കേരളത്തിലെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് മഞ്ഞിനിക്കര ദയറ എന്നറിയപ്പെടുന്ന മോർ ഇഗ്നേഷ്യസ് ദയറ. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിന് സമീപം സ്ഥിതി ചെയ്യുന്ന മഞ്ഞിനിക്കര കുന്നിലാണ് ഈ ദയറ (സന്ന്യാസ ആശ്രമം) സ്ഥാപിതമായിരിക്കുന്നത്. സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ തലവനായിരുന്ന ഇഗ്നാത്യോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസിന്റെ കബറിടം ഇവിടെ സ്ഥിതി ചെയ്യുന്നു.[1]

മലങ്കരയിലെ അന്ത്യോഖ്യൻ പ്രതിനിധിയായിരുന്ന മോർ യൂലിയോസ് ഏലിയാസ് ക്വോറോ ആണ് ദയറയുടെ സ്ഥാപകൻ.[1] മലങ്കരയിലെ സഭാതർക്കവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവാ ഇടവകാംഗങ്ങളുടെ ക്ഷണപ്രകാരം മഞ്ഞിനിക്കര ദേവാലയവും സന്ദർശിക്കുവാൻ താത്പര്യപ്പെട്ടു. 1932 ഫെബ്രുവരി 11-ന് ഇവിടെയെത്തിയ ബാവാ 1932 ഫെബ്രുവരി 13-ന് ഇവിടെ വച്ച് മരണമടയുകയും ദയറയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു. ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാളായി ആചരിക്കുന്ന ഫെബ്രുവരി 12,13 തീയതികളിൽ ആയിരക്കണക്കിനു തീർത്ഥാടകർ പദയാത്രാസംഘങ്ങളായി ഇവിടേക്ക് വരാറുണ്ട്. ഈ പെരുന്നാളിൽ സംബന്ധിക്കുവാൻ അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ പ്രതിനിധിയും എല്ലാ വർഷവും എത്തിച്ചേരാറുണ്ട്.[2]

ഏലിയാസ് തൃതിയൻ ബാവയുടേതിനു പുറമേ മോർ യൂലിയോസ് ഏലിയാസ് ക്വോറോ, മോർ യൂലിയോസ് യാക്കോബ്, മോർ ഒസ്താത്തിയോസ് ബെന്യാമിൻ ജോസഫ് എന്നിവരുടെ കബറിടങ്ങളും മഞ്ഞിനിക്കര ദയറയിൽ സ്ഥിതി ചെയ്യുന്നു.

അവലംബംതിരുത്തുക

  1. 1.0 1.1 "മഞ്ഞിനിക്കര ദയറയുടെ വെബ്‌സൈറ്റ്". മൂലതാളിൽ നിന്നും 2008-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-16.
  2. "മഞ്ഞിനിക്കര പള്ളിയുടെ വെബ്‌സൈറ്റ്". മൂലതാളിൽ നിന്നും 2011-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-16.

കണ്ണികൾതിരുത്തുക

മഞ്ഞിനിക്കര തീർ‍ഥാടനത്തിന്റെ വീഡിയോ ദൃശ്യം - സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=മഞ്ഞിനിക്കര_ദയറ&oldid=3639956" എന്ന താളിൽനിന്ന് ശേഖരിച്ചത്