മിസ്സ് പെറെഗ്രൈൻസ് ഹോം ഫോർ പെകുലർ ചിൽഡ്രൻസ് ( സിനിമ )
മിസ്സ് പെറെഗ്രൈൻസ് ഹോം ഫോർ പെകുലർ ചിൽഡ്രൻസ് റാൻസൺ റിഗ്ഗ്സിന്റെ, മിസ്സ് പെറെഗ്രൈൻസ് ഹോം ഫോർ പെകുലർ ചിൽഡ്രൻസ് എന്ന നോവലിനെ ആസ്പദമാക്കിയ ജെയിൻ ഗോൾഡ് മാൻ എഴുതുകയും, ടിം ബേർട്ടൻ സംവിധാനം ചെയ്യുകയും ചെയ്ത 2016 ലെ ഒരു ഇംഗ്ലീഷ്, ഡാർക്ക് ഫാന്റസി ഫിലിമാണ്. ഈവ ഗ്രീൻ, അസാ ബട്ടർഫീൽഡ്, ക്രിസ് ഓ ഡൗവ്ഡ്, ആല്ലിസൺ ജെന്നി, റുപ്പെർട്ട് ഇവറെറ്റ്, ടെറെൻസ് സ്റ്റാമ്പ്, ഇല്ല പർണെൽ, ജുഡി ഡെഞ്ച്, സാമുവൽ എൽ.ജാക്ക്സൺ എന്നിവരാണ് സിനിമയുടെ പ്രധാനകഥാപാത്രങ്ങൾ.
== മിസ്സ് പെറഗ്രൈൻസ് ഹോം ഫോർ പെക്കുലർ ചിൽഡ്രൻസ് == | |
---|---|
സംവിധാനം | Tim Burton |
നിർമ്മാണം |
|
തിരക്കഥ | Jane Goldman |
ആസ്പദമാക്കിയത് | Miss Peregrine's Home for Peculiar Children by Ransom Riggs |
അഭിനേതാക്കൾ | |
സംഗീതം |
|
ഛായാഗ്രഹണം | Bruno Delbonnel |
ചിത്രസംയോജനം | Chris Lebenzon |
വിതരണം | 20th Century Fox |
റിലീസിങ് തീയതി |
|
രാജ്യം | United States[1] |
ഭാഷ | English |
ബജറ്റ് | $110 million[2][3] |
സമയദൈർഘ്യം | 127 minutes[4] |
ആകെ | $278.7 million[2] |
2015 ഫെബ്രവരിക്ക് ലണ്ടണിൽ വച്ചും, ടമ്പാ ബേയ് ഏരിയയിലും വച്ചാണ് സിനിമ ചിത്രീകരണം ആരംഭിച്ചത്, ഫിലിം പ്രിമിയർ 2016 സെപ്തമ്പർ 25ന് ഓസ്റ്റിൻ , ടെക്സാസിൽ വച്ച് നടന്നു. പിന്നീട് 2016 സെപ്തമ്പർ 30 ന് 20 -ത്ത് സെന്റുറി ഫോക്സ് -ന്റെ വിതരണത്തോടെ, യുണൈറ്റഡ് സ്റ്റേറ്റിൽ വച്ച് ഇതിന്റെ തിയേറ്റർ റിലീസ് നടന്നു.110 മില്യൺ ഡോറായിരുന്നു ആകെ നിർമ്മാണ ചിലവ്, ലോക വ്യാപകമായി റിലീസ് ചെയ്തതോടെ 278 മില്ല്യൺ ഡോളറാണ് സിനിമ നേടിയത്.
പ്ലോട്ട്
തിരുത്തുകഏബ് പോർട്ട്മാൻ ( ടെറെൻസ് സ്റ്റാമ്പ്) തന്റെ പേരക്കുട്ടിക്ക് തന്റെ കുട്ടിക്കാലത്ത് രാക്ഷസന്മാരോട് എതിരിട്ടിരുന്ന യുദ്ധ കഥകളും, ആ സമയത്ത് മിസ്സ് പെറെഗ്രൈൻസിന്റെ വീട്ടിൽ തങ്ങിയ കഥകളൊക്കെ പറഞ്ഞുകൊടുക്കുമായിരുന്നു. മിസ്സ് പെറെഗ്രൈൻസും, പാരാനോർമൽ വിഷയങ്ങൾ കാണിച്ചിരുന്ന കുട്ടികളടങ്ങുന്നതാണ് മിസ്സ് പെറെഗ്രൈൻസ് ആന്റ് പെക്കുലർ ചിൽഡ്രൻസ്. പതിനാറ് വയസ്സായ ജേക്കിന് തന്റെ മുത്തശ്ശനായ ഏബിൽ നിന്ന ഒരു ഫോൺ കോൾ വരുന്നു, അപ്പോഴാണ് തന്റെ മുത്തശ്ശൻ നിഗൂഡസാഹചര്യങ്ങളിൽ കണ്ണ് നഷ്ടപ്പെട്ട് മരിച്ചതായി കാണുന്നത്. അതിന് ശേഷമുള്ള ജേക്കിന്റെ മിസ്സ് പെറെഗ്രൈൻസിന്റെ വീട്ടിലേക്കുള്ള യാത്രയും, തന്റെ മുത്തശ്ശനെ കൊന്ന ഹോളോഗാസ്റ്റുകളുമായി നടത്തിയ യുദ്ധങ്ങളാണ് കഥ. വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന മിസ്സ് പെറെഗ്രൈൻസും, കുട്ടികളും, ഒരോ പ്രാവിശ്യം നിർമ്മിക്കുന്ന ടൈം ലൂപുകളിലൂടെയാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് വയസ്സാകുന്നില്ല.
