ബെർട്ടി ആൽബ്രെക്റ്റ് (ജീവിതകാലം: 15 ഫെബ്രുവരി 1893 - 31 മെയ് 1943) ഒരു ഫ്രഞ്ച് സ്ത്രീസമത്വവാദിയും രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് പ്രതിരോധനിരയിലെ രക്തസാക്ഷിയുമായിരുന്നു.

ബെർട്ടി ആൽബ്രെക്റ്റ്
ജനനം
ബെർത്തെ വൈൽഡ്

15 ഫെബ്രുവരി 1893
മരണം31 മേയ് 1943(1943-05-31) (പ്രായം 50)
പാരീസിനടുത്തുള്ള ഫ്രെൻസ് ജയിൽ
അന്ത്യ വിശ്രമംMonument to combattants in WW II, Mount Valérien, Suresnes, France
ദേശീയതഫ്രഞ്ച്
അറിയപ്പെടുന്നത്ഫ്രാൻസിലെ നാസി അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പ്

യുദ്ധപൂർ‌വ്വ ജീവിതം തിരുത്തുക

സ്വിസ് വംശജരായ പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽ ജനിച്ച ബെർത്ത് വൈൽഡ് മാർസെല്ലെ നഗരത്തിലെ ബൂർഷ്വാവർഗ്ഗത്തിൽനിന്നായിരുന്നു. മാർസെല്ലെയിലും പിന്നീട് ലോസാനിലും വിദ്യാഭ്യാസം ചെയ്തത അവർ 1912 ജൂണിൽ നഴ്‌സിംഗ് ഡിപ്ലോമ നേടി. ഒന്നാം ലോകമഹായുദ്ധസമയത്ത് അവർ ഒരു സൈനിക ആശുപത്രിയിൽ സേവനം നിർവ്വഹിച്ചു. 1919-ൽ ഒരു ഡച്ച് ഫിനാൻസിയറായിരുന്ന ഫ്രെഡറിക് ആൽബ്രെക്റ്റിനെ വിവാഹം കഴിച്ച അവർക്ക് ഫ്രെഡറിക് (ജനനം, 1920) മിറെയിൽ (1924-ൽ ജനനം)  എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു. ആദ്യം നെതർലാൻഡിൽ താമസിച്ചിരുന്ന ദമ്പതികൾ പിന്നീട് 1924-ൽ ലണ്ടനിലേക്ക് താമസം മാറി.[1] ലണ്ടനിൽ വച്ച് അവർ ഇംഗ്ലീഷ് ഫെമിനിസ്റ്റുകളെ കണ്ടുമുട്ടിയതോടെ, സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ സജീവമായി പ്രവർത്തിച്ചു.[2]

1929-ലെ സാമ്പത്തിക പ്രതിസന്ധിക്കും തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിനും ശേഷം ആൽബ്രെക്റ്റിന്റെ ഭർത്താവിന്റെ ബിസിനസ് പരാജയപ്പെട്ടു. പണം ലാഭിക്കുന്നതിനായി ഫ്രാൻസിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് അവർക്ക് മനസിലായി. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് (എന്നാൽ വിവാഹമോചനം നേടിയിട്ടില്ല), അവരും മക്കളും പാരീസിലേക്ക് മടങ്ങിപ്പോയി..[3]:64-65

