പ്ലാസ്റ്റിഡ്
പ്ലാസ്റ്റിഡ് (Greek: πλαστός; plastós: formed, molded – plural plastids) സസ്യങ്ങളുടെയും ആൽഗകളുടെയും കോശങ്ങളിൽ മറ്റു കോശാംഗങ്ങളുടെ കൂടെ കാണപ്പെടുന്ന ഒരു രണ്ടു സ്തരങ്ങളുള്ള കോശാംഗമാണ്.[1] കോശങ്ങളിൽ ഉപയോഗിക്കുന്ന രാസസംയുക്തങ്ങളുടെ ഉത്പാദനവും സംഭരണവും പ്ലാസ്റ്റിഡുകളിലാണ് നടക്കുന്നത്. പലപ്പോഴും പ്രകാശസംശ്ലേഷണത്തിനുപയോഗിക്കുന്ന വർണ്ണവസ്തുക്കൾ പ്ലാസ്റ്റിഡുകളിൽ അടങ്ങിയിരിക്കുന്നു. ഒരു കോശത്തിന്റെ നിറത്തെ ഈ വർണ്ണവസ്തുക്കളുടെ നിറങ്ങൾ സ്വാധീനിക്കുന്നു. ഈ വർണ്ണവസ്തുക്കൾക്ക് ഒന്നിൽനിന്നും മറ്റേതിലേയ്ക്കു മാറാനുള്ള കഴിവുമുണ്ട്. അവയ്ക്ക് പൊതുവായ പരിണാമപരമായ ഉദ്ഭവമാണുള്ളത്. പ്ലാസ്റ്റിഡുകളിൽ പ്രോകാരിയോട്ടിക് കോശങ്ങളിലെപോലെ ഇരട്ട കോണിപോലെയുള്ള റിങ് രൂപത്തിലുള്ള ഡി.എൻ.എ. ആണുള്ളത്.
സസ്യങ്ങളിലെ പ്ലാസ്റ്റിഡുകൾ
തിരുത്തുകഹരിതകം അടങ്ങിയ പ്ലാസ്റ്റിഡുകൾക്ക് പ്രകാശസംശ്ലേഷണം നടത്താൻ കഴിയും. അന്നജത്തെ സംഭരിച്ചുവയ്ക്കാനും കൊഴുപ്പുകളും ടർപ്പീനുകളുംഉദ്പാദിപ്പിക്കാനും പ്ലാസ്റ്റിഡുകൾക്കു കഴിയും. ടർപ്പീനുകളും കൊഴുപ്പുകളും മറ്റു തന്മാത്രകൾ നിർമ്മിക്കുന്നതിനു വേണ്ട അസംസ്കൃതവസ്തുക്കളായും ഊർജ്ജം ഉദ്പാദിപ്പിക്കുന്നതിനായും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സസ്യങ്ങളുടെ ബാഹ്യകവചമായ ക്യൂട്ടിക്കിളുകളും അതിന്റെ ബാഹ്യാവരണമായ മെഴുകും പാൾമിറ്റിക് ആസിഡിൽനിന്നും എപ്പിഡർമൽ കോശങ്ങൾ മീസോഫിൽ കലകളിലെ ഹരിതകണത്തിൽ ഉദ്പാദിപ്പിക്കുന്നു. എല്ലാ പ്ലാസ്റ്റിഡുകളും മെരിസ്റ്റമാറ്റിക് ഭാഗങ്ങളിലുള്ള പ്രോപ്ലാസ്റ്റിഡുകളിൽനിന്നുമാണ് ഉണ്ടായിവരുന്നത്. [2]പ്രോപ്ലാസ്റ്റിഡുകളിലും പ്രായമാകാത്ത ഹരിതകണങ്ങളിലും ദ്വിവിഭജനം നടക്കുന്നു. എന്നാൽ കൂടുതൽ വളർച്ചപൂർത്തിയാക്കിയ ഹരിതകണങ്ങൾക്കും ഈ കഴിവുണ്ട്.
സസ്യങ്ങളിലെ , കോശങ്ങളിൽ ഏതു ധർമ്മമാണു നിർവ്വഹിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിഡുകളെ പലതായി തരംതിരിച്ചിരിക്കുന്നു. പ്രോപ്ലാസ്റ്റിഡുകൾ താഴെപ്പറയുന്ന ഏതു രുപത്തിലേയ്ക്കും വികസിക്കാം[3]:
- ഹരിതകണം(Chloroplasts ). പച്ചനിറമുള്ളവ. പ്രകാശസംശ്ലേഷനത്തിനു സഹായിക്കുന്നു. എറ്റിയോപ്ലാസ്റ്റ്, ഹരിതകണത്തിന്റെ മുൻഗാമി.
- ക്രോമോപ്ലാസ്റ്റ് നിറമുള്ള പ്ലാസ്റ്റിഡുകളാണ്. വർണ്ണവസ്തുക്കളുടെ ഉദ്പാദനത്തിലും സംഭരണത്തിലും.
- ഗെറാന്റൊപ്ലാസ്റ്റ്: സസ്യങ്ങൾക്കു പ്രായമാകുമ്പോൾ പ്രകാശസംശ്ലേഷണ സംവിധാനത്തെ പ്രായമായ ഭാഗത്ത് നിർത്തിവയ്ക്കുന്നു.
- ശ്വേതകണങ്ങൾ നിറമില്ലാത്ത പ്ലാസ്റ്റിഡുകൾ ആകുന്നു. ചിലസമയത്ത്, ശ്വേതകണങ്ങൾ കൂടുതൽ പ്രത്യേകതകളുള്ള പ്ലാസ്റ്റിദുകളായി മാറാറുണ്ട്:
- അമൈലോപ്ലാസ്റ്റുകൾ: സ്റ്റാർച്ച് സംഭരിക്കാനും ഭൂഗുരുത്വത്തെ നിർണ്ണയിക്കാനും.
- എലൈയോപ്ലാസ്റ്റുകൾ: കൊഴുപ്പ് സംഭരിക്കാൻ.
- പ്രോട്ടീനോപ്ലാസ്റ്റുകൾ: പ്രോട്ടീൻ സംഭരിക്കാനും രൂപാന്തരണം വരുത്താനും.
- ടാന്നോസോമുകൾ: ടാനിനുകളും പോളിഫീനോളുകളും ഉദ്പാദിപ്പിക്കാൻ.
ഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Sato, N. (2006). "Origin and Evolution of Plastids: Genomic View on the Unification and Diversity of Plastids". In R.R. Wise; J.K. Hoober (eds.). The Structure and Function of Plastids. Vol. 23. Springer Netherlands. pp. 75–102. doi:10.1007/978-1-4020-4061-0_4. ISBN 978-1-4020-4060-3.
- ↑ Kolattukudy, P.E. (1996) "Biosynthetic pathways of cutin and waxes, and their sensitivity to environmental stresses", pp. 83-108 in: Plant Cuticles. G. Kerstiens (ed.), BIOS Scientific publishers Ltd., Oxford
- ↑ Wise, Robert R. (2006). "1. The Diversity of Plastid Form and Function". Advances in Photosynthesis and Respiration (PDF). Vol. 23. Springer. pp. 3–26. doi:10.1007/978-1-4020-4061-0_1.[പ്രവർത്തിക്കാത്ത കണ്ണി]