെ മൊഴി ചൊല്ലിയ തൻറെ മുൻ ഭർത്താവായ മുഹമ്മദ് ഖാൻ എന്ന വ്യക്തിയിൽ നിന്നും തനിക്കു ജീവനാംശം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് മദ്ധ്യപ്രദേശിലെ കീഴ്ക്കോടതിയിൽ ഒരു അപ്പീൽ സമർപ്പിച്ചു. വാർദ്ധക്യത്തിന്റെ പടിവാതിലിലെത്തി നിൽക്കുന്ന അവരെ 40 കൊല്ലത്തെ വിവാഹ ജീവിതത്തിനുശേഷം മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു. മദ്ധ്യപ്രദേശ് കോടതി ഷബാനു ബീഗ്ത്തിന് അനുകൂലമായി കേസ് വിധിച്ചു. ഈ വിധിക്കെതിരെ മുഹമ്മദ് ഖാൻ സുപ്രീം കോടതിയിൽ അപ്പീൽ നല്കി. മുസ്ലീം വ്യക്തി നിയമപ്രകാരം തന്റെ മുൻഭാര്യായ ഷബാനു ബീഗത്തിന്റ ആവശ്യം നിലനില്ക്കുന്നതല്ല എന്ന വാദമുയർത്തി. ചീഫ് ജസ്റ്റീസ് വൈ.വി. ചന്ദ്രചൂഢൻറ നേതൃത്വത്തിനലുള്ള ബെഞ്ച്, പുനർവിവാഹതിയാകുന്നതുവരെ അവർക്ക് ആദ്യഭർത്താവിൽ നിന്നും ജീവനാംശത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ക്രിമിനൽ പ്രോസീജിയർ കോഡ് (സി ആർ സി പി സെക്ഷൻ 125) അനുസരിച്ചാണ് വിധി പ്രസ്താവിച്ചത്. ഈ വിധിക്കെതിരെ ഭാരതത്തിലാകെ വൻതോതിലുള്ള പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു. ശരീയത്ത് നിയമങ്ങൾ അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന കാര്യത്തിൽ മുസ്ലിം സംഘടനകൾ യോജിച്ചു പ്രവർത്തിച്ചു. ഈ വിധി മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന വ്യക്തിനിയമങ്ങൾ ഈ വിധി വഴി ദുർബലപ്പെടുമെന്നു പൊതുവേ വിലയിരുത്തപ്പെട്ടും യോജിച്ച ഈ ചെറുത്തു നിൽപ്പിൻറെ ഫലമായി അന്നത്തെ രാജീവ് ഗാന്ധി സർക്കാരിൽ മുസ്ലീം സംഘടനകൾ സ്വാധീനം ചെലുത്തിയതിന്റെ ഫലമായി മുസ്ലിം വുമൺസ് പ്രൊട്ടക്ഷൻ ആക്ട് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്‌സ് ഓൺ ഡിവോഴ്‌സ്ആക്ട് -1986) എന്ന പേരിൽ ഒരു നിയമം പാസാക്കപ്പെട്ടു. ഈ പുതിയ നിയമം സി ആർ സി പി 125 വകുപ്പിന്റെ പരിധിയിൽ നിന്നു മുസ്ലിം പുരുഷന്മാരെ ഒഴിവാക്കി. ഇദ്ദ കാലയളവ് വരെ മാത്രം ജീവനാംശം നൽകിയാൽ മതിയെന്നും അതിനു ശേഷം സ്ത്രീ പുനർവിവാഹിതയാകുന്നില്ലെങ്കിൽ ആ സ്ത്രീയുടെ മറ്റു ബന്ധുക്കൾക്കാണ് അവരെ സംരക്ഷിക്കാനുള്ള പൂർണ്ണ ബാദ്ധ്യതയെന്നും ബന്ധുക്കള്ക്ക് അതിനു കഴിവില്ലാത്ത അവസ്ഥയില് വഖ്ഫ് സംവിധാനം വഴി അവരെ പുനരധവസിപ്പിക്കണമെന്നു ഈ നിയമം അനുസാസിക്കുന്നു. സി ആർ പി സി സെക്ഷൻ 125ൽ നിന്ന് മുസ്‌ലിം പുരുഷനെ ഒഴിവാക്കി നിർത്തുക വഴി താത്കാലികമായി മുസ്ലിം വ്യക്തി നിയമത്തെ സംരക്ഷിക്കുകയെന്ന ദൗത്യമാണ് അന്നത്തെ കേന്ദ്ര സർക്കാർ ചെയ്തത്. ആർട്ടിക്കിൾ 44 സംബന്ധിച്ച തീരുമാനങ്ങൾ കോടതിയല്ല, ഭരണകൂടമാണു കൈക്കോള്ളേണ്ടതെന്ന ഭരണഘടനയുടെ തീർപ്പ് സർക്കാറിനെ അതിന് നിർബന്ധിതമാക്കിയെന്നു വേണം കരുതുവാൻ. യഥാർത്ഥത്തിൽ ഇതുവഴി മുസ്ലിം പരിപൂർണ്ണമായി മതനേതാക്കന്മാരാലും ഭരണ കോൺഗ്രസിനാലും അവഗണനയുടെ പടുകുഴിയിലേയ്ക്കു വീഴുകയായിരുന്നു. ഈ പുതിയ നിയമം മുസ്ലീം സ്ത്രീകളക്കു കൂടുതൽ ദുരിതങ്ങളിലേയ്ക്കു നയിക്കുവാനേ ഉപകരിച്ചുള്ളു എന്നതാണ് വസ്തുത.
☆കേസ് 2 }--->
. 2014 -ൽ വിവാഹിതയുമായ അഫ്റീൻ റഹ്മാൻ ഒരു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനിടയിൽ സ്ത്രീ പീഡനത്തെ തുടർന്ന് ഭർതൃവീട് ഉപേക്ഷിക്കാൻ നിർബന്ധിതരായി. തന്നെ വിവാഹമോചനം ചെയ്തിരിക്കുന്നതായി അറിയിച്ച് സ്പീഡ് പോസ്റ്റിലൂടെ ലഭിച്ച ഒരു കത്താണ് ഇവരെ മുത്തലാഖിനെതിരെ കോടതിയിലെത്തിച്ചത്.
☆കേസ് 3 }--->
. ഉത്തർപ്രദേശ് കാരിയായ ഗുൽഷൻ പർവീൻ ആണ് കേസിലെ മറ്റൊരു കക്ഷി .10 രൂപയുടെ മുദ്രപത്രത്തിൽ വിവാഹമോചന അറിയിപ്പ് കിട്ടിയ ഇവർ മുത്തലാഖിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു
☆ കേസ് 4 }--->
. ബംഗാൾ സ്വദേശിനിയായ ഇസ്രത്ത് ജഹാനെ ഭർത്താവ് മുർത്താസ പതിനഞ്ച് വർഷത്തോളം നീണ്ടു നിന്ന ദാമ്പത്യ ബന്ധത്തിന് ശേഷം ദുബായിയിൽ നിന്നും ഫോണിലൂടെ മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാതെ ഇവർ കോടതിയെ സമീപിച്ചു
☆ കേസ് 5 }---> . ആതിയ സാബ്രി പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ പീഡനത്തിനിരയാക്കുകയും ഒരു കഷ്ണം കടലാസിൽ മുത്തലാഖ് എഴുതി നൽകിക്കൊണ്ട് ഭർത്താവ് ഇവരെ വിവാഹമോചനം ചെയ്യുകയായിരുന്നു
☆കേസ് 6 }---> . ഇവരുടെയെല്ലാം കേസുകൾ കൂടാതെ സ്വയം എടുത്ത ഒരു പരാതി കൂടി മുത്തലാഖിനെതിരെ കേസ് പരിഗണിക്കുമ്പോൾ ഉണ്ടായിരുന്നു
■ ഈ പരാതികൾ വാദം കേൾക്കുന്നതിനായി കോടതി കേന്ദ്ര സർക്കാരിന്റെയും അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡിന്റെയും അഭിപ്രായം തേടി, കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട ഒരു പുതിയ നിയമനിർമ്മാണം നടത്താൻ തയ്യാറാണെന്നും കോടതിയെ അറിയിയിച്ചു.അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി.
