ചൊവ്വയെ പറ്റിയും അതിന്റെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവയെപ്പറ്റിയും പഠിക്കാൻ 1988-ൽ സോവിയറ്റ് യൂണിയൻ രണ്ടു മനുഷ്യരഹിത ബഹിരാകാശപേടകങ്ങളെ അയക്കുകയുണ്ടായി. ഈ പദ്ധതിയാണ് ഫോബോസ് പദ്ധതി. ഫോബോസ് 2 ചൊവ്വയുടെ ഭ്രമണ പേടകമാവുകയും ചൊവ്വയുടെ 40 മീറ്റർ സൂക്ഷ്മതയുള്ള 38 ചിത്രങ്ങൾ ഭൂമിയിലേക്ക്‌ അയക്കുകയും ചെയ്തു. പദ്ധതിയിലെ രണ്ടു പേടകങ്ങൾക്കും നിർണായകമായ തകരാർ സംഭവിച്ചതോടെ ഫോബോസ് പദ്ധതിക്ക് അന്ത്യമായി.

ഫോബോസ് 2
ഫോബോസ് ബഹിരാകാശ പേടകം, ചിത്രകാരന്റെ ഭാവനയിൽ.
സംഘടനIKI
ഉപയോഗലക്ഷ്യംഭ്രമണ പേടകം
Satellite ofചൊവ്വ
ഭ്രമണപഥത്തിൽ എത്തിയ ദിവസംജനുവരി 29, 1989
വിക്ഷേപണ തീയതിജൂലായ് 12, 1988
വിക്ഷേപണ വാഹനംപ്രോടോൻ-കെ റോക്കറ്റ്
COSPAR ID1988-059A
Homepageഫോബോസ് പദ്ധതി
പിണ്ഡം2600 കി.ഗ്ര. (6220 കി.ഗ്ര. ഭ്രമണ പഥത്തിൽ എത്തിക്കാനാവശ്യമായ ഉപകരണങ്ങളും ചേർത്ത്)

1975 മുതൽ 1985 വരെ നീണ്ടുനിന്ന വെനേറ എന്ന പദ്ധതിക്ക് ശേഷം പുതിയ രൂപകല്പ്പനയോടെ നിർമ്മിച്ച പേടകങ്ങളായിരുന്നു ഫോബോസ് 1, ഫോബോസ് 2 എന്നിവ. 1988, ജൂലായ് 7ന് ഫോബോസ് 1-ഉം, 1988 ജൂലായ് 12ന് ഫോബോസ് 2-ഉം വിക്ഷേപിച്ചു. പ്രോട്ടോൻ-കെ എന്ന റോക്കറ്റ് ആണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഓരോ പേടകത്തിനും 2600 കിലോഗ്രാം പിണ്ഡമുണ്ടായിരുന്നു.

സ്വീഡൻ, സ്വിറ്റ്സർലൻഡ് , ഓസ്ട്രിയ, ഫ്രാൻസ്, പശ്ചിമജർമ്മനി, അമേരിക്കൻ ഐക്യനാടുകൾ എന്നീ 14 രാഷ്ട്രങ്ങളുമായുള്ള സഹകരണത്തോടെയാണ് സോവിയറ്റ് യൂണിയൻ ഈ പദ്ധതി ആവിഷ്കരിച്ചത്.

"https://ml.wikipedia.org/w/index.php?title=ഫോബോസ്_പദ്ധതി&oldid=1948722" എന്ന താളിൽനിന്ന് ശേഖരിച്ചത്