ഭാരതപര്യടനം
കുട്ടികൃഷ്ണമാരാരുടെ ഏറെ ചർച്ചയും വിവാദവും ഉണ്ടാക്കിയ കൃതിയാണ് ഭാരതപര്യടനം.1948 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദർഭങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് കൃതി. അമാനുഷർ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചു കൊണ്ട് അവരുടെശക്തി ദൗർബല്യങ്ങൾ മാരാർ തുറന്നു കാണിക്കുന്നു. ഇതിൽ കർണ്ണന്റെ കഥാപാത്ര സൃഷ്ടിയും വിശകലനവും ഏറെ പ്രഖ്യാതമാണ്. ധർമ്മബോധം, ആസ്തിക്യബോധം, യുക്തിബോധം, സൗന്ദര്യബോധം ഇവയുടെ പശ്ചാത്തലത്തിലാണ് ഈ പുനർവായന. കഥാപാത്രപഠനങ്ങളാണ് ഇതിലുള്ളത്. കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലൂടെ ഇതിവൃത്തം, ഭാവശില്പം, കാവ്യാത്മകമായ രസം ഇവയിലേക്ക് വീക്ഷണങ്ങളെത്തുന്നു.
കർത്താവ് | കുട്ടികൃഷ്ണമാരാർ |
---|---|
പുറംചട്ട സൃഷ്ടാവ് | സത്യനാരായണൻ .കെ .എൻ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | വിമർശനം |
പ്രസാധകർ | മാരാർ സാഹിത്യ പ്രകാശം |
പ്രസിദ്ധീകരിച്ച തിയതി | 1950 ഡിസെമ്പർ |
ഏടുകൾ | 168 |
ഗ്രന്ഥകർത്താവ്
തിരുത്തുക14 ജൂൺ 1900-ൽ കേരളത്തിലെ പട്ടാമ്പിയിൽ ജനിച്ചു. മലയാള സാഹിത്യരംഗത്ത് സമകാലിക വിമർശനങ്ങളുടെ പുതുലോകം തുറന്ന മാരാർ സാഹിത്യത്തിലെ അന്ധമായ അനുകരണങ്ങൾക്കും ഭാവചാരുതയില്ലാത്ത സൗന്ദര്യാസ്വാദനത്തിനും എതിരായിരുന്നു. ഭാരതപര്യടനം അഥവാ ഭാരതകഥയിലൂടെയുള്ള പ്രയാണം മാരാരുടെ ഏറ്റവും നല്ല സൃഷ്ടികളിൽ ഒന്നാണ്. കഥയിലുള്ള അദ്ദേഹത്തിൻറെ ജ്ഞാനവും വിമർശന സിദ്ധികളും കാട്ടുന്ന ഈ കൃതി തികച്ചും ആധുനികവും നൂതനവുമായ ആശയമാണ്. ഭാരതകഥയിലെ കഥാപാത്രങ്ങളെ അവരുടെ ദൈവികതയുടെ ചട്ടക്കൂടിൽനിന്നു ധീരമായി അടർത്തിയെടുത്ത് അവരുടെ ചെയ്തികളും ചിന്തകളും പച്ചയായി ആവിഷ്ക്കരിക്കുന്നതിൽക്കൂടി, ആരാധനയുടെയും ഭക്തിയുടെയും സീമകൾക്കപ്പുറത്തുള്ള മനുഷ്യജീവിതമാകുന്ന സങ്കടക്കടൽ നാം കാണുന്നു. നന്മയേത് തിന്മയേത് എന്നു വേർതിരിക്കാനാവാതെ ദുര്യോധനനെപോലെ സ്ഥലവിഭ്രാന്തിയിൽ നാം അകപെടുന്നു. M P PAUL അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് .[1] എന്നിവ ലഭിച്ചിട്ടുണ്ട്.'കല ജീവിതം തന്നെ',കൈവിളക്ക്', 'സാഹിത്യസല്ലാപം' തുടങ്ങിയവയാണ് മറ്റ് പ്രശസ്ത കൃതികൾ . ഏപ്രിൽ 6 1973-ൽ അന്തരിച്ചു.
