നേപ്പാളിലെ കാഠ്മണ്ഡു ജില്ലയിൽ ശിവപുരി മലയുടെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം[1]. തുറന്ന നിലയിലുള്ള ഈ ക്ഷേത്രത്തിലെ (open air temple) മുഖ്യ പ്രതിഷ്ഠ ശയന നിലയിലുള്ള മഹാവിഷ്ണുവാണ്. നേപ്പാളിലെ ഏറ്റവും വലിയ ശിലാശിൽപമാണ് ഈ മഹാവിഷ്ണു പ്രതിഷ്ഠ എന്നു കരുതുന്നു[2].

ബുദ്ധനീലകണ്ഠ ക്ഷേത്രം
ബുദ്ധനീലകണ്ഠ ക്ഷേത്രത്തിലെ മഹാവിഷ്ണു പ്രതിഷ്ഠ
ബുദ്ധനീലകണ്ഠ ക്ഷേത്രം is located in Nepal
ബുദ്ധനീലകണ്ഠ ക്ഷേത്രം
Shown within Nepal
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം27°46′41″N 85°21′44″E / 27.7781°N 85.3622°E / 27.7781; 85.3622
മതവിഭാഗംഹിന്ദുയിസം
ജില്ലകാഠ്മണ്ഡു
സംസ്ഥാനംഭാഗ്‌മതി
രാജ്യംനേപ്പാൾ
ക്ഷേത്രകവാടത്തിലെ കാളകളുടെ ശിൽപങ്ങൾ
ക്ഷേത്രകവാടം

പ്രതിഷ്ഠ തിരുത്തുക

നാരായന്താൻ ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന ബുദ്ധനീലകണ്ഠ ക്ഷേത്രത്തിന് ബുദ്ധനുമായി യാതൊരു ബന്ധമില്ല. ഒറ്റക്കരിങ്കല്ലിൽ കൊത്തിയ വിഗ്രഹത്തിന് അഞ്ച് മീറ്റർ (16.4 അടി) ഉയരമുണ്ട്. പതിമൂന്ന് മീറ്റർ നീളമുള്ള ഒരു തടാകത്തിൽ അനന്തന്റെ മുകളിൽ ശയിക്കുന്ന നിലയിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്[3].

വിവാദം തിരുത്തുക

കരിങ്കൽവിഗ്രഹം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയാണ് എന്ന വിശ്വാസത്തിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 1957 ൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശ്രമം നടന്നുവെങ്കിലും സത്യാവസ്ഥ എന്താണെന്ന് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ലാവാ ശിലയോട് സദൃശമായ ശിലയാണ് പ്രതിഷ്ഠയിലുള്ളത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന്റെ കാരണം തേടിയുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് ശ്രമം നടക്കുന്നുവെങ്കിലും അത് അനുവദിക്കപ്പെടുന്നില്ല.

ഉത്സവം തിരുത്തുക

കാർത്തിക മാസത്തിൽ (ഒക്ടോബർ - നവംബർ മാസങ്ങളിൽ) നടക്കുന്ന ഹരിബോന്ദിനി ഏകാദശി മേള ഇവിടുത്തെ പ്രധാന ചടങ്ങാണ്. ആയിരക്കണക്കിന് വിശ്വാസികൾ ഈ ചടങ്ങിൽ സംബന്ധിക്കുന്നു. വിഷ്ണുവിനെ അദ്ദേഹത്തിൻറെ ദീർഘമായ ഉറക്കത്തിൽ നിന്നും ഉണർത്തുന്നതിനുള്ള ചടങ്ങുകളാണ് ഈ ഉൽസവത്തിൽ നടത്തുന്നത്[4].

വിശ്വാസങ്ങൾ തിരുത്തുക

1641 മുതൽ 1674 വരെ നേപ്പാൾ ഭരിച്ചിരുന്ന പ്രതാപ് മല്ല രാജാവിന് ഉണ്ടായ ഒരു അശരീരിയുടെ ഫലമായി അതിനു ശേഷമുള്ള നേപ്പാളി ഭരണാധികാരിളാരും തന്നെ ഈ ക്ഷേത്രം സന്ദർശിച്ചിട്ടില്ല. ക്ഷേത്രം സന്ദർശിച്ചാൽ രാജാവിന് അകാല മൃത്യുവുണ്ടാകും എന്നായിരുന്നത്രേ വിശ്വാസം. ഈ ഭയം മൂലം പിൽക്കാല രാജാക്കൻമാർ ക്ഷേത്ര സന്ദർശനം ഒഴിവാക്കുകയായിരുന്നുവത്രേ![5]

 
ബുദ്ധനീലകണ്ഠ ക്ഷേത്ര സമുച്ചയം

അവലംബം തിരുത്തുക

  1. "Ministry of Culture, Tourism and Civil Aviation - Government of Nepal". www.tourism.gov.np. Retrieved 2016-07-31.
  2. "Budhanilkantha, Nepal - Lonely Planet". lonelyplanet.com. Retrieved 2015-09-14.
  3. "Buddha Nilakantha Temple Nepal ~ Blog on vishnu temples". divyadesamyatra.blogspot.com. Retrieved 2015-09-14.
  4. "Budhanilkantha". sacredsites.com. Retrieved 2015-09-14.
  5. "Budhanilkantha". Places of Peace and Power.
"https://ml.wikipedia.org/w/index.php?title=ബുദ്ധനീലകണ്ഠ_ക്ഷേത്രം&oldid=3972045" എന്ന താളിൽനിന്ന് ശേഖരിച്ചത്