മീര കുമാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(മീരാകുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2009 മുതൽ 2014 വരെയുള്ള പതിനഞ്ചാം ലോക്സഭയിലെ സ്പീക്കറായിരുന്ന ബീഹാറിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് മീര കുമാർ.(ജനനം: 31 മാർച്ച് 1945) കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, അഞ്ച് തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2017-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും എൻ.ഡി.എയുടെ രാം നാഥ് കോവിന്ദിനോട് പരാജയപ്പെട്ടു.[1][2][3][4]

മീര കുമാർ
ലോക്സഭ സ്പീക്കർ
ഓഫീസിൽ
2009-2014
മുൻഗാമിസോമനാഥ് ചാറ്റർജി
പിൻഗാമിസുമിത്ര മഹാജൻ
കേന്ദ്ര, ജലവിഭവ വകുപ്പ് മന്ത്രി
ഓഫീസിൽ
2009
മുൻഗാമിസെയ്ഫുദ്ദിൻ സോസ്
പിൻഗാമിപവൻ കുമാർ ബൻസാൽ
കേന്ദ്ര, സാമൂഹിക-ക്ഷേമ ശാക്തീകരണ വകുപ്പ് മന്ത്രി
ഓഫീസിൽ
2004-2009
മുൻഗാമിസത്യനാരായണ ജാട്യ
പിൻഗാമികുമാരി ഷെൽജ
ലോക്സഭാംഗം
ഓഫീസിൽ
2009, 2004, 1998, 1996, 1985
മണ്ഡലം
  • സസാറാം(2009,2004)
  • കരോൾബാഗ്(1996,1998)
  • ബിജ്നോർ(1985)
വ്യക്തിഗത വിവരങ്ങൾ
ജനനം (1945-03-31) 31 മാർച്ച് 1945  (79 വയസ്സ്)
ദർബംഗ, ബീഹാർ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിമഞ്ജുൾ കുമാർ
കുട്ടികൾ1 son and 2 daughters
ജോലിസുപ്രീം കോടതി അഭിഭാഷക,
As of 4 ഡിസംബർ, 2022
ഉറവിടം: പതിനഞ്ചാം ലോക്സഭ

ജീവിതരേഖ

തിരുത്തുക

ബീഹാറിലെ ദർബംഗ ജില്ലയിൽ ജഗ്ജീവൻ റാമിൻ്റെയും ഇന്ദ്രാണി ദേവിയുടേയും മകളായി ഒരു ദളിത് കുടുംബത്തിൽ 1945 മാർച്ച് 31ന് ജനനം. ഡെറാഡൂണിലുള്ള വെൽഹാം ഗേൾസ് സ്കൂൾ, മഹാറാണി ഗായത്രി ദേവി പബ്ലിക് സ്കൂൾ ജയ്പൂർ, ബനാസ്തൽ വിദ്യാപീഠം എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മീര ഇന്ദ്രപ്രസ്ഥ കോളേജിൽ ബിരുദാനന്തര ബിരുദവും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി. അഭിഭാഷകയായ സാമൂഹിക പ്രവർത്തകയായി ജീവിതമാരംഭിച്ച മീര 1967-ൽ ദേശീയ പ്രകൃതിക്ഷോഭ കമ്മിറ്റിയുടെ ചെയർപേഴ്സണായിരുന്നു.

1973-ൽ ഐ.എഫ്.എസ് നേടിയ മീര 1976 മുതൽ 1977 വരെ സ്പെയിനിലെ ഇന്ത്യൻ എംബസിയിലും 1977 മുതൽ 1989 വരെ ലണ്ടൻ ഹൈ കമ്മീഷനിലും 1980 മുതൽ 1985 വരെ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രാലയത്തിലെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1980-ൽ സുപ്രീം കോടതി ബാർ അസോസിയേഷൻ അംഗമായി. 1985-ൽ ഐ.എഫ്.എസ് പദവിയിൽ നിന്ന് രാജിവച്ചു. പിതാവിൻ്റെയും മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടേയും പ്രേരണയിൽ രാഷ്ട്രീയത്തിലിറങ്ങി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1985-ൽ ഉത്തർ പ്രദേശിലെ ബിജ്നോറിൽ നടന്ന ലോക്സഭ ഉപ-തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി ലോക്സഭാംഗമായതോടെയാണ് മീരയുടെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. ബി.എസ്.പിയുടെ മുതിർന്ന നേതാവ് മായാവതി, എൽ.ജെ.പി നേതാവായിരുന്ന രാം വിലാസ് പാസ്വാൻ എന്നിവർക്കെതിരെയായിരുന്നു മീരയുടെ ആദ്യ വിജയം.

