ശാസ്ത്ര സാങ്കേതികം എൻജിനീയറിങ്ങ്, ഗണിതം തുടങ്ങി മറ്റുള്ള സാങ്കേതിക മേഖലകളിൽ ഉപയോഗിക്കുന്ന ഗണിത സോഫ്റ്റ്വെയറാണ് മാത്തമാറ്റിക്ക (Mathematica). സ്റ്റീഫൻ വോൾഫ്രമിന്റെ ആശയമായി രൂപം കൊണ്ട ഇത് ശേഷം ഗണിതപ്രതിഭകളും പ്രോഗ്രാമർമാരുമടങ്ങുന്ന ഒരു സംഘമാണ് അമേരിക്കയിലെ ഇല്ലിനോയിസിലെ ഷാമ്പയിനിലുള്ള വോൾഫ്രം റിസേർച്ചിൽ വികസിപ്പിച്ചെടുത്തത്.[2]

Mathematica
വികസിപ്പിച്ചത്Wolfram Research
ആദ്യപതിപ്പ്June 23, 1988[1]
പ്ലാറ്റ്‌ഫോംCross-platform (list)
ലഭ്യമായ ഭാഷകൾmultilingual
തരംComputer algebra, numerical computations, Information visualization, statistics, user interface creation
അനുമതിപത്രംProprietary
വെബ്‌സൈറ്റ്Mathematica homepage

മുഖവുരതിരുത്തുക

രണ്ട് ഭാഗങ്ങളുള്ളതാണ്‌ മാത്തമാറ്റിക്ക, "കേർണലും" (kernel), ഫ്രണ്ട് എൻഡും (front end). കെർണൽ ഗണിത സമവാക്ക്യങ്ങൾ സ്വീകരിക്കുകയും അതിന്റെ ഫലം തിരിച്ച് നൽകുകയും ചെയ്യുന്നു. ഡോക്യുമെന്റിലധിഷ്ഠിതമായ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസാണ്‌ ഫ്രണ്ട് എൻഡ്.

സവിശേഷതകൾതിരുത്തുക

മാത്തമാറ്റിക്കയുടെ ചില സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു.

  • അടിസ്ഥാനപരവും സവിശേഷവുമായ ഗണിത ഫങ്ങ്ഷനുകളുടെ ശേഖരം.
  • ദ്വിമാന ത്രിമാന ഡേറ്റായുടേയും ഫങ്ങ്ഷനുകളുടേയും ചിത്രീകരണോപാധികൾ.
  • ചതുമൂശ ഡേറ്റാ തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള ഉപാധികൾ.

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=മാത്തമാറ്റിക്ക&oldid=2284994" എന്ന താളിൽനിന്ന് ശേഖരിച്ചത്