ജോസഫ് പവ്വത്തിൽ

കത്തോലിക്കാ മെത്രാൻ
(മാർ ജോസഫ് പവ്വത്തിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1986 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ ജോസഫ് പവ്വത്തിൽ[3] (ഓഗസ്റ്റ് 14, 1930 - 18 മാർച്ച് 2023)[4]

അതിരൂപതാ മുൻ ആർച്ച് ബിഷപ്പ്  
മാർ ജോസഫ് പവ്വത്തിൽ
ചങ്ങനാശ്ശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ്
രൂപതചങ്ങനാശ്ശേരി അതിരൂപത
ഭരണം അവസാനിച്ചത്1986-2007
മുൻഗാമിമാർ ആന്റണി പടിയറ
പിൻഗാമിമാർ ജോസഫ് പെരുന്തോട്ടം
വ്യക്തി വിവരങ്ങൾ
ജനനം1930 ആഗസ്ത് 14 [1]
ചങ്ങനാശേരി, കേരളം, ഇന്ത്യ
മരണംമാർച്ച് 18, 2023(2023-03-18) (പ്രായം 92)[2]
ദേശീയതഇന്ത്യ
വിഭാഗംസീറോ മലബാർ കത്തോലിക്കാ സഭ
ജീവിതവൃത്തിമെത്രാപ്പോലീത്ത

ജീവചരിത്രം

തിരുത്തുക

1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുളിയാകുന്ന് ഹോളിഫാമിലി എൽ.പി.എസ്, കുറുമ്പനാടം സെൻ്റ് പീറ്റേഴ്സ് ഹൈസ്കൂൾ, ചങ്ങനാശേരി എസ്.ബി കോളേജ്, മദ്രാസ് ലയോള കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോസഫ് 1962 ഒക്ടോബർ 3ന് പൗരോഹിത്യം സ്വീകരിച്ചു. 1962 മുതൽ 1972 വരെ ചങ്ങനാശേരി എസ്.ബി കോളേജ് അധ്യാപകനായി പ്രവർത്തിച്ച് വരവെ 1972 ജനുവരി 29ന് ചങ്ങനാശ്ശേരി രൂപതയുടെ സഹായ മെത്രാനായി നിയമിക്കപ്പെട്ടു. ചങ്ങനാശേരി രൂപത വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത രൂപീകരണത്തോടെ 1972 ഫെബ്രുവരി 13 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി അഭിഷിക്തനായി.[5] ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ആൻ്റണി പടിയറ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായതോടെ 1985 നവംബർ 5 ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി.[6] 1986 ജനവരി 17നായിരുന്നു മെത്രാഭിഷേകം. 1986 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപതയുടെ സാർവതോന്മുഖമായ വളർച്ചക്കായി പ്രവർത്തിച്ച മാർ ജോസഫ് പവ്വത്തിൽ സീറോ മലബാർ സഭയുടെ ക്രാന്തദർശിയായ ആചാര്യനായിരുന്നു. ക്രൗൺ ഓഫ് ചർച്ച് എന്നാണ് പവ്വത്തിൽ സഭയിലറിയപ്പെടുന്നത്. 1993 മുതൽ 1996 വരെ കെ.സി.ബി.സി പ്രസിഡൻറായും 1994 മുതൽ 1998 വരെ സി.ബി.സി.ഐ പ്രസിഡൻറായും പ്രവർത്തിച്ചു. 2007 മാർച്ച് 19ന് ചങ്ങനാശേരി അതിരൂപത മെത്രാൻ സ്ഥാനമൊഴിഞ്ഞ ശേഷം വിശ്രമജീവിതത്തിലായിരുന്നു.

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 92-മത്തെ വയസിൽ പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2023 മാർച്ച് 18ന് ഉച്ചയ്ക്ക് 1:17ന് അന്തരിച്ചു. 2023 മാർച്ച് 22ന് ചങ്ങനാശേരി സെൻ്റ്.മേരീസ് പള്ളിയിൽ വച്ച് സംസ്കാര ശുശ്രൂഷകൾ നടന്നു.[7]

  1. http://www.mathrubhumi.com/kottayam/news/2452969-local_news-kottayam.html Archived 2013-08-15 at the Wayback Machine. മാതൃഭൂമി ദിനപത്രം
  2. https://www.manoramaonline.com/news/latest-news/2023/03/18/mar-joseph-powathil-passed-away.amp.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-05. Retrieved 2011-07-05.
  4. https://deepika.com/feature/marjosephpowathil.aspx
  5. http://www.mathrubhumi.com/kottayam/news/2452969-local_news-kottayam.html Archived 2013-08-15 at the Wayback Machine. മാതൃഭൂമി ദിനപത്രം - 2013 ആഗസ്ത് 13 - പ്രവർത്തനോന്മുഖതയുടെ യുവത്വവുമായി ഇടയശ്രേഷ്ഠൻ ശതാഭിഷേകത്തിലേക്ക്
  6. http://www.syromalabarchurch.in/bishop.php?id=36[പ്രവർത്തിക്കാത്ത കണ്ണി] Syro-Malabar Church Internet Mission
  7. https://www.deepika.com/MainNews.aspx?NewsCode=415340
മുൻഗാമി
ഇല്ല (പുതിയ രൂപത)
കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ
1977–1985
പിൻഗാമി
മുൻഗാമി ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത
1985–2008
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജോസഫ്_പവ്വത്തിൽ&oldid=4092390" എന്ന താളിൽനിന്ന് ശേഖരിച്ചത്