വിശകലനം
തിരുത്തുകയന്നേഹാസ്തി ന കുത്രചിൽ"
"ഇവിടെയുള്ളത് മറ്റു പലയിടത്തും ഉണ്ടായിരിക്കും. എന്നാൽ ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടായിരിക്കുകയില്ല." മഹാഭാരതത്തെപ്പറ്റിയുള്ള ഈ വിവരണം മതി ഭാരതകഥയുടെ ഉൾക്കാമ്പും സ്വാധീനവും വിശദീകരിക്കാൻ. ഇത്രയധികം ചർച്ചചെയ്യപ്പെടുകയും ,പുനരാവിഷ്ക്കരിക്കയും, തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും ഉണ്ടായിട്ടുള്ള ഒരു കൃതിയില്ല. മാനവനും ദേവനും പക്ഷികളും മൃഗങ്ങളും ദൈത്യനും ദാനവനും ഒത്തുചേരുന്ന ഈ മഹാകാവ്യത്തിൽ അതിശയോക്തിയുടെ മുഖംമൂടിയിലൂടെ ജീവിതസത്യങ്ങൾ വെളിപ്പെടുന്നു. ധർമ്മമേത് അധർമ്മമേതു ,സുഖമെന്ത് ദുഃഖമെന്തു എന്നറിയാതെ ഉഴലുന്ന ഒരു പിടി അതിമാനുഷർ അഥവാ അതിമാനുഷികതയാൽ അസാമാന്യ വെല്ലുവിളികൾ നേരിടേണ്ടിവരുന്ന മനുഷ്യജന്മങ്ങളും ഈശ്വരന്മാരും ഈ കഥക്ക് നിറം പകരുന്നു. തത്വം,നീതി, ശാസ്ത്രം, ആസ്വാദനം, ഘടന എന്നിവയിൽ അത്യപൂർവമായ മേന്മയുള്ള ഈ കൃതി പലകാലം പരാൽ വാഴ്പ്പെത്തപ്പെട്ടതിൽ അതിശയമില്ല.
എന്നാൽ സാമാന്യ വിശകലനങ്ങളിൽ നിന്നും വ്യത്യസ്തമായി ഭാരതപര്യടനത്തെ വേറിട്ടു നിർത്തുന്നത് മാരാരുടെ ധീരമായ ഇടപെടലുകളാണ്. "രാമൻ,യുധിഷ്ഠിരൻ തുടങ്ങിയ ഇതിഹാസ കഥാനായകന്മാർ യാതോരൂപ്പക്കെടും പറ്റാതെ ചില്ലലമാരിയിൽ സൂക്ഷിച്ചുവക്കേണ്ട പ്രദർശനവസ്തുക്കലാണന്നും അവരിൽ വല്ല കുറ്റവും കുറവും ഉണ്ടാവാമെന്നു ശങ്കിക്കുന്നതെ പാപമാണെന്നും വിശ്വസിക്കുന്ന ആളുകളുടെ പൊക്കണങ്ങളിൽ ഇതിനു ചില സമാധാനങ്ങളുണ്ടാവാം ;അവർ അത് കൊണ്ട് സംതൃപ്തി കൊള്ളട്ടെ " - "സഹോദരന്മാർ തമ്മിൽ", ഭാരതപര്യടനം. ഈശ്വരതുല്യരായി കണക്കാക്കപ്പെടുന്നവരുടെ സ്വഭാവ വിശകലനം തന്നെയാണ്, അവരുടെ കുറ്റവും കുറവും മനസ്സിലാകുന്നതാണ് മാരാരുടെ വ്യത്യസ്തത . ദുര്യോധനാദികളായ കഥാപാത്രങ്ങളുടെ മഹത്ത്വങ്ങളും യുധിഷ്ടിരാധികളായ കഥാപാത്രങ്ങളുടെ വ്യതിചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയെ ശക്തസുന്ദരമായ ഭാഷയിൽ വിശദീകരിക്കുകയും ചെയ്യുന്ന മാരാരുടെ രീതി വിപ്ലവാത്മകമാണ്. കുന്തി ,കർണ്ണൻ ,കൃഷ്ണൻ ,ഭീഷ്മർ,പഞ്ചപാണ്ടവർ, നൂറ്റൊന്നു കൌന്തെയർ തുടങ്ങിയവരുടെ വൈകാരിക നിമ്നോന്നതകളിലൂടെ സഞ്ചരിച്ചുകൊണ്ടു പുതിയ ചിന്താവീഥികൾ മാരാർ വെട്ടിത്തുറക്കുന്നു. മഹാഭാരതകഥ ഇത്തരം പുതു വെളിച്ചത്തിലൂടെ കാണുമ്പോൾ നന്മ , തിന്മ എന്നീ ആശയങ്ങൾക്ക് നിലനിൽപ്പില്ലെന്നും ലോകം മുഴുവൻ ഏവ രണ്ടിന്റെയും സങ്കലനം മാത്രമെന്നും നാം അറിയുന്നു.മഹാഭാരതം വെറുമൊരു കേട്ടുകഥയല്ലെനും ഭാരതത്തിൻറെ ചരിത്രാതീത കാലത്തെപ്പറ്റിയുള്ള അവശേഷിക്കുന്ന അറിവാണന്നുമുള്ള വിദഗ്ദ്ധാഭിപ്രായം നിലനിൽക്കെ, ഭാരതകഥയെ തികച്ചും മനുഷ്യതലത്തിൽ കൊണ്ടുവരാനുള്ള മാരാരെ പോലുള്ള കവികളുടെ പ്രയത്നം തികച്ചും സ്തുത്യർഹമാണ്.
ഉള്ളടക്കം
തിരുത്തുക- ഭീഷ്മപ്രതിജ്ഞ
- അംബ
- കർണ്ണൻറെ അരങ്ങേറ്റം
- യുദ്ധത്തിൻറെ ആയുധശാല
- ഭീഷ്മരുടെ ധർമ്മനിശ്ചയം
- നേശേ ബാലസ്യേതി ചരേദധർമ്മം
- കിരാതമൂർത്തി
- വ്യാസൻറെ ചിരി
- ഘോഷയാത്ര
- പാർത്ഥസാരഥി
- ഭഗവദൂത്
- രണ്ടു അഭിവാദനങ്ങൾ
- സഹോദരന്മാർ തമ്മിൽ
- യുദ്ധത്തിൻറെ പരിണാമം
- നിഷ്പക്ഷനായ ബലരാമൻ
- അർജ്ജുനവിഷാദയോഗം
- ധൃതരാഷ്ട്രപ്രവ്രജ്യ
- ധർമ്മപരീക്ഷകൾ
കഥാപാത്ര വിശകലനങ്ങൾ
തിരുത്തുകനാനാകഥാപാത്രങ്ങളുടെ സ്വഭാവ വിശകലനം കൊണ്ട് സമ്പുഷ്ടമാണ് ഈ കൃതി. ഭീഷ്മപ്രതിജ്ഞ എന്ന കഥയിൽ മഹാനുഭാവനും മാനുഷിക വൈകല്യങ്ങൾക്ക് അതീതനുമായ ഭീഷ്മരെ നാം കാണുന്നു. സ്വന്തം പിതാവിൻറെ കാമങ്ങളെ സംതൃപ്തിപ്പെടുത്താനായി തന്റെ കാമക്രോധങ്ങളെ അടക്കിയവനാണ് ദേവവ്രതൻ. ബ്രഹ്മചര്യം അനുഷ്ടിച്ചത് കൂടാതെ എല്ലാ തരത്തിലും