മല്ലു സൈബർ സോൾജിയേഴ്സ്


ഇന്ത്യൻ ദേശീയതയിൽ അഭിമാനംകൊള്ളുന്ന കേരളത്തിന് അകത്തും പുറത്തുമായി ഉള്ള മലയാളി ഹാക്കർമാരുടെ കൂട്ടായ്മയാണ് മല്ലു സൈബർ സോൾജിയേഴ്സ്[1] ദേശീയ മാധ്യമങ്ങൾ മാത്രമല്ല അന്തർ ദേശീയ മാധ്യമങ്ങളിൽ വരെ ഇടയ്ക്കിടയ്ക്ക് ചർച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പ് ആണ് മല്ലുസൈബർ സോൾജിയേഴ്‌സ്.[അവലംബം ആവശ്യമാണ്]

മല്ലു സൈബർ സോൾജിയേഴ്സ്
Mallu Cyber Soldiers.jpg
രൂപീകരണം2014
ലക്ഷ്യംഇന്ത്യൻ സൈബർ മേഖലയ്ക്ക് എതിരെയുള്ള അതിക്രമങ്ങൾ ചെറുക്കൽ
പ്രധാന വ്യക്തികൾ
 • JOJO ANNAN
 • HACKI THUMPA
 • AGNI
 • RED LA CHOAS
 • VISHNU 009
 • SIJO MATHEW
 • ANOMALY ANNAN
 • NANDHU KISHOR
 • VIBIN THOMAS
 • JOHN ABRAHAM
 • HACKER DAS 007
വെബ്സൈറ്റ്https://www.facebook.com/TheMalluCyberSoldiers

തുടക്കംതിരുത്തുക

മല്ലു സൈബർ സോൾജിയേഴ്സ്സാനിദ്ധ്യം അറിയിക്കുന്നത് 2014 മുതലാണ് .ഇന്ത്യയെ അപമാനിച്ചുകൊണ്ട് കാർട്ടൂൺ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ സോഷ്യൽ മീഡിയവഴിയും അല്ലാതെയും പ്രതിക്ഷേധത്തിനു തുടക്കം കുറിച്ചത് മല്ലു സൈബർ സോൾജിയേഴ്സ് ആയിരുന്നു.[2] പൊങ്കാല എന്ന വാക്കിന് മറ്റൊരു അർത്ഥം മലയാളത്തിനു നൽകിയത് ഈ പ്രതിക്ഷേധം ആയിരുന്നു.തുടർന്ന് ലോക ക്രിക്കറ്റ് താരം സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ബാഡ്മിന്റൽ താരം മറിയ ഷറപ്പോവ യും ഇവരുടെ പൊങ്കാല ഏറ്റുവാങ്ങേണ്ടി വന്നിരിന്നു.

ഹാക്കിംഗ് മേഖലയിലേയ്ക്ക് കടക്കുന്നത്തിരുത്തുക

2014ൽ മലയാള മലയാള ചലച്ചിത്ര താരം മോഹൻലാലിൻറെവെബ്‌ സൈറ്റ് പാകിസ്താൻ ഹാക്കേഴ്‌സ് ഹാക്ക് ചെയ്തപ്പോഴാണ് ഇവരുടെ ഹാക്കിംഗ് മേഖലയുടെ തുടക്കം.തുടർന്ന് പ്രതികാരമായി പാകിസ്താൻ ഗവണ്മെന്റ് യൂണിവേഴ്സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്സ്ഒരു രാത്രി കൊണ്ട്പിടിച്ചടക്കി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചു.[3] "നീ പോ മോനെ ദിനേശാ..."എന്ന സന്ദേശത്തോടുകൂടി മോഹൻലാലിൻറെ ചിത്രവും പ്രദർശിപ്പിച്ചാണ് പ്രതികാരം ചെയ്തതത്.[4] അതുപോലെ തന്നെ ഇന്ത്യയിലെ തന്നെ പേപട്ടി വിഷ പ്രതിരോധ മരുന്ന് കമ്പനികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുവാനും കേരളത്തിൽ അവർ പേപ്പട്ടികളെ കൊല്ലുന്നതിന് എതിരെ #ബോയ്‌ക്കോട്ട്_കേരള എന്ന ടാഗിംഗിലൂടെ കേരളത്തിനെതിരെ നടത്തിയ പെയ്ഡ് പ്രതിരോധം തുറന്നുകാട്ടാനും മല്ലു സൈബർ സോൾജിഴേസിനു ആയി.

