ഫോർത്തുനാത്തൂസ് താൻഹൊയ്‌സറെ

ബ്രദേഴ്സ് ഓഫ് സെൻറ് ജോൺ ഓഫ് ഗോഡ് സഭയുടെ ഭാരതത്തിലെ ആരംഭകനും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായിരുന്നു ബ്രദർ ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സറെ. (1918 ഫെബ്രുവരി 27 - 2005 നവംബർ 21) കത്തോലിക്കാ സഭയിലെ വിശുദ്ധപദവി പ്രഖ്യാപന ഭാഗമായി ഇദ്ദേഹത്തെ 2014 നവംബർ 22-ന് ഫ്രാൻസിസ് മാർപ്പാപ്പ ദൈവദാസനായി പ്രഖ്യാപിച്ചു.[1]

ഫോർത്തുനാത്തൂസ് താൻഹൊയ്‌സറെ

1918 ഫെബ്രുവരി 27 ന് ജർമനിയിലെ ബർലിനിൽ ജനിച്ചു. 1969-ൽ കേരളത്തിലെത്തിയ ബ്രദർ 1972-ൽ ഇടുക്കി ജില്ലയിലെ കട്ടപ്പനയിലെത്തെി.[2] മാതാപിതാക്കളായ എവാർഡ് താൻഹോയ്സറിൻെറയും മറിയയുടെയും പാത പിന്തുടർന്നും രോഗികളോടും അനാഥരോടുമുള്ള താൽപര്യവും മൂലം പ്രതീക്ഷഭവൻ ആരംഭിച്ചു.[2] 1977-ൽ രോഗീ ശുശ്രൂഷയ്ക്കായും വിശിഷ്യാ സ്ത്രീകളുടെ പരിചരണത്തിനായും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെൻറ് ജോൺ ഓഫ് ഗോഡ് എന്ന സന്യാസ സമൂഹം രൂപവത്കരിച്ചു.[2]

അനാഥരെ ഏറ്റെടുത്ത് ചികിത്സ, വിദ്യാഭ്യാസസഹായങ്ങൾ നൽകുകയും 5000-ലധികം കുടുംബങ്ങൾക്ക് വീടുനൽകുകയും ചെയ്തു. 2005 നവംബർ 21-ന് അന്തരിച്ചു.[3]

സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെ ആരംഭം തിരുത്തുക

ഉപ്പുതറയിലെ ഹെൽത്ത്‌ സെന്റർ മാത്രമുണ്ടായിരുന്ന കാലത്ത് കട്ടപ്പനയിൽ വസൂരിയും മലമ്പനിയും പിടിപെട്ടു നിരവധിപേർ മരണപ്പെടുന്ന സാഹചര്യത്തിലാണ് ഇപ്പോൾ സെന്റ്‌ മാർത്താസ്‌ മഠം സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തായി ബ്രദർ 1968 ഡിസംബർ 8-ന് ഡിസ്പെൻസറി ആരംഭിച്ചത്. പിന്നീട് കൂടുതൽ സൗകര്യങ്ങൾക്കായി മറ്റൊരു കെട്ടിടം നിർമിച്ച്‌ അവിടേയ്‌ക്ക്‌ പ്രവർത്തനം മാറ്റി. ഇതിനുശേഷം ഇപ്പോൾ ആശുപത്രി സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തു പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.[4]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക