ബി.കെ. ശേഖർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കേരളത്തിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നേതാവായിരുന്നു ബി.കെ. ശേഖർ. (1960 ജനുവരി 14 - 2011 ഏപ്രിൽ 20 ). ബി.ജെ.പിയുടെ കേരളാ ഘടകത്തിന്റെ വൈസ് പ്രസിഡണ്ടായിരുന്നു ശേഖർ.

ബി.കെ. ശേഖർ
B-k-shekar.jpg
ബി.കെ. ശേഖർ
വ്യക്തിഗത വിവരണം
ജനനം‌1960 ജനുവരി 14
ഋഷിമംഗലം, കേരളം
മരണം2011 ഏപ്രിൽ, 20
എറണാകുളം, കേരളം
രാജ്യം ഇന്ത്യ
രാഷ്ട്രീയ പാർട്ടിഭാരതീയ ജനതാ പാർട്ടി

ജീവിതരേഖതിരുത്തുക

തിരുവനന്തപുരം ജില്ലയിലെ ഋഷിമംഗലത്ത് ബാലകൃഷ്ണപിള്ളയുടെയും മന്ദാകിനി അമ്മയുടെയും മകനായി 1960 ജനുവരി 14-നാണ് ശേഖർ ജനിച്ചത്. വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ഇദ്ദേഹം വിദ്യാർത്ഥിമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി, വൈസ് പ്രസിഡണ്ട്, യുവമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി, വൈസ് പ്രസിഡണ്ട്, ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന മീഡിയ സെൽ കൺവീനർ, സംസ്ഥാനവക്താവ് എന്നീ പദവികൾ വഹിച്ചു. തിരുവനന്തപുരം എയർപോർട്ട് വികസന അതോറിട്ടി ചെയർമാൻ, കേരള സർവകലാശാല സെനറ്റംഗം, കനറാബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1]

മൂന്നു വട്ടം നിയമസഭയിലേയ്ക്കും ജില്ലാ കൗൺസിലിലേക്കും ശേഖർ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 1996 ൽ പഴയ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിലും 2001 ൽ തിരുവനന്തപുരം ഈസ്റ്റിലും മത്സരിച്ചു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാമണ്ഡലത്തിൽ നിന്നും ബി.ജെ.പി. സ്ഥാനാർത്ഥിയായി ജനവിധി തേടി.

2011 ഏപ്രിൽ 20-നു് അർബുദബാധയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു[2]. ഭാര്യ ശ്യാമ. മകൾ ഗൗരി കല്യാണി.

അവലംബംതിരുത്തുക

  1. "ബി.കെ.ശേഖർ അന്തരിച്ചു". മാതൃഭൂമി. 21 ഏപ്രിൽ 2011. ശേഖരിച്ചത് 25 ഏപ്രിൽ 2011.
  2. ബി.ജെ.പി നേതാവ് ബി.കെ ശേഖർ അന്തരിച്ചു
"https://ml.wikipedia.org/w/index.php?title=ബി.കെ._ശേഖർ&oldid=3425000" എന്ന താളിൽനിന്ന് ശേഖരിച്ചത്