ജർമ്മൻ വംശജനായ ഒരു സ്വിസ് തത്വജ്ഞാനിയും ആത്മീയവാദിയുമായിരുന്നു ഫ്രിത്ജോഫ് ഷോൺ (1907-1998). പാരമ്പര്യചിന്താരീതി പിന്തുടർന്നുവന്ന അദ്ദേഹം, ആത്മീയത, അതിഭൗതികത, മതം, കല, നരവംശശാസ്ത്രം എന്നിവയിൽ ഇരുപതിലധികം കൃതികൾ രചിച്ചിട്ടുണ്ട്. വിവിധ ലോകഭാഷകളിലേക്ക് ഇവ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രകാരൻ, കവി എന്നീ നിലകളിലും അദ്ദേഹം വിഖ്യാതനാണ്.

ആനന്ദ കുമാരസ്വാമി, റെനെ ഗ്വെനൻ എന്നിവരോടൊപ്പം ഇരുപതാം നൂറ്റാണ്ടിലെ ശാശ്വത തത്വചിന്തയുടെ (പെരിനിയൽ ഫിലോസഫി) പ്രതിനിധിയായി ഷോൺ വിലയിരുത്തപ്പെടുന്നു. ദൈവത്തിന്റെ അസ്ഥിത്വം അംഗീകരിക്കുന്ന അദ്ദേഹം, മതതത്വങ്ങൾക്കിടയിലെ വൈജാത്യങ്ങളോടൊപ്പം നിലനിൽക്കുന്ന പൊതുസത്തയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്രിത്ജോഫ്_ഷോൺ&oldid=3718917" എന്ന താളിൽനിന്ന് ശേഖരിച്ചത്