തനിക്കു അവക്കാശപ്പെട്ട രാജ്യം വീണ്ടും പിതൃഭക്തിമൂലം തഴഞ്ഞു. കൂടാതെ പിതാവിന്റെ മരണശേഷം രണ്ടാനമ്മയായ സത്യവതിയെ മാതൃഭക്തിയോടുകൂടി സംരക്ഷിക്കയും രാജ്യത്തെ ഒരു എളിയ സേവകനെപ്പോലെ സേവിക്കുകയും ചെയ്തു. വിധിവൈപരീത്യം മൂലം രാജ്യം സ്വീകരിക്കുന്നതാവും ധർമം എന്ന അവസ്ഥ കൈവന്നപ്പോഴും ആ സാധ്യത തള്ളിക്കളഞ്ഞു തൻറെ നിശ്ചയത്തിൽ ഉറച്ചവനാണ് ദേവവ്രതൻ . ഭീഷ്മരുടെ എളിമയും ശൌര്യവും ധൈര്യവും സർവോപരി ഭക്തിയും മഹാഭാരതകതയിലാകെ നിഴലിക്കുന്നുണ്ട്. അംബയെ കയ്യൊഴിഞ്ഞതുമൂലം പരശുരാമനെ നേരിടെണ്ടിവന്നപ്പോഴും അദ്ദേഹത്തെ പരാജയപ്പെടുതിയപ്പോലും ഒരു എളിയ ശിഷ്യനെ പോലെ അദ്ദേഹം പെരുമാറിത്.അധർമ്മിഷ്ഠരെങ്കിലും വേറുക്കപെട്ടവരെങ്കിലും കൌരവർക്കുവേണ്ടി അവസാന തുള്ളി ചോര ചിന്തിയതിൽ വരെ ഈ സേവന മനോഭാവം പ്രകടമാണ്.അതുകൂടാതെ അത്യന്തം ധർമ്മിഷ്ഠനും മിതഭാഷിയുമാണദ്ദേഹം.തൻറെ ജീവിതകാലം മുഴുവൻ ശകാരിച്ച കർണനെ ജീവിതത്തിൻറെ അന്ത്യ നിമിഷങ്ങിൽ മകനെപ്പോലെ ചേർത്തുപിടിക്കുന്ന അവസ്ഥ തികച്ചും ഹൃദയഹാരിയാണ്.ദ്രൌപദി സഭയിൽ അപമാനിക്കപ്പെട്ടപ്പോൾ ഭീഷ്മരുൾപ്പെടെയുള്ള പ്രമുഖർ ഒരക്ഷരം ഉരിയാടില്ല എന്നു പറയുന്നവരോടും മാരാർക്ക് മറുപടിയുണ്ട്.മറ്റുള്ളവർ എത്ര അക്രോശിചാലും ഒരു ഗുണവുമില്ലെന്നും യുധിഷ്ടിരൻ വിചാരിക്കത്തടത്തോളം കാലം ദ്രൌപദി അപമാനിക്കപ്പെടുമെന്നുമുള്ള വേദനാജനകവും അസുഖകരവുമായ സത്യം അദ്ദേഹം തൻറെ ഗഹനമായ മറുപടിയിൽ ഒതുക്കി. മറ്റുള്ളവർക്കായി സ്വയം സമർപ്പിച്ചും, രാജ്യത്തിൻറെ ഐക്യത്തിനായി അഹോരാത്രം പണിയെടുത്തും ,അത് പരാജയപ്പെടപ്പോൾ സ്വന്തം ചായവ് കണക്കിലെടുക്കാതെ രാജ്യത്തോട് കൂറ് കാണിക്കുകയും ,സ്വച്ഛന്തമൃത്യു ആയിട്ടും ശരശയ്യയിൽ വേദന അനുഭവിക്കുകയും ചെയ്തതിലൂടെ തൻറെ കർമം കൊണ്ട് അമാനുഷികനായ ഒരു മനുഷ്യനെ നാം കാണുന്നു.
