സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ബാഗസെറടോപ്സ്. ദിനോസർ യുഗത്തിന്റെ അവസാന കാലഘട്ടം ആയ അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്, എങ്കിലും ഇവയുടെ ശരീരഘടന തികച്ചും പ്രാചീന സെറാടോപിയകളുടെ പോലെ ആയിരുന്നു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ്. പേരിന്റെ അർഥം ചെറിയ, മുഖത്ത് കൊമ്പുള്ളവൻ എന്നാണ്.[1]

ബാഗസെറടോപ്സ്
Skull
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Bagaceratops

Maryanska & Osmolska (1975)
Species

B. rozhdestvenskyi

ശാരീരിക ഘടന

തിരുത്തുക

3.3 അടി നീളവും , 50 സെന്റീ മീറ്റർ ഉയരവും ഉണ്ടായിരുന്ന ഇവയ്ക്ക് 22 കിലോ ആയിരുന്നു ഭാരം. തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ചെറിയ ഒരു ആവരണം ഉണ്ടായിരുന്നു ( ഫ്രിൽ). തത്തകളുടെ പോലെയുള്ള ചുണ്ടായിരുന്നു ഇവയ്ക്ക്. ഈ കുടുംബത്തിൽ സാധാരണയായി കാണാറുള്ള നെറ്റിയിൽ ഇരു കണ്ണുകൾക്കും മുകളിൽ നിന്നും ഉണ്ടാവാറുള്ള കൊമ്പുകൾ ഇവയ്ക്കു ഇല്ലായിരുന്നു , എന്നാൽ മുക്കിനു മുകളിൽ കൊമ്പിന് സമാനമായ ഒരു അസ്ഥിയുടെ ആവരണം ഉണ്ടായിരുന്നു.

  1. "Bagaceratops." In: Dodson, Peter & Britt, Brooks & Carpenter, Kenneth & Forster, Catherine A. & Gillette, David D. & Norell, Mark A. & Olshevsky, George & Parrish, J. Michael & Weishampel, David B. The Age of Dinosaurs. Publications International, LTD. p. 132. ISBN 0-7853-0443-6.
"https://ml.wikipedia.org/w/index.php?title=ബാഗസെറടോപ്സ്&oldid=2446860" എന്ന താളിൽനിന്ന് ശേഖരിച്ചത്