നക്ഷത്രം (ജ്യോതിഷം)
{{multiple issues|
ഈ ലേഖനം / വിഭാഗം വിക്കിപീഡിയയുടെ കണ്ടെത്തലുകൾ അരുത് എന്ന നയത്തിന് വിരുദ്ധമാണെന്ന് സംശയിക്കപ്പെടുന്നു. (June 2018) |
ഈ 7/6/1981
ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രാചീനഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരു നക്ഷത്രം എന്നത് ഒരുകൂട്ടം നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നു. ഓരോ നക്ഷത്രഗണവും അവയിലെ പ്രധാനപ്പെട്ട നക്ഷത്രത്തിന്റെ അല്ലെങ്കിൽ നക്ഷത്രങ്ങളുടെ പേരിൽ അറിയപ്പെടുന്നു. ഈ നക്ഷത്രങ്ങളെ അടിസ്ഥാനമാകി ക്രാന്തിവൃത്തത്തെ 27ഓ 28ഓ ആയി തിരിച്ചിരിക്കുന്നു. ഓരോ നക്ഷത്രവും ക്രാന്തിവൃത്തത്തിന്റെ ഓരോ വിഭാഗത്തെ സൂചിപ്പിക്കുന്നു. ചന്ദ്രന്റെ പരിക്രമണ സമയം 27.3 ദിവസമാണ്. അതുകൊണ്ട് ഒരു നക്ഷത്രത്തിൽക്കൂടി കടന്നുപോകുന്നതിന് ചന്ദ്രൻ ഏകദേശം ഒരു ദിവസം എടുക്കുന്നു. ചന്ദ്രൻ നിലവിൽ ഏതു നക്ഷത്രത്തിന്റെ മേഖലയിലൂടെ കടന്നുപോകുന്നുവോ ആ ദിവസത്തെ ആ നക്ഷത്രത്തിന്റെ പേരിലുള്ള നാൾ ആയും കണക്കാക്കുന്നു.
ഈ നക്ഷത്രങ്ങളെ പ്രാചീന ഗ്രന്ഥങ്ങളായ തൈത്തിരീയ സംഹിതയിലും ശതപഥ ബ്രാഹ്മണത്തിലും പരാമര്‌ശിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
ഹൈന്ദവഐതിഹ്യങ്ങളിൽ ഈ 27 നക്ഷത്രങ്ങളെ ദക്ഷന്റെ പുത്രിമാരായി പരികല്പിക്കുന്നു. ഇവരെ ചന്ദ്രന്റെ ഭാര്യമാരായും കണക്കാക്കുന്നു.[1]. ഓരോ നക്ഷത്രങ്ങൾക്കും ഓരോ അധിദേവതയുണ്ട്.
നക്ഷത്രങ്ങളുടെ പട്ടികതിരുത്തുക
27 നക്ഷത്രങ്ങളുടെയും നാമം, അർത്ഥം, പാശ്ചാത്യ-പൗരസ്ത്യ ജ്യോതിഷങ്ങൾ പ്രകാരമുള്ള സ്ഥാനം മുതലായവ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
ക്രമാങ്കം | മലയാള നാമം | സംസ്കൃത നാമം | സംസ്കൃത നാമത്തിന്റെ അർത്ഥം | അധിപ ഗ്രഹം | പാശ്ചാത്യ നാമം | രേഖാചിത്രം | സ്ഥാനം |
---|---|---|---|---|---|---|---|
1 | അശ്വതി | अश्विनी (അശ്വിനീ) |
കുതിരയെപ്പോലെയുള്ളവൾ | കേതു | β and γ Arietis | 00AR00-13AR20 | |
2 | ഭരണി | भरणी (ഭരണീ) |
പുതുജീവൻ വഹിക്കുന്നവൾ | ശുക്രൻ | 35, 39, and 41 Arietis | 13AR20-26AR40 | |
3 | കാർത്തിക | कृत्तिका (കൃത്തികാ) |
മുറിക്കുന്നവൾ | സൂര്യൻ | Pleiades | 26AR40-10TA00 | |
4 | രോഹിണി | रोहिणी (രോഹിണീ) |
ചുവന്നവൾ | ചന്ദ്രൻ | Aldebaran | 10TA00-23TA20 | |
5 | മകയിരം | म्रृगशीर्षा (മൃഗശീർഷ) |