സാക്ഷാൽ ശ്രീകൃഷ്ണനെ പറ്റിയുള്ള വിശകലനമാണ് കൌതുകമുണർത്തുന്ന മറ്റൊരു വിഭാഗം. ഭഗവദ്ദൂതിൽ പറയുന്നപോലെ "ശിശുപാലൻ ചെയ്ത നൂറപരാധവും ക്ഷമിച്ച ഭഗവാൻ കൃഷ്ണൻ ജനിച്ചത് ഭൂഭാരം തീർക്കുക എന്ന സംഹാരക്രിയക്കല്ല, വിധിവശാൽ നേരിടുന്ന അത്തരം നാശങ്ങളെപ്പോലും മനുഷ്യർ പൌരുഷം കൊണ്ട് എങ്ങനെ നേരിട്ടുനോക്കണമെന്നു കാണിപ്പനാണ്." ഈ വാക്കുകളിൽനിന്ന് കൃഷ്ണൻ ഗോപികമാരുടെ മാത്രമല്ല മറിച്ചു ഈ ഭൂമിയുടെയാകെ പ്രണയിയാകുന്നുവെന്നു നാം മനസ്സിലാക്കുന്നു. അനിവാര്യമായ വിധിയോടു പൊരുതി നിൽക്കാൻ കാണിച്ചുതരുന്ന ഭഗവാൻ എതു യോദ്ധാവിനെക്കാളും മനക്കട്ടിയും ധൈര്യവും പ്രകടിപ്പിക്കുന്നു. ഒരിക്കൽ കൂടി ഭാഗവാനായതുകൊണ്ട് ഇത്തരത്തിൽ പെരുമാറിയെന്നല്ല മരറിച്ചു തൻറെ കർമ്മതിലൂടെയാണ് ഒരാൾ ഭാഗവാനാകുന്നത് എന്നു നാം മനസ്സിലാക്കുന്നു.
ധൃതരാഷ്ട്രപ്രവ്രജ്യയിൽ തൻറെ ജന്മോദ്ദേശം ആ അന്ധ ദമ്പതികളെ സഹായിക്കാനാണന്നുള്ള കുന്തിയുടെ വാക്കുകൾ അവരുടെ വിശാല മനസ്സും ജീവിതത്തിലുടനീളം ശീലിച്ചു പഠിച്ച വൈരാഗ്യവും വെളിവാക്കുന്നു. മക്കളെ ചിറകിന്നടിയിൽ എന്നും സൂക്ഷിക്കുകയും അവരെ ഓർത്തു രാപ്പകൽ കണ്ണീരോഴുക്കുകയും യുദ്ധസമയത്ത് വിദുളാവാക്യം ഓതി പ്രചോദിപ്പിക്കയും ചെയ്ത സാധാരണ വീട്ടമ്മയിൽ നിന്ന് സർവ സുഖഭോഗങ്ങളും ത്യജിച്ചു വൈരാഗിയായ കുന്തിയിലോട്ടുള്ള മാറ്റം ആദരണീയമാണ്.
"ധർമ്മമുള്ളിടത്തെ ജയമുള്ളൂ "എന്നു അധർമിയായ മകനോട് പറയുന്ന ഗാന്ധാരി ,അംബയുടെ സൌന്ദര്യാധിക്യത്താൽ മന്സ്സിടറുന്ന പരശുരാമൻ, കർണ്ണനോടുള്ള വിദ്വേഷം മൂലം സഹോദരനോട് കൊടിയ വാക്കുകൾ പറയുന്ന യുധിഷ്ടിരൻ,ശക്തിസ്രോതസ്സായ സാക്ഷാൽ കൃഷ്ണൻ താങ്ങുന്ന പാണ്ഡവപക്ഷത്തോടു അവസാനനിമിഷങ്ങളിലും അഭിമാനം അടിയറവു പറയാത്ത ദുര്യോധനൻ തുടങ്ങിയവ സാമാന്യ ധാരണകളെ ഭേദിക്കുന്ന അസാമാന്യ രംഗങ്ങളാണ്.