■ഭരണഘടന ലംഘനകൾ
☆ ആർട്ടിക്കിൾ 14- നിയമത്തിനു മുന്നിൽ തുല്യതയും .എല്ലാവർക്കും നിയമത്തിന്റെ തുല്യ സംരക്ഷണവും ഉറപ്പു നൽകുന്ന അനുച്ഛേദം . നിയമവാഴ്ച (rule of law )എന്ന് അറിയപ്പെടുന്നു ☆ആർട്ടിക്കിൾ 21 - ഒരു വ്യക്തിയുടെ ജീവനും,വ്യക്തി സ്വാതന്ത്രവും സംരക്ഷിക്കുന്നു ☆ ആർട്ടിക്കിൾ 25 - മത സ്വാതന്ത്രത്തിനുള്ള അവകാശം
■ ഭരണഘടന ബെഞ്ച് ☆ ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹാർ അധ്യക്ഷനായിട്ടുള്ള ബെഞ്ചിൽ വ്യത്യസ്ത മത വിഭാഗങ്ങൾ നിന്നുള്ള 5 പേരടങ്ങിയിരുന്നു
1)ചീഫ് ജസ്റ്റിസ് J S ഖാഹർ - സിഖ് 2)ജസ്റ്റിസ് CR നരിമാൻ - പാഴ്സി 3)ജസ്റ്റിസ് കുര്യൻ ജോസഫ് - ക്രസ്ത്യൻ 4) ജസ്റ്റിസ് S അബ്ദുൾ നാസീർ - ഇസ്ലാം 5)ജസ്റ്റിസ് U U ലളിത് - ഹിന്ദു
☆ ഇതിൽ ജസ്റ്റിസ് കുര്യൻ ജോസഫ് എന്ന മലയാളി കൂടി ഉണ്ട് എന്നതൊരു പ്രത്യേകതയാണ്
■ കോടതി പരിഗണിച്ച വിശയങ്ങൾ ☆ മുസ്ലീങ്ങൾക്കിടയിൽ വിവാഹമോചനം.
☆ ഖുർആനിലെ വിവാഹമോചനം ☆ മുസ്ലീം വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഉള്ള നിയമങ്ങൾ. മുത്തലാക്കുമായി ബന്ധപ്പെട്ട് മുസ്‌ലിം രാജ്യങ്ങളിലും, മുസ്ലിം ഇതര രാജ്യങ്ങളിലും ഉള്ള നിയമങ്ങൾ ☆ അറബ് രാഷ്ട്രങ്ങൾ , തെക്കുകിഴക്കനേഷ്യയിലെ രാഷ്ട്രങ്ങൾ ,സബ് കോണ്ടിനെന്റൽ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽ നിയമങ്ങൾ ☆ മുത്തലാഖിൻറെ ഭരണഘടനാ സാധ്യത. ☆ വ്യക്തി നിയമങ്ങളിലെ പരിഷ്കരണങ്ങൾ.
■വിധി പ്രസ്താവന
☆ഈ അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേർ മുത്തലാഖിനെ എതിരായിസംസാരിച്ചു എങ്കിൽ 2 അംഗങ്ങൾ മുത്തലാഖിനെ അനുകൂലിച്ചു.. ☆ വിധിയെഴുതിയപ്പോൾ ഭൂരിപക്ഷാഭിപ്രായപ്രകാരം മുത്തലാഖ് നിരോധിച്ചു.