മാനിന്റെ തലയുള്ളവൾ | ചൊവ്വ | λ, φ Orionis | 23TA40-06GE40 | |
6 | ആതിര (തിരുവാതിര) | आद्रा (ആർദ്രാ) |
കുതിർന്നവൾ | രാഹു | Betelgeuse | 06GE40-20GE00 | |
7 | പുണർതം | पुनर्वसु (പുനർവസു) |
മടങ്ങിവന്ന പ്രകാശം | വ്യാഴം | Castor and Pollux | 20GE00-03CA20 | |
8 | പൂയം | पुष्य (പുഷ്യ) |
പുഷ്ടിപ്പെടുത്തുന്നവൾ | ശനി | γ, δ and θ Cancri | 03CA20-16CA40 | |
9 | ആയില്യം | आश्लेषा (ആശ്ലേഷ) |
ആശ്ലേഷിക്കുന്നവൾ | ബുധൻ | δ, ε, η, ρ, and σ Hydrae | 16CA40-30CA500 | |
10 | മകം | मघा (മഘാ) |
മഹതി | കേതു | Regulus | 00LE00-13LE20 | |
11 | പൂരം | पूर्व फाल्गुनी (പൂർവ ഫാൽഗുനി) |
മുൻപത്തെ ചുവന്നവൾ | ശുക്രൻ | δ and θ Leonis | 13LE20-26LE40 | |
12 | ഉത്രം | उत्तर फाल्गुनी (ഉത്തര ഫാൽഗുനി) |
പിന്നത്തെ ചുവന്നവൾ | സൂര്യൻ | Denebola | 26LE40-10VI00 | |
13 | അത്തം | हस्त (ഹസ്ത) |
ഹസ്തം (കയ്യ്) | ചന്ദ്രൻ | α, β, γ, δ and ε Corvi | 10VI00-23VI20 | |
14 | ചിത്തിര (ചിത്ര) | चित्रा (ചിത്രാ) |
തിളക്കമുള്ളവൾ | ചൊവ്വ | Spica | 23VI20-06LI40 | |
15 | ചോതി | स्वाति (സ്വാതി) |
വാള് | രാഹു | Arcturus | 06LI40-20LI00 | |
16 | വിശാഖം | विशाखा (വിശാഖാ) |
ശാഖകളുള്ളവൾ | വ്യാഴം | α, β, γ and ι Librae | 20LI00-03SC20 | |
17 | അനിഴം | अनुराधा (അനുരാധാ) |
ദേവചൈതന്യത്തിനെ അനുഗമിക്കുന്നവൾ | ശനി | β, δ and π Scorpionis | 03SC20-16SC40 | |
18 | കേട്ട (തൃക്കേട്ട) | ज्येष्ठा (ജ്യേഷ്ഠാ) |
ഏറ്റവും മുതിർന്നവൾ | ബുധൻ | α, σ, and τ Scorpionis | 16SC40-30SC00 | |
19 | മൂലം | मूल (മൂല) |
വേര് | കേതു | ε, ζ, η, θ, ι, κ, λ, μ and ν Scorpionis | 00SG00-13SG20 | |
20 | പൂരാടം | पूर्वाषाढ़ा (പൂർവാഷാഢാ) |
മുന്നത്തെ വിജയി | ശുക്രൻ | δ and ε Sagittarii | 13SG20-26SG40 | |
21 | ഉത്രാടം | उत्तराषाढ़ा (ഉത്തരാഷാഢാ) |
പിന്നത്തെ വിജയി | സൂര്യൻ | ζ and σ Sagittarii | 26SG40-10CP00 | |
22 | ഓണം (തിരുവോണം) | श्रवण (ശ്രവണാ) |
കേൾക്കുന്നവൾ | ചന്ദ്രൻ | α, β and γ Aquilae | 10CP00-23CP20 | |
23 | അവിട്ടം | श्रविष्ठा (ശ്രാവിഷ്ഠാ) അഥവാ धनिष्ठा (ധനിഷ്ഠാ) |
ധനിക | ചൊവ്വ | α to δ Delphinus | 23CP20-06AQ40 | |
24 | ചതയം | शतभिषा (ശതഭിഷാ) |
ശമിപ്പിക്കുന്നവർ നൂറുപേർ (നൂറ് ഭിഷഗ്വരരർ) | രാഹു | γ Aquarii | 06AQ40-20AQ00 | |
