ബെന്നി പുന്നത്തറ
എഴുത്തുകാരനും വാഗ്മിയും കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളുമാണ് ബെന്നി പുന്നത്തറ. ശാലോം പ്രസിദ്ധീകരണങ്ങളുടെ[1] ചീഫ് എഡിറ്ററും ശാലോം ടെലിവിഷൻ[2] ചെയർമാനുമായ ഇദ്ദേഹത്തെ 2011ൽ കത്തോലിക്കാസഭ ഷെവലിയർ പട്ടം നൽകി ആദരിച്ചു[3][4][5].
ബെന്നി പുന്നത്തറ | |
---|---|
ജനനം | |
ദേശീയത | ![]() |
തൊഴിൽ | ശാലോം ടെലിവിഷൻ ചെയർമാൻ, ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ |
അറിയപ്പെടുന്ന കൃതി | നിലവിളി കേൾക്കുന്ന ദൈവം, സാമ്പത്തിക പുരോഗതിയുടെ സുവിശേഷം, വിജയം നൽകുന്ന കർത്താവ് |
ജീവിത രേഖ തിരുത്തുക
1960 ഫെബ്രുവരി ഒന്നിന് എറണാകുളം ജില്ലയിലെ ഞാറക്കാട്, പുന്നത്തറ മർക്കോസ് - സാറാമ്മ ദമ്പതികളുടെ മകനായി ജനിച്ച ബെന്നി പുന്നത്തറ, 17 വർഷത്തോളം ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 1995ൽ ജോലി രാജിവച്ചു മുഴുവൻ സമയ സുവിശേഷ പ്രവർത്തനം ആരംഭിച്ചു. അദ്ധ്യാപികയും എഴുത്തുകാരിയുമായ സ്റ്റെല്ല ബെന്നിയാണ് ഭാര്യ. മക്കൾ മനു, നിർമ്മൽ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് പെരുവണ്ണാമൂഴി എന്ന ഗ്രാമത്തിലാണ് ഇപ്പോൾ താമസിക്കുന്നത്.
പ്രധാന രചനകൾ തിരുത്തുക
ആത്മാവിന്റെ പ്രതിധ്വനികൾ, ഷീനാർ സമതലത്തിലെ വിലാപങ്ങൾ, കാലത്തിന്റെ അടയാളങ്ങൾ, കൃപയുടെ നീർച്ചാലുകൾ, നിലവിളി കേൾക്കുന്ന ദൈവം, സാമ്പത്തിക പുരോഗതിയുടെ സുവിശേഷം, വിജയം നൽകുന്ന കർത്താവ്, മനുഷ്യ പുത്രന്റെ അടയാളം,[6] തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. ബെന്നി പുന്നത്തറയുടെ പുസ്തകങ്ങൾ തമിഴ്, ഹിന്ദി, കന്നഡ, ഇംഗ്ളീഷ്, ജെർമ്മൻ, സ്പാനിഷ് എന്നീ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പുരസ്കാരങ്ങൾ, ബഹുമതികൾ തിരുത്തുക
- കെ.സി.ബി.സിയുടെ മാധ്യമ പുരസ്കാരം.(2002)
- മികച്ച സാമൂഹിക സാംസ്കാരിക പ്രവർത്തനത്തിനുള്ള ദർശന പുരസ്കാരം.(2006)
- ബെറ്റർ ലൈഫ് മൂവ്മെന്റ് നൽകിയ 'കേരളസഭാതാരം' പുരസ്കാരം.(2007)
- കത്തോലിക്കാ കോൺഗ്രസിന്റെ 'ഈ നൂറ്റാണ്ടിന്റെ അത്മായപ്രേഷിതൻ' പുരസ്കാരം.(2010)
- 'ഷീനാർ സമതലത്തിലെ വിലാപങ്ങൾ' എന്ന പുസ്തകം ബിഷപ് വള്ളോപ്പിള്ളി അവാർഡിനു അർഹമായി(2010)[3].
- ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഷെവലിയർ[7] ബഹുമതി നൽകി (2012 ഫെബ്രുവരി)
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-28.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-28.
- ↑ 3.0 3.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-28.
- ↑ http://www.madhyamam.com/news/139582/111215/
- ↑ http://malayalam.webdunia.com/spiritual/religion/article/1112/15/1111215017_1.htm /
- ↑ http://sophiabooks.in/shop?page=shop.product_details&product_id=130&flypage=flypage.tpl&pop=1/
- ↑ http://www.nrimalayalee.com/bro-benny-punnathara-honoured-with-shevaliyar-position.html/