സന്ദർഭവിശകലനം
തിരുത്തുകഹൃദയഹാരിയായ ഒട്ടേറെ മുഹൂർത്തങ്ങലുള്ള മഹാഭാരതത്തിൽ തികച്ചും ഹൃദയത്തിൽ തറക്കുന്ന ഒന്നാണ് അർജ്ജുനവിഷാദയോഗത്തിൽ പ്രദിപാദിചിരിക്കുന്നത്. കൌരവരുടെ ഒരേയൊരു സഹോദരിയായ ദുശ്ശളയുടെ ഭർത്താവ് അർജ്ജുനനാൽ വധിക്കപ്പെട്ടു. തുടർന്ന് അശ്വമേധയാഗത്തിന്റെ ഭാഗമായി അർജ്ജുനൻ രാജ്യത്ത് കാലുകുത്തി എന്നറിഞ്ഞതുമൂലമുണ്ടായ ഹൃദയാഘാതത്തിൽ അവളുടെ മകൻ മരണമടഞ്ഞു. തുടർന്ന് ദുശ്ശള തന്റെ പെരക്കുട്ടിയായ കൈക്കുഞ്ഞിനെയേന്തി അർജുനന്റെ അടുക്കൽ അവന്റെ എങ്കിലും ജീവനായി അപേക്ഷിക്കുന്ന രംഗം തികച്ചും വിവരണാതീതമാണ്. തികച്ചും വാചാലനായ വ്യാസൻ വരെ ഈ സംസര്ഭാത്ൽമൌനിയായി.
ഭാരതകഥയികെ ഏറ്റവും നീചവും ഞെട്ടിപ്പിക്കുനതുമായ സന്ദർഭമാണ് യുദ്ധാനന്തരം അശ്വത്ഥാമാവ് കൃപരോടുകൂടി ചെയ്യുന്ന അരുംകൊലകൾ. ബീഭത്സമായ ഈ അവസ്ഥ മാരാരുടെ വാക്കുകളിൽ "മനുഷ്യച്ചോരയിലാണ്ട ദ്രൌണിയുടെ വാൾപ്പിടി കൈപ്പടത്തോടോട്ടിപ്പിടിച്ചു ഒന്നായ്ത്തീർന്നപോലായി. രാത്രി ആളുകളുറങ്ങി ഇത്രക്ക് നിശ്ശബ്ദമായ ശിബിരത്തിലേകോ തൻ കടന്നുചെന്നത് ,ആളുകൾ കൊല്ലപ്പെട്ടു അത്രയ്ക്ക് നിശ്ശബ്ദമായ ശിബിരത്തിൽനിന്നു അയാൾ പുറത്തേക്കു പോന്നു." എത്രയും നീചനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായിത്തീര്ന്നതോടെ 'പക 'എന്ന മലിനവികാരം നമ്മുടെ ഹൃദയങ്ങളിൽ ചിരഞ്ജീവിയായി നിലകൊള്ളൂമെന്നു അദ്ദേഹം വിശദീകരിക്കുന്നു.
ഇതിനും പുറമേ കർണന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മരഹസ്യം അറിഞ്ഞു ദുഖിക്കുന്ന യുധിഷ്ടിരൻ, ഭീമാനെന്നു കരുതി ഇരുമ്പുശില്പത്തെ ആശ്ലേഷിച്ചു തകർക്കുന്ന ധൃതരാഷ്ട്രർ ,ആയുധമെടുക്കില്ലെന്നു പറഞ്ഞു വാക്കുതെറ്റിച്ച കൃഷ്ണൻ, " അശ്വത്ഥാമാ കുഞ്ജര" എന്നു അർത്ഥസത്യം പറഞ്ഞ യുധിഷ്ടിരൻ, അംഗീകരിക്കപ്പെടാതെ മരണത്തിലേക്ക് നടന്നു നീങ്ങിയ കർണ്ണൻ ഇവയൊക്കെ മനസ്സിനെ അസ്വസ്ഥമാക്കുന്ന കഥാസന്ദർഭാങ്ങളാകുന്നു .
അവലംബം
തിരുത്തുക- ↑ "Sahitya Akademi Awards 1955-2007". sahitya-akademi.gov.in. Archived from the original on 2009-08-28. Retrieved 2009-10-17.
- ↑ [പ്രവർത്തിക്കാത്ത കണ്ണി]