മലപ്പുറം ഉപതിരഞ്ഞെടുപ്പ് 2017
കേരളത്തിൽ (തിരു– കൊച്ചി ഉൾപ്പെടെ) നടക്കുന്ന എട്ടാമത്തെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പാണ് ഏപ്രിൽ 12നു മലപ്പുറത്തു നടന്നത്.
സ്ഥാനാർഥികൾ
തിരുത്തുകആകെ ഒൻപതു സ്ഥാനാർഥികളാണ് ഉപതിരഞ്ഞെടുപ്പിൽ. ഇതിൽ ആറു പേർ സ്വതന്ത്രരാണ്. വെൽഫെയർ പാർട്ടി, എസ്ഡിപിഐ, എഎപി എന്നിവയ്ക്കു സ്ഥാനാർഥികളില്ല. യുഡിഎഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗിന്റെ പി.കെ.കുഞ്ഞാലിക്കുട്ടി, എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിന്റെ എം.ബി.ഫൈസൽ, എൻഡിഎ സ്ഥാനാർഥിയായി ബിജെപിയുടെ എൻ.ശ്രീപ്രകാശ് എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ഏഴു തവണ എംഎൽഎയും മൂന്നു തവണ സംസ്ഥാന വ്യവസായ മന്ത്രിയുമായതിന്റെ പരിചയസമ്പത്തുമായാണു കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാർഥിയായി കളത്തിലുള്ളത്. എൽഡിഎഫ് സ്ഥാനാർഥിയായ എം.ബി.ഫൈസൽ പുതുമുഖമാണ്. മലപ്പുറം മണ്ഡലത്തിൽനിന്ന് 1982 ൽ കുഞ്ഞാലിക്കുട്ടി ആദ്യമായി നിയമസഭയിലേക്കു ജയിക്കുമ്പോൾ ഫൈസലിന്റെ പ്രായം വെറും രണ്ടു വയസ്. എൻഡിഎ സ്ഥാനാർഥിയായ എൻ.ശ്രീപ്രകാശ് ബിജെപി ജില്ലാ വൈസ് പ്രസിഡന്റു കൂടിയാണ്. രണ്ടു കുഞ്ഞാലിക്കുട്ടിമാരും രണ്ടു ഫൈസലുമാരും ബാലറ്റിലുണ്ട്. ഏപ്രിൽ 17ന് ആണ് വോട്ടെണ്ണൽ.
സ്ഥാനാർഥികളുടെ പേര് (പാർട്ടി) ചിഹ്‌നം എന്നിവ ബാലറ്റ് യൂണിറ്റിലെ ക്രമത്തിൽ:
തിരുത്തുക1. പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്) കോണി 2. എം.ബി.ഫൈസൽ (സിപിഎം) ചുറ്റിക അരിവാൾ നക്ഷത്രം 3. എൻ.ശ്രീപ്രകാശ് (ബിജെപി) താമര 4. പി.പി.എ.സഗീർ (സ്വതന്ത്രൻ) ടെലിവിഷൻ 5. കുഞ്ഞാലിക്കുട്ടി കുളമ്പിൽ പടിഞ്ഞാറേക്കര (സ്വത) അലമാര 6. എൻ.മുഹമ്മദ് മുസല്യാർ (സ്വത) മോതിരം 7. മുഹമ്മദ് ഫൈസൽ (സ്വത) പായ്‌വഞ്ചിയും മനുഷ്യനും 8. എ.കെ.ഷാജി (സ്വത) ഓട്ടോറിക്ഷ 9. കെ.ഷാജിമോൻ (സ്വത) കുടം