1928 ഡിസംബർ ആറാം തീയതി കൊളംബിയയിലെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയിൽ സമരം ചെയ്ത തൊഴിലാളികളെ വിധ്വംസന പ്രവർത്തികൾ ചെയ്തു എന്നാരോപിച്ച് കൊളംബിയൻ സേന വെടിവെച്ചു കൊല്ലുകയുണ്ടായി, ഈ സംഭവം ബനാന കൂട്ടക്കൊല (Banana massacre) എന്നറിയപ്പെടുന്നു. സമാധാന പരമായി സമരം ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളെ കൊളംബിയയിലെ അമേരിക്കൻ ഉദ്യോഗസ്ഥരും, യുണൈറ്റഡ് ഫ്രൂട്ട് കമ്പനി ഉദ്യോഗസ്ഥരും ചേർന്ന് കമ്യൂണിസ്റ്റ് ബന്ധമുള്ള തീവ്രവാദികൾ എന്നു മുദ്രകുത്തുകയായിരുന്നു. കമ്പനിയുടെ സുഗമമായ പ്രവർത്തനത്തിനു, കൊളംബിയ സർക്കാർ ആവശ്യമായ നടപടികൾ എടുത്തില്ലെങ്കിൽ അമേരിക്ക ഈ പ്രശ്നത്തിൽ ഇടപെടുമെന്നു കാണിച്ചു കൊളംബിയൻ സർക്കാരിനു ടെലഗ്രാം സന്ദേശമയച്ചു. തുടർന്ന കൊളംബിയൻ സർക്കാർ നടത്തിയ പട്ടാള ഇടപെടലിൽ 2000 ഓളം തൊഴിലാളികൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു.[1]

ബനാന കൂട്ടക്കൊല
ബനാന കൂട്ടക്കൊല
സമരനേതാക്കൾ
സ്ഥലം സിയനേഗ, കൊളംബിയ
സംഭവസ്ഥലം യുണൈറ്റഡ് ഫ്രൂട്ട് കമ്പനി തൊഴിലാളികൾ
തീയതി 1928 ഡിസംബർ 6
ആക്രമണ സ്വഭാവം വെടിവെപ്പ്, കൂട്ടക്കൊല
മരണസംഖ്യ രണ്ടായിരത്തോളം എന്നു കണക്കാക്കുന്നു

ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന നോവലിൽ ഗബ്രിയേൽ ഗർസിയ മാർക്വേസ് സംഭവത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.[2]

സമരം തിരുത്തുക

1928 ൽ വാഴക്കൃഷിത്തോട്ടത്തിലെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കാരംഭിച്ചു. മെച്ചപ്പെട്ട ജീവിത സാഹചര്യം, എട്ടു മണിക്കൂർ ജോലി, എഴുതി തയ്യാറാക്കിയ കരാർ, ആഴ്ചയിൽ ആറു ദിവസം മാത്രം ജോലി എന്നിവയായിരുന്നു അവരുടെ ആവശ്യങ്ങൾ. രാജ്യം കണ്ട ഏറ്റവും വലിയൊരു പണിമുടക്കായി അതു മാറുകയായിരുന്നു. ലിബറൽ പാർട്ടിയിലെ തീവ്ര നിലപാടുകൾ വച്ചു പുലർത്തുന്ന അംഗങ്ങളും, കമ്മ്യൂണിസ്റ്റു പാർട്ടിയിലെ അംഗങ്ങളും സമരത്തിനു അനുഭാവം പ്രകടിപ്പിച്ചു പങ്കു ചേർന്നു.

കൂട്ടക്കൊല തിരുത്തുക

സമരത്തെ നേരിടാൻ കൊളംബിയൻ സർക്കാർ സൈന്യത്തെ നിയോഗിച്ചു. സൺഡേ പ്രാർത്ഥനക്കുശേഷം തടിച്ചു കൂടിയ ജനങ്ങൾക്കു നേരെ പട്ടാളം നാലുപാടു നിന്നും യന്ത്രതോക്കുകൾ കൊണ്ടു വെടിയുതിർത്തു.[3] ഈ സൈനിക നടപടിയിൽ 47 പേർ മരിച്ചു എന്നതായിരുന്നു സർക്കാരിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇന്നും അഞ്ജാതമാണ്. മരണസംഖ്യ 2000 വരെ ഉയർന്നേക്കാമെന്ന് ഇതിനെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയവർ പറയുന്നു.[4]മൂവായിരത്തിലധികം ആളുകൾ മരിച്ചിട്ടുണ്ടാവാമെന്ന് അന്ന് രക്ഷപ്പെട്ടവരിൽ ചിലർ സാക്ഷ്യപ്പെടുത്തുന്നു. യഥാർത്ഥ സംഖ്യ പുറംലോകം അറിയാതിരിക്കാൻ ജഡങ്ങൾ കടലിലെറിഞ്ഞിട്ടുണ്ടാവാമെന്നും അവർ പറയുന്നു.

അവലംബം തിരുത്തുക

  1. "The santa marta massacre". Columbia War. Archived from the original on 2012-07-17. Retrieved 2016-08-22.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Historical Backgrounds: the United Fruit Massacre and Márquez's One Hundred Years of Solitude". Houston University. Archived from the original on 2016-08-22. Retrieved 2016-08-22.{{cite web}}: CS1 maint: bot: original URL status unknown (link)
  3. Bucheli, Marcelo. Bananas and business: The United Fruit Company in Colombia, 1899–2000. {{cite book}}: Cite has empty unknown parameter: |coauthors= (help) p. 132
  4. Roberto Herrera Soto y Rafael Romero Castañeda. La Zona Bananera del Magdalena. Historia y Léxico. Bogotá. Instituto Caro y Cuervo. 1979
"https://ml.wikipedia.org/w/index.php?title=ബനാന_കൂട്ടക്കൊല&oldid=3777123" എന്ന താളിൽനിന്ന് ശേഖരിച്ചത്