ഫാമിലി മാറ്റേഴ്സ്[1]ഇന്ത്യൻ വംശജനായ കനേഡിയൻ എഴുത്തുകാരൻ റോഹിൻടൺ മിസ്ത്രി എഴുതിയ ഇംഗ്ലീഷു നോവലാണ്.2002-ൽ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത് മക്ലെല്ലന്ഡ് സ്റ്റ്യൂവർട്ട് ആയിരുന്നു. പിന്നീടുള്ള പതിപ്പുകൾ ഫാബർ അന്ഡ് ഫാബർ ആണ് പ്രകാശനം ചെയ്തത്. പാർസി കുടുംബത്തെ കേന്ദ്രീകരിച്ചുള്ള നോവലായതിനാൽ അവരുടെ തനതായ സംസ്കാരത്തിന്റേയും ചിട്ടവട്ടങ്ങളുടേയും വിവരണങ്ങൾ നോവലിലുണ്ട്.

നോവലിനെപ്പറ്റി തിരുത്തുക

എഴുപത്തൊമ്പതുകാരനും പാർകിൻസൺ രോഗിയുമായ നരിമാൻ വക്കീലിന് മക്കളുടെ സഹായം കൂടാതെ ജീവിക്കാനാവില്ല. പണ്ട് ലൂസി എന്ന ചെറുപ്പക്കാരിയുമായി പ്രണയത്തിലായിരുന്നെങ്കിലും അവൾ പാർസിയല്ലെന്ന കാരണത്താൽ ആ വിവാഹം മുടങ്ങി. നഷ്ടപ്രണയത്തെക്കുറിച്ചുള്ള നിരാശ വാർധക്യദശയിൽ നരിമാനെ വല്ലാതെ നോവിക്കുന്നുണ്ട്.തന്റെ സമ്പാദ്യമൊക്കെ നരിമാൻ മക്കൾക്ക് എഴുതിക്കൊടുത്തുവെങ്കിലും ജാലും കൂമിയും രണ്ടാനച്ഛനെ ശുശ്രൂഷിക്കുന്നതിൽ തത്പരരല്ല. റോക്സാന അതിനു തയ്യാറാണെങ്കിലും അവൾക്കും ഭർത്താവ് യസാദിനും അവരുടേതായ പരിമിതികൾ ഉണ്ട്. ഇംഗ്ലീഷു പ്രഫസറായിരുന്ന നരിമാന് ഈ വൃദ്ധാവസ്ഥയിലാണ് കിംഗ് ലിയറിന്റെ പൊരുൾ മുഴുവനായും മനസ്സിലാവുന്നത്.

അവലംബം തിരുത്തുക

  1. Rohinton Mistry (2008). Family Matters. Faber & Faber. ISBN 9780571248575.
"https://ml.wikipedia.org/w/index.php?title=ഫാമിലി_മാറ്റേഴ്സ്&oldid=2521226" എന്ന താളിൽനിന്ന് ശേഖരിച്ചത്