ഒന്നാം ലോകമഹായുദ്ധകാലത്ത് 1914 -ൽ മദ്രാസിൽ (ഇപ്പോൾ ചെന്നൈ) ബ്രിട്ടീഷ് ഇന്ത്യയ്ക്കെതിരെ ജർമൻ സാമ്രാജ്യത്തിന്റെ ചെറുപടക്കപ്പലായ എംഡൻ നടത്തിയ ബോംബാക്രമണങ്ങളാണ് മദ്രാസിലെ ബോംബിടൽ (Bombardment of Madras) എന്ന് അറിയപ്പെടുന്നത്.

മദ്രാസിലെ ബോംബിടൽ
Bombardment of Madras
First World War ഭാഗം

1914 സെപ്റ്റംബർ 22-ാം തിയതി എംഡന്റെ ആക്രമണത്തിൽ മദ്രാസ് തുറമുഖത്തിൽ നിർത്തിയിട്ടിരുന്ന ഓയിൽ ടാങ്കറുകൾ കത്തിയെരിഞ്ഞ ദൃശ്യം.
തിയതി22 September 1914
സ്ഥലംMadras, Madras Presidency, India
ഫലംGerman victory, German raid on oil tanks completed.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 British Empire  German Empire
പടനായകരും മറ്റു നേതാക്കളും
unknownജർമൻ സാമ്രാജ്യം Karl von Müller
ശക്തി
unknown1 light cruiser
നാശനഷ്ടങ്ങൾ
1 steamer sunk
5 killed
26 wounded
none

1914 സെപ്തംബർ 14 -ന് രാത്രിയ്ക്ക് ക്യാപ്റ്റൻ കാൾ വൺ മുള്ളർ നയിച്ച എംഡൻ എന്ന കപ്പൽ രഹസ്യമായി ചെന്നൈ തീരത്തെത്തി. പിന്നീട് മുള്ളർ പറഞ്ഞപ്രകാരം, "ഇന്ത്യക്കാരിൽ ഒരു താല്പര്യമുണ്ടാക്കാനും, ബ്രിട്ടീഷുകാരുടെ വ്യാപാരങ്ങളെ തടസ്സപ്പെടുത്താനും ഇംഗ്ലീഷുകാരുടെ അഭിമാനത്തെ മുറിപ്പെടുത്താനും" വേണ്ടിയാണ് താൻ ഇതുചെയ്യുന്നതെന്നാണ്. മദ്രാസ് തുറമുഖപ്രദേശത്തെത്തിയ മുള്ളർ ബർമ എണ്ണക്കമ്പനിയുടെ വലിയ ആറ് എണ്ണ ടാങ്കുകൾക്കുനേരേ ഏതാണ്ട് മൂന്നുകിലോമീറ്റർ ദൂരത്തുനിന്ന് സേർച്ച്‌ലൈറ്റ് ഉപയോഗിച്ച് കണ്ടുപിടിച്ചശേഷം ഏതാണ്ട് പത്തുമിനിട്ടോളം വെടിയുതിർത്തു. അതിൽ അഞ്ചു എണ്ണ ടാങ്കുകൾക്കും തീപിടിച്ചു. പതിമൂന്ന് ലക്ഷം ലിറ്ററോളം എണ്ണയാണ് അവിടെ കത്തിനശിച്ചത്. അതിനുശേഷം കപ്പൽ വിജയകരമായി മടങ്ങി.[1]

കുറിപ്പുകൾ തിരുത്തുക

  1. Keegan 2004, പുറങ്ങൾ. 127–128.

അവലംബങ്ങളും പുറത്തേക്കുള്ള കണ്ണികളും തിരുത്തുക

അധികവായനയ്ക്ക് തിരുത്തുക

  • Frame, Tom. (2004). No Pleasure Cruise: The Story of the Royal Australian Navy. Sydney: Allen & Unwin ISBN 978-1-74114-233-4 (paper)
  • Hoehling, A.A. LONELY COMMAND A DOCUMENTARY Thomas Yoseloff, Inc., 1957.
  • Hoyt, Edwin P. The Last Cruise of the Emden: The Amazing True World War I Story of a German-Light Cruiser and Her Courageous Crew. The Lyons Press, 2001. ISBN 1-58574-382-8.
  • Hohenzollern, Franz Joseph, Prince of EMDEN: MY EXPERIENCES IN S.M.S. EMDEN. New York: G. Howard Watt, 1928.
  • Lochner, R. K. Last Gentleman-Of-War: Raider Exploits of the Cruiser Emden Annapolis: Naval Institute Press, 1988. ISBN 0-87021-015-7.
  • McClement, Fred. Guns in paradise. Paper Jacks, 1979. ISBN 0-7701-0116-X.
  • Mücke, Hellmuth von. The Emden-Ayesha Adventure: German Raiders in the South Seas and Beyond, 1914. Annapolis: Naval Institute Press, 2000. ISBN 1-55750-873-9.
  • Schmalenbach, Paul German raiders: A history of auxiliary cruisers of the German Navy, 1895-1945. Annapolis: Naval Institute Press, 1979. ISBN 0-87021-824-7.
  • Van der Vat, Dan. Gentlemen of War, The Amazing Story of Captain Karl von Müller and the SMS Emden. New York: William Morrow and Company, Inc. 1984. ISBN 0-688-03115-3
  • Walter, John The Kaiser's Pirates: German Surface Raiders in World War One. Annapolis: Naval Institute Press, 1994. ISBN 1-55750-456-3.

"https://ml.wikipedia.org/w/index.php?title=മദ്രാസിലെ_ബോംബിടൽ&oldid=3779767" എന്ന താളിൽനിന്ന് ശേഖരിച്ചത്