പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് കലാകാരനായിരുന്ന വില്യം അഡോൾഫ് ബൌഗ്രിറോയുടെ Whisperings of Love എന്ന പേരിൽ ഇംഗ്ലീഷിലും അറിയപ്പെടുന്ന ഒരു ചിത്രമാണ് പ്രീമിയർ റവേരി (English: First Reverie), 1889-ലാണ് ഈ ചിത്രം പൂർത്തിയായത്. ന്യൂ ഓർലിയൻസ് മ്യൂസിയം ഓഫ് ആർട്ടിലെ ശേഖരത്തിന്റെ ഭാഗമാണ് ഈ ചിത്രം.

Première rêverie
കലാകാരൻWilliam-Adolphe Bouguereau
വർഷം1889
MediumOil on canvas
അളവുകൾ157.48 cm × 92.71 cm (62.00 in × 36.50 in)

പശ്ചാത്തലം തിരുത്തുക

വില്യം-അഡോൾഫ് ബൌഗ്രിറോ (1825-1905) ഒരു ഫ്രഞ്ച് അക്കാദമിക് കലാകാരനായിരുന്നു. ഇദ്ദേഹം ഇക്കോൾ ഡി ബീക്സ്-ആർട്ട് ഡി പാരിസിൽ ക്ലാസിക്കൽ മിത്തുകളും ഐതിഹ്യങ്ങളും ചിത്രീകരിച്ചുകൊണ്ട് കലാജീവിതം ആരംഭിച്ചുവെങ്കിലും ഫ്രാൻസിൽ നിന്നും അമേരിക്കയിൽ നിന്നും അദ്ദേഹത്തിൻറെ ഛായാചിത്രങ്ങളുടെയും അലങ്കാര ചിത്രീകരണങ്ങളുടേയും ആവശ്യമുണ്ടായി. എഡ്ഗാർ ഡാഗാസ്, വിൻസന്റ് വാൻ ഗോഗ് തുടങ്ങിയ സമകാലീന കലാകാരന്മാർ അദ്ദേഹത്തിന്റെ ചിത്രങ്ങളെ പരിഹസിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ വളരെയധികം പ്രശംസ പിടിച്ചുപറ്റുകയും സലോൺ ഡി പാരിസിൽ നിന്നും നിരവധി അവാർഡുകൾ നേടുകയും ചെയ്തു.[1]

ചിത്രകാരനെക്കുറിച്ച് തിരുത്തുക

 

ഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[2] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[3] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[3] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[3] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[4]

അവലംബം തിരുത്തുക

  1. "Bouguereau, William(-Adolphe)", Oxford Art Online, Oxford University Press, 2003, retrieved 2019-03-28
  2. Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605. {{cite book}}: |edition= has extra text (help)
  3. 3.0 3.1 3.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
  4. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.
"https://ml.wikipedia.org/w/index.php?title=പ്രീമിയർ_റവേരി&oldid=3652060" എന്ന താളിൽനിന്ന് ശേഖരിച്ചത്