മഹാ വീര ചക്രം

(മഹാവീര ചക്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുദ്ധകാലത്തെ സേവനത്തിനു സൈനികർക്ക് നൽകുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയാണ് മഹാ വീര ചക്രം (ഹിന്ദി: महावीर चक्र; MVC). ധീരതയ്ക്കുള്ള ഈ ബഹുമതി കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്നുവിഭാഗങ്ങളിലെയും സൈനികർക്ക് ലഭിക്കുന്നതാണ്. മരണാനന്തര ബഹുമതിയായും ഇത് നല്കാറുണ്ട്.

മഹാവീര ചക്രം
പുരസ്കാരവിവരങ്ങൾ
തരം യുദ്ധകാല ധീരതാ പുരസ്കാരം
വിഭാഗം ദേശിയ പുരസ്കാരം
നിലവിൽ വന്നത് 1950
നൽകിയത് ഭാരത സർക്കാർ
വിവരണം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതി
അവാർഡ് റാങ്ക്
പരമവീര ചക്രംമഹാവീര ചക്രംവീര ചക്രം

155-ൽ അധികം ധീരമായ പ്രവർത്തികൾക്ക് ഈ പുരസ്കാരം ഇതിനോടകം നല്കിയിട്ടുണ്ട്. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലെ സേവനത്തിനാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നല്കപ്പെട്ടത്. ഈ പുരസ്കാരത്തിന് അർഹരായവരുടെ പേരിനു ശേഷം ബഹുമതിയുടെ ചെറുരൂപമായ M.V.C. എന്ന് ചേർക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.


"https://ml.wikipedia.org/w/index.php?title=മഹാ_വീര_ചക്രം&oldid=2882067" എന്ന താളിൽനിന്ന് ശേഖരിച്ചത്