ബ്രെയിൽ ലിപി

(ബ്രെയിലി ലിപി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ധരായ ആളുകളെ എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കിയ ലിപി സമ്പ്രദായമാണ് ബ്രെയിലി ലിപി അഥവാ ബ്രെയിലി സമ്പ്രദായം. ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട ഈ സമ്പ്രദായം ആവിഷ്കരിച്ചത് ലൂയി ബ്രെയിലി (Luis Braille1809-1852)[1] എന്ന, ബാല്യത്തിൽത്തന്നെ അന്ധനായിത്തീർന്ന ഫ്രഞ്ചുകാരനാണ്. 1825-ൽ ആവിഷ്കരിക്കപ്പെട്ട ഈ രീതി വളരെ പെട്ടെന്നു തന്നെ വ്യാപകമായ അംഗീകാരം നേടി. പ്രതലത്തെക്കാൾ അല്പം ഉയർന്നു നിൽക്കുന്ന കുത്തുകളാണ് ഈ സമ്പ്രദായത്തിൽ അക്ഷരങ്ങളെയോ അക്കങ്ങളെയോ പ്രതിനിധാനം ചെയ്യുന്നത്. രണ്ട് കോളങ്ങളിലായി ദീർഘ ചതുരാകൃതിയിൽ ക്രമീകരിച്ച 6 കുത്തുകൾ കൊണ്ട് അക്കങ്ങൾ, അക്ഷരങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവയെല്ലാം ഈ രീതിയിൽ പ്രതിനിധാനം ചെയ്യാൻ കഴിയുന്നു. ഇങ്ങനെയുള്ള 6 കുത്തുകളിൽ, ഉയർന്നു നിൽക്കുന്ന(തടിച്ചു നിൽക്കുന്ന) കുത്തുകളിലൂടെ വിരലോടിച്ച് അവയെ തിരിച്ചരിഞ്ഞാണ് ഈ ലിപി വായിക്കുന്നത്. ഇതേ തത്ത്വം അനുസരിച്ച് അക്ഷരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേക തരം കടലാസ്സിൽ ബ്രെയിലി ലിപി റ്റൈപ്പ് ചെയ്യുന്നതിനുള്ള റ്റൈപ്പ് റൈറ്റർ , പിന്നീട് കമ്പ്യൂട്ടറിനോട് ചേർത്ത് ഉപയോഗിക്കാവുന്ന ബ്രെയിലി എംബോസ്സർ(Braille Embosser) എന്ന ഉപകരണവും ഈ ലിപി രേഖപ്പെടുത്തുന്നതിനായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

Braille
⠃ (braille pattern dots-12)⠗ (braille pattern dots-1235)⠁ (braille pattern dots-1)⠊ (braille pattern dots-24)⠇ (braille pattern dots-123)⠇ (braille pattern dots-123)⠑ (braille pattern dots-15)
finger tip touching page with raised dots
തരം
ഭാഷകൾSeveral
സൃഷ്ടാവ്Louis Braille
കാലയളവ്
1824 to the present
Parent systems
Child systems
French Braille
English Braille
Bharati Braille
Chinese Braille
Japanese Braille
Korean Braille
etc.
Sister systems
New York Point
ദിശLeft-to-right
ISO 15924Brai, 570
Unicode alias
Braille
U+2800–U+28FF

അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും

തിരുത്തുക

ബ്രെയ്‌ലി ദിനം

തിരുത്തുക

ജനുവരി 4 ലോക ബ്രെയ്‌ലി ദിനമായി ആചരിക്കുന്നു. ലൂയിസ് ബ്രയ്‌ലിയുടെ ജന്മ ദിനമായ ജനുവരി നാലിനാണ് ലോക ബ്രെയ്‌ലി ദിനം ആചരിക്കുന്നത്. [2]

ബ്രെയിൽ ബാലറ്റ്

തിരുത്തുക
 
ബ്രെയിൽ ബാലറ്റ്

കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് പഞ്ചായത്ത് - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പ് കേന്ദ്രത്തിൽ പരസഹായമില്ലാതെ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ സജ്ജമാക്കിയിരുന്നു.[3]

  1. Roy, Noëlle, "Louis Braille 1809-1852, a French genius" (PDF), Valentin Haüy Association website, retrieved 2011-02-05
  2. "അന്ധരുടെ അക്ഷര വിളക്ക്".
  3. "കാഴ്ചയില്ലാത്തവർക്ക് വോട്ട് ചെയ്യാൻ ബ്രെയിൽ ബാലറ്റ്‌". 14 May 2016. Archived from the original on 2021-05-25. Retrieved 25 May 2021.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്രെയിൽ_ലിപി&oldid=3788310" എന്ന താളിൽനിന്ന് ശേഖരിച്ചത്