മഹാത്മാ ഗാന്ധി ഗവർമെന്റ് ആർട്സ് കോളേജ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മയ്യഴിയിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് മഹാത്മാഗാന്ധി ഗവണ്മെന്റ് ആർട്സ് കോളേജ്. പുതുച്ചേരി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഈ കോളേജ് 1970 ലാണ് ആരംഭിച്ചത്. പ്രീഡിഗ്രി കോഴ്സുകൾ മാത്രമുള്ള ജൂനിയർ കോളേജായി കാലിക്കറ്റ് യൂനിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത് പ്രവർത്തനം ആരംഭിച്ച കോളേജിൽ 1973-ലാണ് ബിരുദപഠനം ആരംഭിക്കുന്നത്. പതിനൊന്ന് വിഷയങ്ങളിൽ ബിരുദപഠനവും രണ്ട് വിഷയത്തിൽ ബിരുദാനന്തരപഠനത്തിനും സൌകര്യമുള്ള കോളേജിന് നാക്ക് ബി ഗ്രേഡ് നല്കിയിട്ടുണ്ട്.