1989, 1991 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ബീഹാറിലെ സസാറാം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990 മുതൽ 1992 വരെയും 1996 മുതൽ 1999 വരെയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് 1996, 1998 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ കരോൾബാഗ് മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായി. 1999-ൽ കരോൾബാഗിൽ നിന്ന് വീണ്ടും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2002 മുതൽ 2004 വരെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായിരുന്നു. 2004, 2009 വർഷങ്ങളിലെ ലോക്സഭ തിരഞ്ഞെടുപ്പുകളിൽ സസാറാം മണ്ഡലത്തിൽ നിന്ന് പാർലമെൻ്റംഗമായ മീര 2004 മുതൽ 2009 വരെ കേന്ദ്ര, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു.

2009 മുതൽ 2014 വരെയുള്ള പതിനഞ്ചാമത് ലോക്സഭയിലെ സ്പീക്കറായിരുന്നു. ലോക്സഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് മീര കുമാർ.

2014, 2019 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ സസാറാം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടു.

2017-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും എൻ.ഡി.എയുടെ രാം നാഥ് കോവിന്ദിനോട് പരാജയപ്പെട്ടു. ഉയർന്ന മാർജിനിൽ തോൽക്കുന്ന (3,34,730) മൂന്നാമത്തെ രാഷ്ട്രപതി സ്ഥാനാർത്ഥിയാണ് മീര കുമാർ. എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച രാം നാഥ് കോവിന്ദിന് 65.65 ശതമാനത്തോടെ 7,02,044 വോട്ടുകൾ ലഭിച്ചപ്പോൾ മീര കുമാറിന് 3,67,314 (34.35 %) വോട്ടുകളാണ് കിട്ടിയത്.[5][6]

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭർത്താവ് :
  • മഞ്ജുൾ കുമാർ(സുപ്രീം കോടതി അഭിഭാഷകൻ)
  • മക്കൾ :
  • അൻശുൾ
  • സ്വാതി
  • ദേവാംഗന

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "പരാജയപ്പെട്ടെങ്കിലും മീരാ കുമാർ തകർത്തത് 50 വർഷം പഴക്കമുള്ള റെക്കോർഡ് | Meira Kumar | Ram Nath Kovind | Presidents Election India | Indian National Congress | BJP | NDA | Latest News | Malayalam News | Malayala Manorama | Manorama Online" https://www.manoramaonline.com/news/latest-news/2017/07/21/in-defeat-too-oppositions-meira-kumar-breaks-50-year-old-record.amp.html
  2. "Meira Kumar Loses Presidential Election, Breaks 50-Year-Old Record" https://www.ndtv.com/india-news/in-defeat-too-oppositions-meira-kumar-breaks-50-year-old-record-1727452/amp/1
  3. "Who is Meira Kumar, UPA's presidential candidate? - India Today" https://www.indiatoday.in/amp/fyi/story/meira-kumar-presidential-candidate-all-you-need-to-know-984187-2017-06-22
  4. "Meira Kumar congratulates Kovind, says her fight for secularism, oppressed will continue" https://m.tribuneindia.com/news/archive/nation/meira-kumar-congratulates-kovind-says-her-fight-for-secularism-oppressed-will-continue-439445
  5. "Meira Kumar Age, Caste, Husband, Family, Biography & More » StarsUnfolded" https://starsunfolded.com/meira-kumar/
  6. "മീരാകുമാർ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി" https://www.mathrubhumi.com/news/india/opposition-president-candidate-meira-kumar-1.2033876
"https://ml.wikipedia.org/w/index.php?title=മീര_കുമാർ&oldid=4100615" എന്ന താളിൽനിന്ന് ശേഖരിച്ചത്