ജേക്കും ആ ലൂപ്പിലേക്ക് ചെല്ലുകയും, ആ കാലത്ത് ജീവിക്കാൻ തുടങ്ങുകയും, ചെയ്യുന്നു.
ടൈ ലൂപ്പിലൂടെ അച്ഛാച്ചന്റെ മരണത്തിന് മുമ്പ് ഹോളോഗാസ്റ്റുകളെ വധിച്ചാൽ തന്റെ മുത്തശ്ശനെ തിരിച്ചുകിട്ടുമെന്ന് ജേക്ക് ഹോളോഗാസ്റ്റുകളെ തന്റെ കൂട്ടുകാരോടൊപ്പം ഇല്ലാതാക്കുകയാണ് കഥാന്ത്യം.
അതോടെ ജേക്കിന് തന്റെ മുത്തശ്ശനെ തിരിച്ചുകിട്ടുന്നു. പക്ഷെ വർത്തമാനത്തിലേക്ക് പോകുമ്പോൾ ലൂപ്പിൽ ജീവിക്കുന്ന തന്റെ കൂട്ടുകാരെ കാണാൻ സാധിക്കില്ല. അതോടെ ഏബ് എന്ന മുത്തശ്ശന്റെ അനുവാദത്തോടെ തിരിച്ച് അതേ ലൂപ്പിലേക്ക് പോയി മിസ്സ് പെറെഗ്രൈൻസിന്റെ പ്രതീക്ഷയുടെ പുതിയൊരു യാത്ര തുടങ്ങുന്നതോടെ കഥ അവസാനിക്കുന്നു.
കാസ്റ്റി
തിരുത്തുകദി പെക്കുലേർസ്
തിരുത്തുകമുതിർന്ന പെകുലറുകൾ
തിരുത്തുക- ഏവ ഗ്രീൻ ( മിസ്സ് പെറെഗ്രൈൻ)
- ടെറെൻസ് സ്റ്റാമ്പ് (ഏബ്)
- ജൂഡി ഡെഞ്ച് ( എസ്മെറാൾഡ അഡ്വേക്കേറ്റ്)
പെക്കുലർ കുട്ടികൾ
തിരുത്തുക- അസാ ബട്ടർഫീൽഡ് ( ജേക്ക്)
- എമ്മ പർനെൽ ( എമ്മ ബ്ലൂം)
- ഫിൻലൻ മക്ക്മില്ലാൻ ( ഈനോക്ക് ഓ കോണ്ണർ)
- ലോറെൻ മക്ക്രോസ്റ്റി (ഒലീവ് അബ്രോഹോലോസ് എലിഫെന്റ )
- കാമെറൂൺ കിങ്ങ് ( മില്ലാർഡ് നള്ളിംഗ്)
- പിക്സി ഡേവീസ് ( ബ്രോൺവിംഗ് ബ്രൂന്റ്ലി)
- ജോർജിയ പെമ്പെർട്ടൻ (ഫിയോന ഫ്രോയെൻഫ്ലെഡ്)
- മിലോ പാർക്കർ (ഹ്യൂഗ് അപിസ്റ്റൺ)
- റഫീല ചാമ്പ് മാൻ ( ക്ലെയർ ഡെൻസ്മോറെ)
- ഹെയ്ഡിൻ കീലർ ( ഹൊറാസ് സൊമ്നുസ്സോൺ)
- ജോസെഫ് ആന്റ് തോമസ് ഓഡ്വിൽ (ട്വിൻസ്)
- ലൂയിസ് ഡേവിഡ്സൺ ( വിക്ടോർ)
References
തിരുത്തുക- ↑ Grierson, Tim. "'Miss Peregrine's Home For Peculiar Children': Review". Screen Dailydate=September 26, 2016. Retrieved December 1, 2016.
- ↑ 2.0 2.1 "Miss Peregrine's Home for Peculiar Children (2016)". Box Office Mojo. Retrieved December 22, 2016.
- ↑ Ryan Faughnder (September 27, 2016). "'Miss Peregrine' expected to top 'Deepwater Horizon' and 'Magnificent Seven' at the box office". Los Angeles Times. Retrieved September 28, 2016.
- ↑ "MISS PEREGRINE'S HOME FOR PECULIAR CHILDREN [2D] (12A)". British Board of Film Classification. September 16, 2016. Retrieved September 16, 2016.