★ മുത്തലാഖ് എതിർത്ത അംഗങ്ങൾ
1)ജസ്റ്റിസ് CR നരിമാൻ 2)ജസ്റ്റിസ് കുര്യൻ ജോസഫ് 3)ജസ്റ്റിസ് U U ലളിത്
( ഇവരുടെ വാദങ്ങൾ )
☆മുസ്ലീങ്ങൾക്കിടയിൽ വിവാഹമോചന രീതികളിൽ മുത്തലാക്ക് ഖുർആനിൽ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അത് ശരിയത്ത് പ്രകാരവും തെറ്റാണെന്നും മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ☆ മുത്തലാക്ക് ഏകപക്ഷീയമായ ഒരു രീതിയാണെന്നും തുല്യ നീതിക്കു നിരക്കുന്നതല്ലെന്നും വിധിയുണ്ടായി വ്യക്തിനിയമത്തെ അടിസ്ഥാനമാക്കി മൗലികാവകാശങ്ങൾ ലംഘിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി ☆ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മത സ്വാതന്ത്രം മുത്തലാഖിനെ സംരക്ഷണം നൽകുന്നില്ലെന്നും ഭൂരിപക്ഷ വിധിയിൽ പറയുന്നു. ☆ ഇസ്ലാമിക വിവാഹ മോചന പ്രകാരം മുത്തലാക്ക് ഏറ്റവും മോശമായ വിവാഹമോചന രീതിയാണെന്ന് പറയുന്നു ഇതിൽ ഖുർആന്റെയും ഹദീസിന്റെയും അംഗീകാരമില്ല പാകിസ്താൻ അടക്കമുള്ള മുസ്ലീം രാഷ്ട്രങ്ങൾ മുത്തലാഖ് നിരോധിച്ചിരുന്ന തായി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
★മുത്തലാഖ് അനുകൂലിച്ച അംഗങ്ങൾ 1) ചീഫ് ജസ്റ്റിസ് JS ഖേഹർ 2) ജസ്റ്റിസ് S അബ്ദുൾ നസീർ
(ഇവരുടെ വാദങ്ങൾ ) ☆ ന്യൂനപക്ഷ ബെഞ്ചിന്റെ വിധി പ്രകാരം ലിംഗപരമായ നീതി ഉറപ്പാക്കുന്നില്ലെങ്കിലും ഭരണഘടനാ വിരുദ്ധമല്ലെന്നും ഇവർ പറഞ്ഞു. ആറ് മാസക്കാലത്തേക്ക് മുത്തലാക്ക് പ്രകാരം വിവാഹമോചനം പാടില്ലെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട പുതിയ നിയമം കൊണ്ടുവരണമെന്നും നിർദ്ദേശിച്ചു.
■നിയമത്തിൻറെ ഭാവി
☆ വിവാഹമോചനത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കുവാൻ സഹായിക്കുന്ന ഒരു വിധിയാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അതേസമയം മുത്തലാക്ക് പൂർണമായും നിരോധിക്കുകയും ഇത് ഒരു കുറ്റകൃത്യമായി കണക്കാക്കുകയും ചെയ്താൽ മാത്രമേ മുത്തലാക്ക് നിരോധനത്തിന്റെ ശരിയായ പ്രയോജനം മുസ്ലിം സ്ത്രീകൾക്ക് ലഭിക്കുകയുള്ളൂ.
☆ തലാഖിന് ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കുള്ള സംരക്ഷണവും കൂടി ഈ നിയമത്തിന്റെ ഭാഗമാകേണ്ടതുണ്ട്. മുത്തലാഖിന് പുറമെ ബഹുഭാര്യത്വവും ,നിക്കാഹ് ഹലാല എന്നിവ നിരോധിക്കണം എന്നുകൂടി ഹർജിയിൽ ആവശ്യമുണ്ടായിരുന്നു എന്നാൽ ഇവയെക്കുറിച്ച് യാതൊന്നും തന്നെ വിധിയിൽ പറഞ്ഞിട്ടില്ല.
മുത്തലാഖ് പാർലിമെൻറിൽതിരുത്തുക
☆ ലോകസഭ അംഗീകാരം - 2017 Dec 28ന് ചർച്ചകൾക്കൊടുവിൽ മുത്തലാഖ് ബിൽ ലോകസഭ പാസാക്കി. മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷം തടവുശിക്ഷ, ഇരകൾക്ക് ജീവനാംശവും പ്രായപൂർത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ബിൽ ഉറപ്പ് നൽകുന്നു.
