മാനസ വാരാണസി
2020 ലെ ഫെമിന മിസ് ഇന്ത്യ കിരീടമണിഞ്ഞ ഒരു ഇന്ത്യൻ മോഡലും സൗന്ദര്യമത്സര ടൈറ്റിൽ ഹോൾഡറുമാണ് മാനസ വാരാണസി . [1] [2] അവർ 2021 ഡിസംബർ 16 ന് പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാനിലെ കൊക്കകോള മ്യൂസിക് ഹാളിൽ നടന്ന മിസ് വേൾഡ് 2021 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
സൗന്ദര്യമത്സര ജേതാവ് | |
ജനനം | ഹൈദരാബാദ്, തെലംഗാണ, ഇന്ത്യ | 21 മാർച്ച് 1997
---|---|
പഠിച്ച സ്ഥാപനം | വാസവി കോളേജ് ഓഫ് എഞ്ചിനീയറിങ് |
തൊഴിൽ |
|
ഉയരം | 1.76 മീ (5 അടി 9 ഇഞ്ച്) |
തലമുടിയുടെ നിറം | കറുപ്പ് |
കണ്ണിന്റെ നിറം | തവിട്ടുനിറം |
അംഗീകാരങ്ങൾ | |
പ്രധാന മത്സരം(ങ്ങൾ) |
|
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകരവിശങ്കറിന്റെയും ഷൈലജയുടെയും മകളായി ഹൈദരാബാദിൽ ജനനം.[3] പിതാവിന്റെ ജോലി കാരണം കുട്ടിക്കാലത്ത് തന്നെ മാനസയും കുടുംബവും മലേഷ്യയിലേക്ക് താമസം മാറി. മോഡലിങ്ങിന് പുറമേ മാനസക്ക് പുസ്തകങ്ങൾ, സംഗീതം, യോഗ തുടങ്ങിയയിലും താൽപ്പര്യങ്ങളുണ്ട്.[4] ചെറുപ്പത്തിൽ ലജ്ജാലുവായ കുട്ടിയായിരുന്ന താൻ ഭരതനാട്യത്തിലൂടെയും സംഗീതത്തിലൂടെയും സ്വയം പ്രകടിപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അവർ പറയുന്നു.[4]
2011-12 ബാച്ചിൽ GIIS ന്റെ മലേഷ്യൻ കാമ്പസിൽ നിന്ന് ഗ്രേഡ് 10 പൂർത്തിയാക്കിയ മാനസ പിന്നീട് ഹൈദരാബാദിൽ വന്ന് FIITJEE ൽ ഇന്റർമീഡിയറ്റ് പൂർത്തിയാക്കി, എഞ്ചിനീയറിംഗ് തുടർന്നു. ഹൈദരാബാദിലെ വാസവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസ് പഠിച്ച അവർ ഹൈദരാബാദിലെ ഫാക്‌ട്സെറ്റിൽ സാമ്പത്തിക വിവര കൈമാറ്റ (ഫിക്സ്) അനലിസ്റ്റായി ജോലി ചെയ്തു. 9 വർഷമായി ഹൈദരാബാദിൽ താമസിക്കുന്നു.[5]
മത്സരങ്ങൾ
തിരുത്തുക2019 ൽ, മാനസി ഫെമിന മിസ് ഇന്ത്യ തെലങ്കാന 2019 മത്സരത്തിൽ പങ്കെടുത്തു, അവിടെ അവർ സംസ്ഥാന പ്രതിനിധികളിൽ മികച്ച 3 ഫൈനലിസ്റ്റുകളിൽ ഒരാളായി. അതിന് ശേഷം 2020 ൽ ഫെമിന മിസ് ഇന്ത്യ തെലങ്കാന 2020 -നായി മത്സരിച്ച് വിജയിച്ചു. ഫെമിന മിസ് ഇന്ത്യ 2020 മത്സരത്തിൽ അവർ തെലങ്കാന സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. 2021 ഫെബ്രുവരി 10 ന്, മുംബൈയിലെ ഹയാത്ത് റീജൻസിയിൽ വെച്ച് നിലവിലെ ഫെമിന മിസ് ഇന്ത്യ വേൾഡ് 2020 വിജയി സുമൻ റാവു മാനസിയെ കിരീടമണിയിച്ചു. മത്സരത്തിന്റെ ഉപമത്സരങ്ങ്ളിൽ, അവർക്ക് 'മിസ് റാംപ്വാക്ക്' അവാർഡ് ലഭിച്ചു. [6]
മിസ്സ് വേൾഡ് 2021
തിരുത്തുകപോർട്ടോ റിക്കോ സാൻ ഹുവാനിലെ കൊക്ക കോള മ്യൂസിക് ഹാളിൽ 16 ഡിസംബർ 2021 ന് നടന്ന മിസ്സ് വേൾഡ് 70 എഡിഷനിൽ മാനസ ഇന്ത്യയെ പ്രതിനിധീകരിച്ചു. അവിടെ മികച്ച 12 ൽ ഒരാളായി മനസയെ തിരഞ്ഞെടുത്തു.
അവലംബം
തിരുത്തുക- ↑ "Meet Manasa Varanasi, the 24 Year Old Miss India 2020 Winner From Telangana". makers.yahoo.com.
- ↑ "Miss India 2020 Manasa Varanasi talks about her win". deccanchronicle.com.
- ↑ "My goal now is to bring home the Miss World crown: Manasa Varanasi - Times of India". The Times of India (in ഇംഗ്ലീഷ്).
- ↑ 4.0 4.1 DelhiFebruary 11, India Today Web Desk New. "Who is Manasa Varanasi, winner of Miss India 2020?". India Today (in ഇംഗ്ലീഷ്).
{{cite news}}
: CS1 maint: numeric names: authors list (link) - ↑ "Who is Manasa Varanasi, winner of Miss India 2020?". indianexpress.com.
- ↑ "Telangana's Manasa Varanasi crowned VLCC Femina Miss India World 2020". thehindu.com.