ഭാരത വന്യജീവി സംരക്ഷണ സംഘം

ഭാരത വന്യജീവി സംരക്ഷണ സംഘം  (Wildlife Protection Society of India) (WPSI), 1944ൽസ്ഥാപിച്ചതാണ്.  ബെലിൻഡ റൈറ്റ്  എന്ന  പ്രകൃതി സംരക്ഷണ പ്രവർത്തകയാണ് എക്സിക്യൂട്ടീവ് ഡയറക്ടർ. അവർ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള വന്യ ജീവി ഫോട്ടോഗ്രഫറും ചലചിത്ര നിർമാതാവുമാണ്.[1]ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന വന്യജീവി പ്രശ്നത്തിൽ ഇടപെട്ട് പ്രശ്നപരിഹാരം കാണലാണ് തുടക്കം മുതൽ ഈ സംഘത്തിന്റെ ഉദ്ദേശം. വന്യജീവി മോഷണം, മൃഗ വേട്ട, കൂടി വരുന്ന നിയമവിരുദ്ധമായ വന്യജീവി കച്ചവടം – പ്രത്യേകിച്ച് കടുവ എന്നിവയെക്കുറിച്ച് സർക്കാർ സംവിധാനത്തിനു വേണ്ട വിവരവും സഹായം നൽകലും ചെയ്യുന്നു.  ഇപ്പോൾ ഉദ്ദേശം കുറേ കൂടി വിപുലപ്പെടുത്തി മനുഷ്യ- മൃഗ ഏറ്റുമുട്ടലുകളിലും ഗവേഷണങ്ങളിലും ശ്രദ്ധിക്കുന്നു. ഒരു കൂട്ടം അർപ്പണ ബോധമുള്ള പ്രകൃതി സംരക്ഷകരുള്ള WPSIയെ ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കുന്നതും ഫലപ്രദമായ പ്രകൃതി സംരക്ഷണ സംഘടനയായി കണക്കാക്കുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയിലേയും പുറത്തേയും സംഭാവന കൊടുക്കുന്നവരെക്കൊണ്ടു പ്രവർത്തിക്കുന്നു. .[2]

ഭാരത വന്യജീവി സംരക്ഷണ സംഘം
പ്രമാണം:Wildlife protection society of India logo.gif
രൂപീകരണം1994
തരംവർമ്മ സ്ഥാപനം
Location
വെബ്സൈറ്റ്www.wpsi-india.org

അവലംബം തിരുത്തുക

  1. {{cite book
  2. Wildlife Protection Society of India (2009-01-09). "About Us..." WPSI. Retrieved 2009-01-10.