മാഡം ജോർജ് ആൻറണി ആൻഡ് ഹർ ടു സൺസ്

പിയറി-പൗൾ പ്രൂഡ്ഹോൺ വരച്ച ചിത്രം

1796-ലെ പിയറി-പൗൾ പ്രൂഡ്ഹോൺ വരച്ച കാൻവാസ് ഗ്രൂപ്പ് പോർട്രയിറ്റാണ് മാഡം ജോർജ് ആൻറണി ആൻഡ് ഹർ ടു സൺസ്. 1892- ൽ ഈ ചിത്രം ലൈയോൺ ഫൈൻ ആർട്ട്സ് മ്യൂസിയം ഏറ്റെടുത്തു.

തെർമോഡോറിയൻ തിരിച്ചടിയിൽ നിന്നും രക്ഷപ്പെടാൻ റോബസ്പിയറിയുടെ പതനത്തിന് രണ്ട് വർഷം മുൻപ് അദ്ദേഹം പാരീസിലേയ്ക്ക് ഒളിച്ചോടി. ഗ്രെയ്ക്ക് സമീപം റിഗ്നിയിലെ പോസ്റ്റ്മാസ്റ്റർ ജോർജസ് അന്തോണിയും ഭാര്യ ലൂയിസും (née Demandre) അവരുടെ കുട്ടികളും താമസിക്കുന്ന ഒരു വീട്ടിലാണ് അദ്ദേഹം അഭയം തേടിയത്. അവരുടെ ആതിഥ്യത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുവേണ്ടി പ്രൂഡ് ഹോൺ ഈ ചിത്രവും, കുതിരപ്പുറത്ത് ഇരിക്കുന്ന ജോർജസിന്റെ ഒരു ചിത്രവും (musée des Beaux-Arts de Dijon) വരച്ചു. 1796-ൽ അവരുടെ ഭവനം ഉപേക്ഷിച്ച് മടങ്ങിപ്പായ വർഷം ഈ ചിത്രം പൂർത്തിയാക്കിയിരുന്നു. 2016-ൽ മ്യൂസി ഡി ബീക്സ്-ആർട്സ് ഡി ഡിജോൺ പുനർനിർമ്മാണം നടക്കുന്ന സമയത്ത് ലൈയോനിൽ വീണ്ടും ഈ ചിത്രത്തിൻറെ ചിത്രീകരണത്തിൽ വളരെ ചുരുങ്ങിയ രീതിയിൽ പുനഃനിർമ്മാണം നടത്തി.

ഉറവിടങ്ങൾ

തിരുത്തുക