മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് ഡിജിറ്റൽ ഇന്റർഫേസ്

(മിഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1982 ൽ നിർ‌വചിക്കപ്പെട്ട വ്യവസായിക നിലവാരത്തിലുള്ള ഒരു പ്രോട്ടോകോളാണ്‌ മിഡി അഥവാ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് ഡിജിറ്റൽ ഇന്റർഫേസ് (MIDI, Musical Instrument Digital Interface), ഇതുപയോഗിച്ച് കീബോർഡ് കൺട്രോളറുകൾ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് സംഗീതോപകരണങ്ങൾക്ക് പരസ്പരം ആശയവിനിമയത്തിനും പരസ്പരം സിംക്രണൈസ് (synchronize) ചെയ്യുന്നതിനും സാധിക്കുന്നു. കമ്പ്യൂട്ടറുകൾ, സിന്തസൈസറുകൾ, മിഡി കൺട്രോളറുകൾ, സൗണ്ട് കാർഡുകൾ, സാമ്പ്ലറുകൾ, ഡ്രം മെഷീനുകൾ എന്നിവയ്ക്ക് പരസ്പരം നിയന്ത്രിക്കുന്നതും വ്യൂഹത്തിലെ വിവരങ്ങൾ കൈമാറുന്നതും മിഡി എളുപ്പമാക്കുന്നു. മിഡിയിൽ ശബ്ദ തുടിപ്പുകളോ മീഡിയ ഡാറ്റയോ കൈമാറുന്നില്ല പകരം പിച്ച്, സംഗീത നോട്ടുകളുടെ തീവ്രത കൂടെ വോള്യം, വൈബ്രാറ്റോ, പാനിങ്ങ്, ക്യൂസ്, ടെമ്പോ തീരുമാനിക്കുന്നതിനുള്ള ക്ലോക്ക് സിഗ്നലുകൾ എന്നിവയാണ്‌ കാമാറുന്നത്. ഒരു ഇലക്ട്രോണിക് പ്രോട്ടോകോളായതിനാൽ തന്നെ വ്യാവസായിക രംഗത്തെ ഇതിന്റെ വ്യാപകമായ സ്വീകാര്യത ശ്രദ്ധേയമാണ്‌.