അവിടെ, സോർബോണിലെ അധ്യാപകനും ഹ്യൂമൻ റൈറ്റ്‌സ് ലീഗിന്റെ പ്രസിഡന്റുമായിരുന്ന വിക്ടർ ബാഷുമായി അവർ സൗഹൃദം സ്ഥാപിച്ചു. സ്ത്രീകളുടെ അവകാശങ്ങളുടെ ഒരു തുറന്ന വക്താവായിരുന്ന ആൽബ്രെക്റ്റ്, Le Problème Sexuel (ലൈംഗിക പ്രശ്നം) എന്ന പേരിൽ ഒരു ഫെമിനിസ്റ്റ് ജേണൽ സ്ഥാപിച്ചുകൊണ്ട് ഗർഭനിരോധനത്തിനും ഗർഭച്ഛിദ്രത്തിനുമുള്ള അവകാശത്തിനായി പ്രചാരണം നടത്തി. ഭർത്താവിൻറെ ധനസഹായത്തോടെ ഈ ജേണൽ 1933 നവംബർ മുതൽ ജൂൺ 1935 വരെ അഞ്ച് ലക്കങ്ങൾ പ്രസിദ്ധീകരിച്ചു.[4]:83-88 1934 അവസാനത്തോടെ, ആൽബ്രെക്റ്റ് സോവിയറ്റ് യൂണിയൻ സന്ദർശിക്കുകയും സ്ത്രീകളുടെ അവകാശങ്ങൾ, വൈദ്യ പരിചരണം, സാമൂഹിക സഹായം, സ്കൂളുകൾ, സർവ്വകലാശാലകൾ, നഴ്സറികൾ, കിന്റർഗാർട്ടനുകൾ പോലുള്ള മേഖലകളിലെ സോവിയറ്റ് യൂണിയന്റെ പുരോഗതിയെക്കുറിച്ച് മനസിലാക്കുകയും അനുകൂലമായ മതിപ്പോടെ മടങ്ങുകയും ചെയ്തു.[5]:88-911935-ൽ എത്യോപ്യ എയ്ഡ് കമ്മിറ്റിയുടെ സ്ഥാപനത്തിന്  അവർ സഹായിച്ചു.

1933-ൽ, നാസിസത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവതിയാകുകയും മ്യൂണിക്ക് ഉടമ്പടികളോട് ശത്രുത പുലർത്തുകയും ചെയ്ത ആൽബ്രെക്റ്റ്, ജർമ്മൻ അഭയാർത്ഥികളെ (പ്രധാനമായും ഫാസിസത്തിനെതിരെ പലായനം ചെയ്യുന്ന ജൂതന്മാരും രാഷ്ട്രീയ വിമതരും) സെയിന്റ്-മാക്സിമിലെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും അവിടെവച്ച് യുദ്ധത്തെ അതിജീവിക്കുകയും ഫ്രഞ്ച് പ്രതിരോധ പോരാളികളുടെ ഏറ്റവും പ്രശസ്തമായ ജീവിക്കുന്ന പ്രതിനിധികളിൽ ഒരാളായി മാറുകയും ചെയ്ത ക്യാപ്റ്റൻ ഹെൻറി ഫ്രെനെയെ കണ്ടുമുട്ടി. ഫ്രഞ്ച് പ്രതിരോധ പോരാളികളുടെ ഏറ്റവും പ്രശസ്തമായ ജീവനുള്ള പ്രതിനിധികളിൽ ഒരാളായി മാറുകയും ചെയ്തു. അവരുടെ രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും (അക്കാലത്ത്, അദ്ദേഹം ദേശീയ വലതുപക്ഷമായിരുന്നപ്പോൾ അവർ ഇടതുപക്ഷ ചായ്‌വുള്ള പ്രസ്ഥാനങ്ങളുമായി സജീവമായി ബന്ധപ്പെട്ടിരുന്നു), ആൽബ്രെക്റ്റും ഫ്രെനെയും സൌഹൃദം കാത്തുസൂക്ഷിക്കുകയും  പിന്നീട് പ്രധാന പ്രതിരോധ പ്രസ്ഥാനമായ കോമ്പാറ്റിന്റെ സഹ-സംഘാടകരുമായി മാറുകയും ചെയ്തു.[6]:94-96

അവലംബം തിരുത്തുക

  1. "Berty Albrecht | Chemins de mémoire". www.cheminsdememoire.gouv.fr. Retrieved 2023-01-05.
  2. "Berty ALBRECHT". Musée de l'Ordre de la Libération (in ഫ്രഞ്ച്). Retrieved 2023-01-05.
  3. Missika, Dominique (2002). Berty Albrecht. Paris: Perrin. ISBN 2-262-02383-2.
  4. Missika, Dominique (2002). Berty Albrecht. Paris: Perrin. ISBN 2-262-02383-2.
  5. Missika, Dominique (2002). Berty Albrecht. Paris: Perrin. ISBN 2-262-02383-2.
  6. Missika, Dominique (2002). Berty Albrecht. Paris: Perrin. ISBN 2-262-02383-2.
"https://ml.wikipedia.org/w/index.php?title=ബെർട്ടി_ആൽബ്രെക്റ്റ്&oldid=3908730" എന്ന താളിൽനിന്ന് ശേഖരിച്ചത്