ചർച്ചകൾക്കൊടുവിൽ മുത്തലാഖ് ബിൽ ലോകസഭ പാസാക്കി. മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷം തടവുശിക്ഷ, ഇരകൾക്ക് ജീവനാംശവും പ്രായപൂർ
ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ബിൽ ഉറപ്പ് നൽകുന്നു. ബില്ലിൻമേൽ പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി.
കേന്ദ്രനിയമ മന്ത്രി രലിശങ്കർ പ്രസാദാണ് ബിൽ ലോകസഭയിൽ അവതരിപ്പിച്ചത്. മതം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെടുത്തി മുത്തലാഖ് ബിൽ പരിഗണിക്കരുതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം അഭ്യർത്ഥിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് ശേഷമുള്ള നൂറോളം കേസുകൾക്ക് പുറമെ 2017 ൽ മുന്നൂറോളം മുത്തലാഖുകൾ ഇന്ത്യയിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പരാമർശിച്ചിരുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോകസഭയിൽ അവതരിപ്പിച്ചത്. ബില്ലിനെ മുസ്ലിം വ്യക്ത നിയമ ബോർഡ് എതിർത്തിരുന്നു.
☆മുത്തലാഖ് രാജ്യസഭയിൽ 2018 jan 4 നിയമമന്ത്രി രവിശങ്കര് പ്രസാദ് പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ, കോണ്ഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്മയും തൃണമൂല് കോണ്ഗ്രസിലെ സുഖേന്ദു ശേഖര് റോയിയും ബില് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രമേയം അവതരിപ്പിച്ചു. പ്രമേയങ്ങള് വോട്ടിനിടാന് ഉപാധ്യക്ഷന് പി.ജെ.കുര്യനോട് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷത്തെ പിന് ബെഞ്ചുകാര് ബഹളമുണ്ടാക്കി. നിയമമന്ത്രി പ്രസംഗിക്കാന് ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തില് മുങ്ങി. മുസ്ലിം ലീഗിലെ പി.വി.അബ്ദുല് വഹാബും മറ്റും നടുത്തളത്തിലിറങ്ങാന് ശ്രമിച്ചു. മുത്തലാഖില് ബില്ലില് പ്രതിപക്ഷം നിലപാട് ശക്തമാക്കാന് തീരുമാനിച്ച സാഹചര്യത്തില് സമവായത്തിന് സര്ക്കാര് ശ്രമിക്കുന്നതായാണ് വിവരം. ബില്ലിനെ എതിര്ക്കാന് പ്രതിപക്ഷയോഗം തീരുമാനിച്ചതോടെ മുത്തലാഖ് ബില് സെലക് ട് കമ്മിറ്റിക്ക് വിടാന് സര്ക്കാര് ആലോചിക്കുന്നതായി അടുത്ത വൃത്തങ്ങള് അറിയിച്ചു. കോണ്ഗ്രസ്, ഇടതുപാര്ട്ടികള്, ഡി.എം.കെ, ബി.ജെ.ഡി, അണ്ണാ ഡി.എം.