പ്രസാദ് രാഘവൻ
സമകാലിക ഇന്ത്യൻ കലകാരാൻ. ക്യാൻ ലയൺസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ, ബ്രിട്ടീഷ് ഡിസൈൻ & ആർട്ട് ഡിറെക്ഷൻ (ഡി &എ ഡി) എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയ ഗ്രാഫിക് ഡിസൈനറും ആർട്ടിസ്റ്റുമാണ് പ്രസാദ് രാഘവൻ (ജനനം :1968).
ജീവിതരേഖ
തിരുത്തുകപത്തനംതിട്ട ജില്ലയിലെ അടൂരിൽ ജനിച്ചു. 1991ൽ തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ഗ്രാഫിക് ഡിസൈൻ ബിരുദം നേടി. ഇന്ത്യയിലെ പ്രധാനപ്പെട്ട ബഹുരാഷ്ട്ര പരസ്യ കമ്പനികളായ കോണ്ട്രാക്റ്റ് അഡ്വടൈസിംഗ്, ഒഗിൽവി & മാതെർ, സാച്ചി & സാച്ചി, വൈടൻ & കെന്നഡി എന്നിവടങ്ങളിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്തു. 2003 ൽ ന്യൂ ഡൽഹിയിൽ, സ്വന്തമായി തുടങ്ങിയ 'അടൂർആർട്ട്' എന്ന ഫിലിം ക്ലബിനുവേണ്ടി ചെയ്ത പോസ്റ്ററുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് കലാലോകത്തേക്കുള്ള പ്രവേശനം. സിനിമയെ ആസ്പദമാക്കി ചെയ്തിട്ടുള്ള പ്രസാദിന്റെ ഈ ചിത്രങ്ങൾ അതതു സിനിമകളുടെ പ്രചാരണത്തിനുള്ളതല്ലായിരുന്നു, മറിച്ച് ആ സിനിമയുടെ നാമത്തിൽനിന്നോ അതിന്റെ ചരിത്രപരമോ ആശയപരമോ ആയ ഉള്ളടക്കത്തിൽ നിന്ന് പ്രചോദനം കൊണ്ട് മറ്റൊരു കലാസൃഷ്ടി നിർമ്മിക്കുകയായിരുന്നു. ഈ കലാസൃഷ്ടികൾ, കടലാസിൽ കരിക്കട്ട കൊണ്ടുള്ളതും, എണ്ണഛായാചിത്രങ്ങളും, വീഡിയോ ആർട്ട്, ശില്പരൂപത്തിലുള്ള ഇൻസ്റ്റല്ലേഷൻസ്, എന്നീ വിവിധ തരത്തിലുള്ള മാധ്യമങ്ങളിൽ നിർമ്മിച്ചവയാണ്. പ്രസാദിന്റെ ചിത്രങ്ങൾ ആംസ്റ്റെർഡാമിലെ ട്രോപ്പെൻ മ്യൂസിയത്തിലും വിയന്നയിലെ എസ്സെൽ മ്യൂസിയത്തിലും അവരുടെ ചിത്രശേഖരണത്തിലുണ്ട്.
പ്രദർശനങ്ങൾ
തിരുത്തുക2012 കൊച്ചി മുസ്സിരിസ് ബയനൈൽ, കൊച്ചി, ഇൻഡ്യ. 2011 ജനറേഷൻ ഇൻ ട്രാൻസിഷൻ, വിൽനിയസ്, ലിത്വാനിയ & വാഴ് സോ, പോളണ്ട് . 2011 കൊമേഷ്യൽ ബ്രേക്ക്, വെനിസ്, ഇറ്റലി. 2011 ആർട്ട് ചെന്നൈ, ഗാലറി ഓ. ഇ .ഡി 2011 വാട്ട് ഹാപ്പൻസ് ഇൻ മുക്തേഷർ, ഡബ്ലു + കെ. ഇ. എക്സ് . പി, ഡൽഹി. 2010 എനിമി നമ്പർ വൺ എക്സിബിറ്റ് 320, ഡൽഹി. 2010 ഇന്ത്യ അവേക്കൻസ് (അണ്ടർ ദ ബന്യൻ ട്രീ), എസൽ മുസിയം, വിയന്ന. ഓസ്ട്രിയ 2010 ഫ്രീഡം ടു മാർച്ച്, ലളിത് കലാ അക്കാദമി, ഡൽഹി. 2010 ആർട്ട് ഗ്യാങ്ചു, സൗത്ത് കൊറിയ. 2010 ദ ട്രോജൻ വർക്ക്സ്, 1x1 കന്റെംപെററി, ദുബൈ. 2009 ഇൻഡ്യ ആർട്ട് സമ്മിറ്റ്, ഡൽഹി. 2009 ലോങ്ങ് ഗോൺ & ലിവിംഗ് നൗ, ഗാലറി മിർചന്ദാനി, മുംബൈ. 2009 ഇന്ത്യൻ പോപ്പുലർ കൾച്ചർ ആൻഡ് ബിയോണ്ട് ദ അൺടോൾഡ് (ദ രൈസ് ഓഫ്) ഷിസം, മാഡ്രിഡ്, സ്പയിൻ. 2009 ആർട്ട് റോട്ടർഡാം, നെതർലാന്റ്സ്. 2009 എവരിതിങ്, വില്ലം ബാർസ് പ്രോജക്റ്റ്, ആംസ്റ്റർഡാം 2008 എവ്രിവെയർ ഈസ് വാർ (ദ രൂമേര്സ് ഓഫ് വാർ), ബോധി ആർട്ട് , മുംബൈ. 2008 അഫയർ, 1x1 കന്റെംപെററി, ദുബൈ. 2007 സ്പയ്, ഗിൽഡ് ആർട്ട് ഗാലറി, മുംബൈ.
ഏകാംഗ പ്രദർശനങ്ങൾ
തിരുത്തുക- 2010 ഷോട്ട് ടിൽറ്റ്, ഗാലറി ബി. എം. ബി, മുംബൈ.
മറൈൻ പ്ലൈവുഡ്, ധാതുക്കൾ, അലൂമിനിയം ഷീറ്റ്, ഡ്യൂക്കോ പെയ്ന്റ് എന്നിവയാൽ തീർത്ത ദ ഷിപ്പ് ഓഫ് താർഷിഷ് എന്ന ഇൻസ്റ്റലേഷനാണ് അവതരിപ്പിച്ചത്. ബൈബിളിനെ ആധാരമാക്കിയുള്ള സൃഷ്ടിയാണിത്. മനുഷ്യ ഹൃദയത്തിലെ ചതിയും വഞ്ചനയും ഇരുണ്ട മൂലകളും ഇവിടെ വരച്ചു കാട്ടുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- ക്യാൻ പരസ്യോത്സവത്തിൽ 2004-ൽ 'സോണി' ഡിജിറ്റൽ ക്യാമറയ്ക്കു വേണ്ടി ചെയ്ത ടെലിവിഷൻ പരസ്യ ചിത്രത്തിനും, 2005-ൽ ഗ്രാഫിക് ഡിസൈനിലും ലയൺ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. [1]
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകwww.prasadraghavan.com വെബ്സൈറ്റ്]
- കൊച്ചി-മുസിരിസ് ബിനാലെ വെബ്സൈറ്റ് Archived 2013-07-01 at the Wayback Machine