മഗാജിയ സിൽബർഫെൽഡ്
ഒരു ഫ്രഞ്ച്-നൈജീരിയൻ നടിയും ചലച്ചിത്ര സംവിധായികയുമാണ് സാറാ മഗാജിയ സിൽബർഫെൽഡ് (ജനനം: 30 ഓഗസ്റ്റ് 1996).
മഗാജിയ സിൽബർഫെൽഡ് | |
---|---|
ജനനം | |
ദേശീയത | ഫ്രഞ്ച്-നൈജീരിയൻ |
തൊഴിൽ | ചലച്ചിത്ര സംവിധായിക, നടി |
ആദ്യകാലജീവിതം
തിരുത്തുകചലച്ചിത്ര സംവിധായിക റഹ്മതൗ കീറ്റയുടെയും ഫ്രഞ്ച് പത്രപ്രവർത്തകനായ അന്റോയിൻ സിൽബറിന്റെയും മകളാണ് സിൽബർഫെൽഡ്.[1] പതിനൊന്നാമത്തെ വയസ്സിൽ സിൽബർഫെൽഡ് പ്രാദേശിക തിയേറ്ററിൽ അഭിനയിക്കാൻ തുടങ്ങി. ഫ്രാൻസിൽ വളർന്ന സിൽബർഫെൽഡ് ഗ്രീസ്, നൈഗർ, മാലി എന്നിവിടങ്ങളിൽ പതിവായി യാത്ര ചെയ്യുകയും ലോസ് ഏഞ്ചൽസിൽ മൂന്ന് വർഷം താമസിക്കുകയും ചെയ്തു.[2]2011-ൽ ലാ ലിസിയർ എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തിയത്.[3]സിൽബർഫെൽഡ് 2013-ൽ ലീ സ്ട്രാസ്ബെർഗ് ഇൻസ്റ്റിറ്റ്യൂട്ടിലും 2014-ൽ പ്ലേ ഹൗസ് വെസ്റ്റ് റിപ്പർട്ടറി തിയേറ്ററിലും 2015-ൽ സൂസൻ ബാറ്റ്സൺ സ്റ്റുഡിയോയിലും അഭിനയം പഠിച്ചു.[4][5]പതിനെട്ടാമത്തെ വയസ്സിൽ, തന്റെ ആദ്യ ഹ്രസ്വചിത്രം മി തേരെ എഴുതി സംവിധാനം ചെയ്തു. പൈപ്പർ ഡി പൽമ, റോക്സെയ്ൻ ഡിപാർഡിയു എന്നിവർ അഭിനയിച്ച റൈഡ് ഓർ ഡൈ സംവിധാനം ചെയ്യുകയും ചെയ്തു.[6]
2016-ൽ, സിൽബർഫെൽഡ് തന്റെ അമ്മ സംവിധാനം ചെയ്തതും ആഫ്രിക്കൻ ഫണ്ടുകളിലൂടെ പൂർണമായും ധനസഹായം ലഭിച്ചതുമായ സിനിമ ദ വെഡ്ഡിംഗ് റിംഗിൽ ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഫ്രാൻസിൽ പഠിക്കാൻ പോകുന്ന ഒരു യുവതി അഭിമാനകരമായ പശ്ചാത്തലത്തിലുള്ള ഒരു പുരുഷനുമായി പ്രണയത്തിലാകുന്ന കഥ പറയുന്ന ടിയ എന്ന കഥാപാത്രത്തെയാണ് സിൽബർഫെൽഡ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്.[2]സിൽബർഫെൽഡ് അഭിനയിച്ച അക്കാദമി അവാർഡ് ലഭിച്ച ആദ്യത്തെ നൈജീരിയൻ ചിത്രമായി ഈ ചിത്രം മാറി.[7]2017-ൽ ഡാനി ഗ്ലോവർ അഭിനയിച്ച വാഗാബണ്ട്സ് എന്ന ഹ്രസ്വചിത്രം അവർ സംവിധാനം ചെയ്തു.[2]അതേ വർഷം സിൽബർഫെൽഡ് സോർബോണിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടി. [8] കോളേജ് പഠനകാലത്ത് അമേരിക്കൻ സിനിമകൾ കണ്ടാണ് അവർ ഇംഗ്ലീഷ് പഠിച്ചത്.[2]
2019-ലെ ഫ്രിബോർഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ക്യൂറേറ്ററായി സേവനമനുഷ്ഠിച്ച അവർ ഇക്വിറ്റി ആന്റ് ഡൈവേഴ്സിറ്റി ഫോർ ചാർട്ടർ സ്പോൺസർ ചെയ്തു.[9]സിൽബർഫെൽഡ് അമ്മയുടെ ഡോക്യുമെന്ററി അൽഅലസ്സി ... യുനെ ആക്ട്രിസ് ആഫ്രിക്കെയ്ൻ (2004) അവതരിപ്പിച്ചു. ഈ ഡോക്യുമെന്ററി നൈജീരിയൻ നടി സാലിക സൗലിയെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 Arnaud, Megan (18 March 2019). "Le fardeau de la couleur de peau". Le Temps (in French). Retrieved 4 October 2020.
{{cite news}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 2.2 2.3 Movia, Léa (26 January 2017). "Interview de Magaajyia Silberfeld, réalisatrice et actrice". Les Petits Frenchies (in French). Archived from the original on 2020-10-21. Retrieved 4 October 2020.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Magaajyia Silberfeld". Africultures (in French). Retrieved 4 October 2020.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Comédiennes - Magaajyia Silberfeld". FilmTalents.com (in French). Archived from the original on 2018-02-22. Retrieved 4 October 2020.
{{cite web}}
: CS1 maint: unrecognized language (link) - ↑ Martin, Marie-Claude (18 March 2019). "Le FIFF offre une carte blanche à 16 actrices noires et métisses". RTS (in French). Retrieved 4 October 2020.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Magaajyia Silberfeld". African Film Festival. Retrieved 4 October 2020.
- ↑ Faivre, Agnès (12 April 2018). "Cinéma - Oscars 2019 : « Zin'naariyâ ! » de Rahmatou Keïta dans la course". Le Point (in French). Retrieved 4 October 2020.
{{cite news}}
: CS1 maint: unrecognized language (link) - ↑ Karolle, Vane (3 April 2017). "Radar - Magaajyia Silberfeld". Globetrotter Magazine. Archived from the original on 2020-10-23. Retrieved 4 October 2020.
- ↑ "LE FIFF s'engage pour la parité". Fribourg International Film Festival (in French). Retrieved 4 October 2020.
{{cite web}}
: CS1 maint: unrecognized language (link)