ഇലിപ്പ

മധുരമുള്ള പൂക്കൾ ഉള്ള ഒരു ചെടി
(മധൂകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധുരമുള്ള പൂക്കൾ ഉള്ള ഒരു ചെടിയാണ്‌ ഇലിപ്പ (ശാസ്ത്രീയനാമം: Madhuca longifolia). വളരെയധികം ഔഷധഗുണമുള്ള ഈ സസ്യം ആയുർ‌വേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിച്ചു വരുന്നു. ഇംഗ്ലീഷ് Mahua Tree, Maura butter Tree.

Mahwa tree
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Class:
Order:
Family:
Genus:
Species:
M. indica
Binomial name
Madhuca indica
Synonyms

Madhuca longifolia

രേവതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.

അഷ്ടാംഗഹൃദയത്തിൽ ഇരിപ്പ എന്നും പേരു നൽകിയിരിക്കുന്ന ഈ സസ്യത്തെ സമാന ധർമ്മങ്ങളുള്ള നാലു തരങ്ങളുള്ളതായി പ്രതിപാദിച്ചിരിക്കുന്നു.[1]

ആദ്യ മൂന്നു തരങ്ങൾ സപ്പോട്ടേഷ്യേ (Sapotaceae) വർഗ്ഗത്തിൽപ്പെടുന്നവയാണ്.

    • Bassia butyracaea
    • Bassia longifolia
    • Bassia latifolia

Cynometra ramiflora [1]

വടക്കേ ഇന്ത്യയിൽ കാലിത്തീറ്റയായി ഇലകൾ ഉപയോഗിക്കുന്നു. പൂക്കുന്നത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ്‌. വിത്തു നട്ട് ചെടി വളർത്താം. [2]

പേരിനു പിന്നിൽ

തിരുത്തുക

സംസ്കൃതത്തിൽ മധുകഃ, മധുസ്രവ, തീക്ഷ്ണസാരാ എന്നും, തമിഴിൽ ഇലുപ്പൈ, എന്നും തെലുങ്കിൽ ഇപ്പാച്ചെട്ടു എന്നുമൊക്കെയാണ്‌ പേരുകൾ

ബീഹാര്, ഒഡിഷ, ഡെറാഡൂണ്, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് ഇത് കണ്ടുവരുന്നു. കേരളത്തിലെ വനങ്ങളിലും നദീതീരങ്ങളിലും നാട്ടിന് പുറത്തുമെല്ലാം ഈ മരം കാണപ്പെടുന്നുണ്ട്.

15 മീറ്റര് വരെ ഉയരത്തില് വളരുന്ന ഈ മരം അനേകം ശാഖകളും ഉപശാഖകളുമായിട്ടാണ്‌ കാണപ്പെടുന്നത്. മരത്തൊലിക്ക് കടും ചാരനിറവും തടിക്ക് ചുവപ്പുനിറവുമാണ്‌. ഇലകള് കൂടുതലും ശാഖാഗ്രങ്ങളിൽ കൂട്ടമായി കാണുന്നു.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :മധുരം, കഷായം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :മധുരം [3]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

വിത്ത്[3]

കാതൽ

ഔഷധോപയോഗങ്ങൾ

തിരുത്തുക

bassia butyracaea എന്ന തരത്തിന്റെ വിത്തിൽ നിന്ന് വളരെ കൊഴുപ്പുള്ള ഒരുതരം വെണ്ണ ലഭിക്കുന്നു. അത് ഭക്ഷണ ദ്രവ്യങ്ങൾ പാകപ്പെടുത്തുവാൻ ഉപയോഗിക്കാം

  • bassia longifolia എന്ന തരത്തിൽ നിന്ന് ലഭിക്കുന്ന പശ, തൊലി, കായിൽ നിന്ന് ലഭിക്കുന്ന എണ്ണ(എണ്ണയ്ക്ക് വെളിച്ചെണ്ണയുടെ സമാന ഔഷധഗുണവും, ഭക്ഷണം പാകംചെയ്യാനുപയോഗിക്കുകയും ചെയ്യാം), പിണ്ണാക്ക്, പുഷ്പം (വിരേചനഔഷധം). എണ്ണയ്ക്ക് ഉമ്മത്തിൻ‌കായയുടെ വിഷത്തിന് ഒരു പ്രത്യഔഷധവുമാണ്
  • bassia latifolia എന്ന സാധാരണ ഇരിപ്പയുടെ കാതൽ, തൊലി, ഇല, വിത്ത്, എണ്ണ, കായ, പൂവ് എന്നീ ഭാഗങ്ങൾ ഔഷധമായുപയോഗിക്കുന്നു. പൂവിൽ നിന്ന് വാറ്റിയുണ്ടാക്കുന്ന മദ്യം വളരെ വീര്യമുള്ളതും, മധുരമുള്ളതുമാണ്. കായയും പഴവും ഭക്ഷണയോഗ്യമാണ്.
  • ഇവ കൂടാതെ കേരളത്തിൽ ധാരാളം കാണുന്ന cynometra ramiflora എന്ന വർഗ്ഗത്തിൽപ്പെട്ടതുമായ ഇരിപ്പയുടെ വേര്, തൊലി, വിത്തിൽ നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ ഔഷധമായുപയോഗിക്കുന്നു.[1]

ചിത്രശാല

തിരുത്തുക
  1. 1.0 1.1 1.2 അഷ്ടാംഗഹൃദയം (വിവ., വ്യാ., വി. എം. കുട്ടികൃഷ്ണമേനോൻ), സാംസ്കാരികവകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
  2. അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരംISBN 81-7638-475-5

കുറിപ്പുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇലിപ്പ&oldid=3988364" എന്ന താളിൽനിന്ന് ശേഖരിച്ചത്