25 | പൂരുരുട്ടാതി | पूर्वभाद्रपदा (പൂർവഭാദ്രപദാ) |
മുന്നത്തെ സന്തോഷ പാദം | വ്യാഴം | α and β Pegasi | 20AQ00-03PI20 | |
26 | ഉത്രട്ടാതി | उत्तरभाद्रपदा (ഉത്തരഭാദ്രപദാ) |
പിന്നത്തെ സന്തോഷ പാദം | ശനി | γ Pegasi and α Andromedae | 03PI20-16PI40 | |
27 | രേവതി | रेवती (രേവതീ) |
ധനിക | ബുധൻ | ζ Piscium | 16PI40-30PI00 |
നക്ഷത്രങ്ങളുടെ സീമാന്തങ്ങൾതിരുത്തുക
360 ഡിഗ്രിയുള്ള മൊത്തം രാശിചക്രത്തെ ഏകദേശം 27.3216 ഭാഗങ്ങളായി വിഭജിച്ച് അവയിലോരോന്നിനേയും സ്ഥാനീയമായി അടയാളപ്പെടുത്താനാണു് നക്ഷത്രങ്ങളെ നിർദ്ദേശാങ്കങ്ങളായി പരിഗണിക്കുന്നതു്. എന്നാൽ ഭൂമിയുടെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥവും അച്ചുതണ്ടിന്റെ ചെരിവും മൂലം ഈ വിഭജനം സമമായിട്ടല്ല. സൂര്യസിദ്ധാന്തം, ആര്യസിദ്ധാന്തം തുടങ്ങിയ രീതികളിൽ ഭ്രമണപഥപ്രവേഗമനുസരിച്ച് ഇവയെ സങ്കീർണ്ണമായ ഗണിതപ്രക്രിയകളിലൂടെ ആനുപാതികമായി വിഭജിച്ചിട്ടുണ്ടു്. കുറേക്കൂടി ലളിതമായി ഗർഗ്ഗ സമ്പ്രദായവും ആവിഷ്കരിച്ചിരിക്കുന്നു. എന്നാൽ, പിൽക്കാലത്തു് പല ജ്യോതിശാസ്ത്ര/ജ്യോതിഷശാഖകളും കണക്കുകൂട്ടൽ താരതമ്യേന എളുപ്പമാക്കുവാൻ സമീകൃതരേഖാംശങ്ങൾ സ്വീകരിച്ചു.[അവലംബം ആവശ്യമാണ്]
ക്രമാങ്കം | നക്ഷത്രം | സമീകൃത രേഖാംശം | ഗർഗ്ഗ രീതി | ബ്രഹ്മസിദ്ധാന്ത രീതി |
---|---|---|---|---|
1 | അശ്വതി | 13° 20′ | 13° 20' | 13° 10' 35 |
2 | ഭരണി | 26° 40′ | 20° 0' | 19° 45' 52.5 |
3 | കാർത്തിക | 40° 0′ | 33° 20' | 32° 56' 27.5 |
4 | രോഹിണി | 53° 20′ | 53° 20' | 52° 42' 20 |
5 | മകയിരം | 66° 40′ | 66° 40' | 65° 52' 55 |
6 | ആതിര | 80° 0′ | 73° 20' | 72° 28' 12.5 |
7 | പുണർതം | 93° 20′ | 93° 20' | 92° 14' 5 |
8 | പൂയം | 106° 40′ | 106° 40' | 105° 24' 40 |
9 | ആയില്യം | 120° 0′ | 113° 20' | 111° 59' 57.5 |
10 | മകം | 133° 20′ | 126° 40' | 125° 10' 32.5 |
11 | പൂരം | 146° 40′ | 140° 0' | 138° 21' 7.5 |
12 | ഉത്രം | 160° 0′ | 160° 0' | 158° 7' 0 |
13 | അത്തം | 173° 20′ | 173° 0' | 171° 17' 35 |
14 | ചിത്തിര | 186° 40′ | 186° 40' | 184° 28' 10 |
15 | ചോതി | 200° 0′ | 193° 20' | 191° 3' 27.5 |
16 | വിശാഖം | 213° 20′ | 213° 20' | 210° 49' 20 |
17 | അനിഴം | 226° 40′ | 226° 40' | 223° 59' 55 |
