മതത്തെ സംബന്ധിച്ച കുറ്റകൃത്യങ്ങൾ

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 15-)0 അദ്ധ്യായത്തിൽ, 295 മുതൽ 298 വകുപ്പുകളിലായി, മതത്തെ സംബന്ധിച്ച കുറ്റകൃത്യങ്ങൾ ഏതെല്ലാമാണെന്നും, അവയ്ക്കുള്ള ശിക്ഷാ വിധികളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. മത വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവർത്തികൾ കുറ്റകൃത്യമാണെന്ന് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്നു.

ആരാധനാലയവും മറ്റും നശിപ്പിക്കുകയോ കേടുവരുത്തുകയോ അശുദ്ധമാക്കുകയോ ചെയ്യൽതിരുത്തുക

ഏതെങ്കിലും മതവിഭാഗത്തെ അപമാനിക്കണമെന്ന് ഉദ്ദേശ്യത്തോടെ,തന്റെ പ്രവൃത്തി അവർ മത നിന്ദയായി കരുതുവാനിടയുണ്ടെന്ന അറിവോട് കൂടിയോ, ആളുകൾ പവിത്രമായി കരുതുന്ന ആരാധനാലയമോ സാധനമോ,നശിപ്പിക്കുകയോ, കേട് വരുത്തുകയോ, അശുദ്ധമാക്കുകയോ ചെയ്യുന്നത് ,2 വർഷം വരേയുള്ള കാലത്തേക്കുള്ള തടവിനോ, പിഴയ്ക്കോ, രണ്ടിനും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അർഹനായിരിക്കും.[1]

മതത്തെയോ മതവിശ്വാസത്തെയോ അധിക്ഷേപിക്കൽതിരുത്തുക

ഇന്ത്യയിലെ പൗരന്മാരിലെ ഏതെങ്കിലും മത വിഭാഗത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ, വാക്കാലോ, എഴുത്താലോ, ആംഗ്യങ്ങളായോ, മറ്റു പ്രകടന സമ്പ്രദായമായോ, ഒരു മതത്തെത്തെയോ, മത വിശ്വാസങ്ങളെയോ, അധിക്ഷേപിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്നത് 3 വർഷത്തോളമാകാവുന്ന കാലത്തേക്കുള്ള തടവ് ശിക്ഷയ്ക്കോ പിഴ സംഖ്യയ്ക്കോ ഉള്ള ശിക്ഷയ്ക്ക് അരഹനായിരിക്കും.[2]

മതപരമായ യോഗത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കൽതിരുത്തുക

മതപരമായ ആരാധനയുടെയോ, അനുഷ്ടാനങ്ങളുടെയോ ഭാഗമായുള്ള നിയമാനുസരണം ഏർപ്പെട്ടിട്ടുള്ള എതെങ്കിലും ഒരു ആൾക്കൂട്ടത്തില് മനഃപൂർവ്വം കുഴപ്പമുണ്ടാക്കുന്നയാൾ, 1 വർഷത്തേക്കുള്ള തടവു ശിക്ഷയോ, പിഴ ശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അരഹനായിരിക്കും.[3]

ശ്മശാനങ്ങൾ കൈയേറലും മറ്റുംതിരുത്തുക

ഏതെങ്കിലും ആളുകളുടെ മത വികാരം വ്രണപ്പെടുത്തണമെന്നോ, മതത്തെ നിന്ദിക്കണമെന്നോ, അല്ലെങ്കിൽ അപ്രകാരം ഉണ്ടാകാനിടയുണ്ടെന്നറിഞ്ഞുകൊണ്ട്, താഴെ പറയുന്ന പ്രവർത്തികളിലേതെങ്കിലും ചെയ്താൽ, അയാൾക്ക് ഒരു കൊല്ലം വരെയുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അർഹനായിരിക്കും[4]

  • ആരാധാനാ സ്ഥലത്തോ ശവസംസ്കാരം നടത്തുന്ന സ്ഥലത്തോ കൈയേറ്റം നടത്തുക
  • ശവത്തെ അവഹേളിക്കുക
  • ശവസംസ്ക്കാരം നടത്തുന്ന ചടങ്ങിൽ ശല്യങ്ങൾ ഉണ്ടാക്കുക

[5]

മതവികാരങ്ങളെ വ്രണപ്പെടുത്തുവാൻ വാക്കുകൾ ഉച്ചരിക്കുന്നതും മറ്റുംതിരുത്തുക

എതെങ്കിലും ആളുകളുടെ മതവികാരം വ്രണപ്പെടണമെന്ന ഉദ്ദേശ്യത്തോടെ അയാൾ കേൾക്കേ എന്തെങ്കിലും വാക്ക് ഉച്ചരിക്കുകയോ എന്തെങ്കിലും ശബ്ദമുണ്ടാക്കുകയോ അല്ലെങ്കിൽ അയാൾ കാൺകെ എന്തെങ്കിലും ആംഗ്യം കാണിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും സാധനം വെയ്ക്കുകയോ ചെയ്യുന്നത് ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അർഹനായിരിക്കും

അവലംബംതിരുത്തുക

  1. വകുപ്പ് 295, ഇന്ത്യൻ ശിക്ഷാ നിയമം
  2. സെക്ഷൻ 295 എ
  3. സെക്ഷൻ 296 ഐ പി സി
  4. സെക്ഷൻ 297 ഐ പി സി
  5. സെക്ഷൻ 298 ഐ പി സി

ഇതും കാണുകതിരുത്തുക