ശേഷം ഹാക്കിങ് എന്നത് ദേശീയമായുള്ള പ്രതിരോധത്തിന്റെ ഭാഗമാക്കി. 2015 ഇൽ 300ഇൽ അധികം വരുന്ന പാകിസ്താൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ ഒരൊറ്റ രാത്രികൊണ്ട് നിശ്ചലമാക്കി ശ്രദ്ധ നേടി .അന്തർദേശീയ മാധ്യമങ്ങൾ ഇക്കാര്യം നിരന്തരം ചർച്ച ചെയ്തു!.[5]

ഒരു ഇടകാലത്തിനു ശേഷം ഇവരുടെ തിരിച്ചു വരവ് കേരളത്തിലെ ചില എയർപോർട്ട് വെബ്സൈറ്റുകൾ പാകിസ്താൻ ഹാക്കർ മാർ തകർത്തപ്പോൾ ആയിരുന്നു. എന്നാൽ ഇത്തവണ മല്ലു സൈബർ സോൾജിയേഴ്സ് പ്രതികരിച്ചത് പതിവിൽ നിന്ന് വ്യത്യസ്ത മായാണ്.പാകിസ്താനിലെ പ്രധാന എയർപോർട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്തു അഡ്മിൻ ലോഗിൻ ഡീറ്റെയിൽസ് തങ്ങളുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തു മലയാളികളോട് വെബ്‌സൈറ്റിൽ പൊങ്കാല ഇടാൻ ആവശ്യപ്പെട്ടു.[6]

തുടർന്ന് നിവിൻ പോളിയുടെയും സലീം കുമാറിന്റെയും മറ്റും ട്രോളുകൾ ആയിരുന്നു ആവെബ്സൈറ്റ് മുഴുവൻ.അടുത്ത ദിവസം പാകിസ്താൻ ഇലക്ഷൻ കമ്മിഷൻ വെബ്സൈറ്റ്,റൈറ്റ് ടു ഇൻഫർമേഷൻ കമ്മീഷൻ വെബ്സൈറ്റ് എന്നിവയും ഹാക്ക് ചെയ്തു അതിലും മലയാളികളെ കൊണ്ട് പൊങ്കാല ഇടാൻ ആവശ്യപ്പെട്ടു.പാകിസ്താന്റെ വിവരാവകാശ കംമീഷൻ വെബ്സൈറ്റ് വിവരങ്ങൾ മുഴുവനും നശിപ്പിച്ചു [7].ഏവരെയും ഞെട്ടിച്ചുകൊണ്ട് 2018ൽ ഇവർ ഒരു ഹാക്കർ ഗ്രൂപ്പും കടക്കാത്ത ഒരു മേഖലയിൽ കൈ വെച്ച് ലോക ശ്രദ്ധ നേടി.അത് ഒപി കാശ്മീർ എന്ന പേരിൽ കാശ്മീരിൽ നിന്നുള്ള തീവ്രവാദപ്രവർത്തനത്തിൽ ഏർപെടുന്നവരുടെ വിവരങ്ങൾ പരസ്യമായി പങ്കുവെയ്ച്ചു കൊണ്ടായിരുന്നു[8]

സേവനങ്ങൾതിരുത്തുക

 • ഇന്ത്യൻ സുരക്ഷയ്ക്കും ദേശീയതയ്ക്കും ഐക്യത്തിനും വേണ്ടി സന്ധിയില്ലാ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗം ആയി #Op_SecureIND എന്ന മിഷൻ ആരംഭിക്കുകയും പൊതുജനങ്ങൾക്ക് വേണ്ടി സൈബർ സ്‌ക്യൂരിറ്റി സംബന്ധിച്ച പല സുപ്രധാന അറിവുകൾ പങ്ക് വയ്ക്കുകയും സൗജന്യമായി ഇന്ത്യൻ വെബ്സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സേവനങ്ങൾ നൽകുകയും ചെയ്തുവരുന്നു.[9]
 • പിഞ്ചു കുട്ടികൾ അടക്കം ഉള്ളവരുടെ അശ്ളീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നവർക്ക് എതിരെ #ഓപ്പറേഷൻ_ബിഗ്_ഡാഡി എന്ന മിഷനും മല്ലുസൈബർ സോൾജിയേഴ്സിന്റെ പ്രവർത്തികളിൽ എടുത്ത് പറയേണ്ടവ ആണ്.[10]

പുറത്തേയ്ക്കുള്ള കണ്ണിതിരുത്തുക

വെബ്സൈറ്റ്

അവലംബംതിരുത്തുക

 1. https://www.indiatimes.com/news/world/mallu-cyber-soldiers-attack-pak-airport-website-avenge-hacking-of-thiruvananthapuram-airport-site-268420.html
 2. https://www.huffingtonpost.com/sharanya-haridas/the-new-york-times-publis_b_5903118.html
 3. https://www.ibtimes.co.in/mallu-cyber-soldiers-retaliates-by-hacking-pakistan-governmnet-websites-648278
 4. http://timesofindia.indiatimes.com/city/thiruvananthapuram/cyber-experts-from-kerala-unleash-surgical-strikes-on-pakistan-cyberspace/articleshow/56233882.cms
 5. https://english.manoramaonline.com/entertainment/entertainment-news/2017/04/20/mallu-cyber-soldiers-attack-krk-after-tweets-on-mohanlal.html
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-01-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-12-29.
 7. https://www.indiatvnews.com/news/india-cyber-soldiers-from-kerala-unleash-surgical-strikes-on-pakistan-cyberspace-362945
 8. https://janamtv.com/80080437/
 9. http://www.deccanchronicle.com/nation/current-affairs/190117/cyber-attacks-mallu-cyber-soldiers-hack-pak-website.html
 10. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-03-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-21.
"https://ml.wikipedia.org/w/index.php?title=മല്ലു_സൈബർ_സോൾജിയേഴ്സ്&oldid=3762522" എന്ന താളിൽനിന്ന് ശേഖരിച്ചത്