18 | കേട്ട | 240° 0′ | 233° 20' | 230° 35' 12.5 |
19 | മൂലം | 253° 20′ | 246° 40' | 243° 45' 47.5 |
20 | പൂരാടം | 266° 40′ | 260° ' | 256° 56' 22.5 |
21 | ഉത്രാടം | 280° 0′ | 280° ' | 276° 42' 15 |
22 | തിരുവോണം | 293° 20′ | 293° 20' | 294° 7' 5 |
23 | അവിട്ടം | 306° 40′ | 306° 40' | 307° 17' 40 |
24 | ചതയം | 320° 0′ | 313° 20' | 313° 52' 57.5 |
25 | പൂരുരുട്ടാതി | 333° 20′ | 326° 40' | 327° 3' 32.5 |
26 | ഉത്രട്ടാതി | 346° 40′ | 346° 40' | 346° 49' 25 |
27 | രേവതി | 360° 0′ | 360° 0' | 360° 0' 0 |
28 | അഭിജിത്ത് | 280° 56' 30 |
ബ്രഹ്മസിദ്ധാന്തമനുസരിച്ചുള്ള അതിസൂക്ഷ്മമായ കണക്കുകൂട്ടലിൽ, 27.3216 എന്ന സംഖ്യയിൽ പൂർണ്ണസംഖ്യയായ 27 കഴിഞ്ഞ് ബാക്കി വരുന്ന 0.3216 കണക്കിലെടുക്കാൻ വേണ്ടിയാണു് 28-ആമതായി അഭിജിത്ത് എന്നൊരു നക്ഷത്രത്തെക്കൂടി പരിഗണിക്കുന്നതു്.
ഇരുപത്തിയെട്ടാം നക്ഷത്രംതിരുത്തുക
ഇരുപത്തിയെട്ടാമതായി അഭിജിത്(अभिजित) എന്നൊരു നക്ഷത്രത്തെക്കൂടി ഗണിക്കാറുണ്ട്. അത് ഉത്രാടം, തിരുവോണം എന്നിവയ്ക്ക് മധ്യേ നിലകൊള്ളുന്ന α, ε and ζ Lyrae - Vega ആകുന്നു. അഭിജിത് നക്ഷത്രത്തിന് ജ്യോതിഷത്തിൽ ഒരു പ്രത്യേക സ്ഥാനമാണ് നല്കിയിരിക്കുന്നത്. പ്രത്യേകം പറയാത്തിടത്തോളം അതിനെ 27 നക്ഷത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താറില്ല. അഭിജിത് നക്ഷത്രത്തിന്റെ ദേവത ബ്രഹ്മാവ് ആണ്.[അവലംബം ആവശ്യമാണ്]
നക്ഷത്ര മരങ്ങൾതിരുത്തുക
ഓരോ നക്ഷത്രവും ഓരോ മരവുമായി ബന്ധപെട്ടിരിക്കുന്നു. ഈ മരങ്ങൾ ഔഷധഗുണമുള്ളവയോ, സാമൂഹിക പ്രാധാന്യമുള്ളവയോ, ഭംഗിക്ക് പ്രാധാന്യമുള്ളവയോ ആയിരിക്കും. സ്വന്തം നക്ഷത്രത്തിന്റെ മരം വീട്ടിൽ നടുന്നതു വഴി സന്തോഷവും സമാധാനവും പ്രാപ്തമാക്കുമെന്നാണ് വിശ്വാസം.[അവലംബം ആവശ്യമാണ്]
നക്ഷത്രങ്ങളുടെ പട്ടികതിരുത്തുക
27 നക്ഷത്രങ്ങളുടെയും നാമം, അർത്ഥം, പാശ്ചാത്യ-പൗരസ്ത്യ ജ്യോതിഷങ്ങൾ പ്രകാരമുള്ള സ്ഥാനം മുതലായവ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
ഇവകൂടി കാണുകതിരുത്തുക
കുറിപ്പുകൾതിരുത്തുക
- ↑ Mythology of the Hindus By Charles Coleman p.131
ബാഹ്യകണ്ണികൾതിരുത്തുക
- Free Online Nakshatra Finder (Malayalam), Panchangam
- Online Nakshatra calculator for any day and location
- [1] "Hindu Electional Astrology" - a compendium on Vedic Muhurtas