കെ. സമാജ് വാദി പാര്ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്ട്ടികള് ബില്ല് സെലക് ട് കമ്മിറ്റിക്ക് വിടണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. സെലക്ട് കമ്മിറ്റിക്കു വിടാനുള്ള പ്രമേയം ചട്ടപ്രകാരം ഒരുദിവസം മുന്പേ വിതരണം ചെയ്തിട്ടില്ലെന്നു സഭാ നേതാവ് അരുണ് ജയ്റ്റ്ലി ക്രമപ്രശ്നമുന്നയിച്ചു. എന്നാല്, പ്രമേയം അവതരിപ്പിക്കാന് സഭാധ്യക്ഷന് അനുമതി നല്കിയതാണെന്നും സെലക്ട് കമ്മിറ്റിയിലേക്കു ഭരണപക്ഷത്തു നിന്നുള്ള പ്രതിനിധികളെ സര്ക്കാരിനു നിര്ദേശിക്കാമെന്നു പ്രമേയത്തില് പറയുന്നുണ്ടെന്നും ആനന്ദ് ശര്മ മറുപടി നല്കി. നിയമനിര്മാണത്തിനു കോടതി നിര്ദേശിച്ചെന്ന ജയ് റ്റ്ലിയുടെ പരാമര്ശത്തില് പിഴവുണ്ടെന്നു മുത്തലാഖ് കേസില് മുസ്ലിം വ്യക്തി നിയമ ബോര്ഡിനുവേണ്ടി ഹാജരായ കപില് സിബലും വിശദീകരിച്ചു. തുടര്ന്ന്, പ്രതിപക്ഷ പ്രമേയങ്ങളില് പിഴവില്ലെന്ന് ഉപാധ്യക്ഷന് വ്യക്തമാക്കി. ഭരണപക്ഷം വീണ്ടും ബഹളത്തിലേക്കു തിരിഞ്ഞതോടെ സഭാ നടപടികള് അവസാനിപ്പിച്ചു. ലോക്സഭയില് ബില്ലിനെ പിന്തുണച്ച കോണ്ഗ്രസ് മലക്കം മറിഞ്ഞെന്നും മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാനുള്ള നടപടിയെയാണു തടസപ്പെടുത്തുന്നതെന്നും ഭരണപക്ഷം ആരോപിച്ചു. എന്നാല്, ബില്ലിനെ പിന്തുണയ്ക്കുകയാണെന്നും വ്യവസ്ഥകള് മെച്ചപ്പെടുത്താനാണു സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യമെന്നും കോണ്ഗ്രസ് വ്യക്തമാക്കി. ബില്ലിനെ കോണ്ഗ്രസ് പൂര്ണമായി എതിര്ക്കുന്നില്ലെങ്കിലും വ്യവസ്ഥകളോട് വിയോജിക്കുന്നുണ്ട്. സിവില്നിയമങ്ങളുടെ പരിധിയിയില് വരുന്ന വിവാഹമോചന വിഷയത്തെ ക്രിമിനല് നിയമങ്ങളുടെ പരിധിയില് കൊണ്ടുവരുന്നത് എന്തിനാണെന്ന ചോദ്യമാണ് പ്രതിപക്ഷ പാര്ട്ടികള് പ്രധാനമായും ഉന്നയിക്കുന്നത്. മുത്തലാഖ് ചെയ്യുന്ന ഭര്ത്താവ് ഭാര്യയ്ക്കും മക്കള്ക്കും ജീവനാംശം നല്കണമെന്ന് ബില്ലിലുണ്ട്. ജയിലിലടയ്ക്കപ്പെട്ടാല് ഭര്ത്താവ് എങ്ങനയാണ് ജീവനാംശം നല്കുകയെന്നും പ്രതിപക്ഷം ചോദിക്കുന്നുണ്ട്. ബില്ലിലെ പല വ്യവസ്ഥകളും വിശദമായി പരിശോധിക്കാന് സ്റ്റാന്ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയ സര്ക്കാര് തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് ലോക്സഭയില് പാസാക്കുകയായിരുന്നു. 245 അംഗ രാജ്യസഭയില് കോണ്ഗ്രസിനും ബി.ജെ.പിക്കും 57 അംഗങ്ങള് വീതമാണുള്ളത്. ബില്ലിനെ എതിര്ക്കുന്ന സമാജ് വാദി പാര്ട്ടി, എ.ഡി.എം.കെ, ബി.ജെ.ഡി, സി.പി.എം, എന്.സി.പി, ബി.എസ്.പി, ഡി.എം.കെ, ആര്.ജെ.ഡി, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളുടെ അംഗബലം 70 ആണ്. ബില്ലിന്റെ കാര്യത്തില് വ്യക്തമായ നിലപാട് സ്വീകരിക്കാതിരുന്ന രാജ്യസഭയില് 12 അംഗങ്ങളുള്ള തൃണമൂലിന്റെ നിലപാടും നിര്ണായകമാകും.