ഒരു കമ്പനിക്കുവേണ്ടി ഉത്സാഹിക്കുകയും കമ്പനി നിലവിൽ വരുത്തുകയും ചെയ്യുന്നവരാണ് പ്രമോട്ടർമാർ. പ്രമോട്ടർ ഒരു വ്യക്തിയാകാം,സ്ഥാപനമാകാം, ഒരു കമ്പനിയുമാകാം .ബിസിനസ്സ് അവസരത്തെക്കുറിച്ചുള്ള ആശയം ആദ്യമായി രൂപം കൊള്ളുന്നത് ഒരു പ്രമോട്ടറിലാണ് .കമ്പനി രൂപീകരിക്കുന്നതിനുവേണ്ട പ്രാഥമിക ചെലവുകൾ അദ്ദേഹം വഹിക്കുകയും മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ തയ്യാറാക്കുകയും ചെയ്യുന്നു .

വിവിധതരം പ്രമോട്ടർമാർതിരുത്തുക

പ്രൊഫഷണൽ പ്രമോട്ടർതിരുത്തുക

പ്രൊഫഷണൽ പ്രമോട്ടർമാർ വിദഗ്ദ്ധരും പരിചയസമ്പന്നരുമാണ് .ഇവരുടെ മുഴുനീള പ്രവർത്തനമെന്നത് പ്രമോഷനാണ് .ഇവർ കുറച്ച് തുക പ്രതിഫലം കൈപ്പറ്റിക്കൊണ്ട് ബിസിനസ്സ് അവസരങ്ങൾ കണ്ടെത്തുകയും അതിനെ ബിസിനസ്സാക്കി മാറ്റുകയും ചെയ്യുന്നു .പ്രൊഫഷണൽ പ്രമോട്ടർമാർ കമ്പനി പ്രമോട്ട് ചെയ്യുകയും അതിനുശേഷം കമ്പനിയുടെ മാനേജ്മെന്റും നിയന്ത്രണവും ബോർഡ് ഓഫ് ഡയറക്ടർമാർക്ക് കൈമാറുകയും ചെയ്യുന്നു .

ഓൺട്രപ്രണർ പ്രമോട്ടർതിരുത്തുക

ഒരു ബിസിനസ്സിന്റെ ഉടമസ്ഥൻ തന്നെ ഒരു കമ്പനി ആരംഭിക്കുന്നതിനുള്ള ആശയങ്ങൾ രൂപീകരിക്കുകയും അതിൻപ്രകാരം കമ്പനി ആരംഭത്തിനുള്ള പ്രാഥമിക പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്താൽ ആ വ്യക്തിയെ ഓൺട്രപ്രണർ പ്രമോട്ടർ എന്നു വിളിക്കുന്നു .

ഒക്കേഷണൽ പ്രമോട്ടർതിരുത്തുക

വല്ലപ്പോഴും കമ്പനിയുടെ പ്രമോഷൻ ജോലികളിൽ മുഴുകി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഒക്കേഷണൽ പ്രമോട്ടർ. ഇത് അവരുടെ സ്ഥിരം ജോലിയല്ല .കമ്പനി പ്രമോട്ട് ചെയ്തതിനുശേഷം ഇവർ ഇവരുടെ സ്വന്തം തൊഴിലിലേക്കു തിരിച്ചുപോകുന്നു .

ഫിനാൻഷ്യൽ പ്രമോട്ടർതിരുത്തുക

ബാങ്ക്,മറ്റു സാമ്പത്തിക സ്ഥാപനങ്ങൾ മുതലായവർ പ്രമോഷൻ ജോലികളിൽ മുഴുകിയാൽ അവരെ ഫിനാൻഷ്യൽ പ്രമോട്ടർ എന്നറിയപ്പെടുന്നു .ഇന്ത്യയിൽ ഐ.ഡി.ബി.ഐ, ഐ.സി.ഐ.സി.ഐ മറ്റു സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങിയവർ പ്രമോഷൻ ജോലികളിൽ മുഴുകുന്നു .

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രമോട്ടർമാർ&oldid=2284405" എന്ന താളിൽനിന്ന് ശേഖരിച്ചത്