ബിസയർ കർവ് എന്നത് കംപ്യൂട്ടർ ഗ്രാഫിക്സിലും അനുബന്ധ മേഖലകളിലും ഉപയോഗിക്കുന്ന പാരാമെട്രിക് കർവുകളാണ്. ഒരു കൂട്ടം നിയന്ത്രണബിന്ധുക്കളുടെ സഹായത്തോടെ ഒഴുക്കുള്ളതും തുടർച്ചയുള്ളതുമായ വളവുവരകൾ പ്രത്യേകം ഫോർമുലയുടെ അടിസ്ഥാനത്തിൽ നിർമ്മിക്കുവാൻ ഇതിലൂടെ കഴിയുന്നു. വൃത്തം, ചതുരം തുടങ്ങി കണക്കുകൊണ്ട് പ്രതിനിധാനം ചെയ്യാൻ വിഷമമുള്ള രൂപങ്ങളെ ഗണിതശാസ്ത്രഫോർമുലകൾ കൊണ്ടു തന്നെ പ്രതിനിധാനം ചെയ്യാൻ ബിസയർ കർവു വഴി സാധിക്കുന്നു. പയറീ ബിസയർ എന്ന ഫ്രഞ്ച് എഞ്ചിനീയറെ അനുസ്മരിച്ചാണ് ബിസയർ കർവ് എന്ന പേര് ഉണ്ടായത്. 1960 കളിൽ അദ്ദേഹം ഈ വളവുവരകൾ റെനോൾട്ട് കാറുകളുടെ ശരീരം ഉണ്ടാക്കുന്നതിന് ഉപയോഗിച്ചു. ഇപ്പോൾ കംപ്യൂട്ടറിൽ ഫോണ്ടുകൾ ഉണ്ടാക്കുന്നതിനും അനിമേഷനുകൾ ഉണ്ടാക്കുന്നതിനും കൂടുതലായി ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ബിസയർ_കർവ്&oldid=3729348" എന്ന താളിൽനിന്ന് ശേഖരിച്ചത്